മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് മോട്ടോ ജി13 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതൊരു 4ജി സ്മാർട് ഫോണാണ്. 9,499 രൂപയാണ് വില. പുതിയ ഹാൻഡ്സെറ്റ് ഏപ്രിൽ 4 മുതൽ ഫ്ലിപ്കാർട്ട് വഴി വാങ്ങാം. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. മുൻപ് നിരവധി ബജറ്റ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള മീഡിയടെക് ഹീലിയോ ജി85 പ്രോസസർ ആണ് മോട്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് മോട്ടോ ജി13 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതൊരു 4ജി സ്മാർട് ഫോണാണ്. 9,499 രൂപയാണ് വില. പുതിയ ഹാൻഡ്സെറ്റ് ഏപ്രിൽ 4 മുതൽ ഫ്ലിപ്കാർട്ട് വഴി വാങ്ങാം. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. മുൻപ് നിരവധി ബജറ്റ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള മീഡിയടെക് ഹീലിയോ ജി85 പ്രോസസർ ആണ് മോട്ടോ ജി13 ന് കരുത്ത് പകരുന്നത്. ഇതിൽ 4ജിബി LPDDR4x റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി ഇന്റേണൽ സ്റ്റോറേജ് വികസിപ്പിക്കാനുള്ള ഓപ്ഷൻ കമ്പനി നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 13 ഒഎസിലാണ് മോട്ടോ ജി13 പ്രവർത്തിക്കുന്നത്. 576Hz ടച്ച് സാമ്പിൾ റേറ്റും 89.47 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയുമുള്ള 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയുമായാണ് മോട്ടോ ജി13 വരുന്നത്. എൽസിഡി സ്‌ക്രീനിന് 90Hz ആണ് റിഫ്രഷ് റേറ്റ്. ഡിസ്പ്ലേ പാനലിന് പ്രത്യേക ഗ്ലാസ് സംരക്ഷണവും ഉണ്ട്.

ADVERTISEMENT

5,000 എംഎഎച്ച് ആണ് ബാറ്ററി. എന്നാൽ, 10W ചാർജിങ് ശേഷി മാത്രമാണ് ഈ ഹാൻഡ്സെറ്റിന് ലഭിക്കുന്നത്. നിരവധി കമ്പനികൾ ബജറ്റ് ഫോണുകൾക്ക് പോലും കുറഞ്ഞത് 18W ചാർജിങ് ഫീച്ചർ നൽകുന്നുണ്ട്. മോട്ടോ ജി 13 ന് പിന്നിൽ 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയുണ്ട്. ഇതിന് 2-മെഗാപിക്സൽ ഡെപ്ത് സെൻസറും 2-മെഗാപിക്സൽ മാക്രോ യൂണിറ്റും പിന്തുണയ്ക്കുന്നു. മുൻവശത്ത്, സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

ADVERTISEMENT

English Summary: Moto G13 launched in India, price starts at Rs 9,499