12,999 രൂപയ്ക്കൊരു 5ജി ഫോൺ, ടെക്നോ സ്പാർക് 10 5ജി ഇന്ത്യയിലെത്തി
മിതമായ വിലയ്ക്ക് വാങ്ങാവുന്ന ടെക്‌നോ സ്പാർക്ക് 10 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനി അടുത്തിടെ ടെക്നോ സ്പാർക് 10 പ്രോയും രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ടെക്നോ സ്പാർക് 10 പ്രോ മാർച്ച് 24 മുതലാണ് ഇന്ത്യയിൽ വിൽപനയ്‌ക്കെത്തിയത്. ഇത് രാജ്യത്തുടനീളമുള്ള മിക്ക റീട്ടെയിൽ സ്റ്റോറുകളിലും

മിതമായ വിലയ്ക്ക് വാങ്ങാവുന്ന ടെക്‌നോ സ്പാർക്ക് 10 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനി അടുത്തിടെ ടെക്നോ സ്പാർക് 10 പ്രോയും രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ടെക്നോ സ്പാർക് 10 പ്രോ മാർച്ച് 24 മുതലാണ് ഇന്ത്യയിൽ വിൽപനയ്‌ക്കെത്തിയത്. ഇത് രാജ്യത്തുടനീളമുള്ള മിക്ക റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്.
മെറ്റാ ബ്ലാക്ക്, മെറ്റാ ബ്ലൂ, മെറ്റാ വൈറ്റ് കളർ ഓപ്ഷനുകളിലാണ് ടെക്നോ സ്പാർക് 10 5ജി എത്തുന്നത്. 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്ന ഒറ്റ കോൺഫിഗറേഷനിലാണ് ടെക്നോ സ്പാർക് 10 5ജി വരുന്നത്, വില 12,999 രൂപ. മെമ്മറി ഫ്യൂഷൻ റാം സാങ്കേതികവിദ്യയിലൂടെ റാം 8 ജിബി വരെ വികസിപ്പിക്കാൻ കഴിയും. കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാനും സാധിക്കും.
ഡ്യുവൽ നാനോ സിം പിന്തുണയുള്ള ടെക്നോ സ്പാർക് 10 5ജിയിൽ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1612) ഡിസ്‌പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റ്, 120Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുണ്ട്. 950 MHz ARm മാലി-ജി57 ജിപിയു ഉള്ള ഒക്ടാ-കോർ 7 എൻഎം മീഡിയടെക് ഡൈമൻസിറ്റി 6020 പ്രോസസറുമാണ് ടെക്‌നോ സ്പാർക്ക് 10 5ജി നൽകുന്നത്. ഈ സ്മാർട് ഫോണിൽ LPDDR4x റാമും യുഎഫ്എസ് 2.2 സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള HiOS 12.6 ആണ് ഒഎസ്.
ടെക്‌നോ സ്പാർക്ക് 10 5ജിയിൽ ഡ്യുവൽ റിയർ ക്യാമറകളുണ്ട്. എഐ സെൻസർ ഉൾപ്പെടുന്ന ക്യാമറ സജ്ജീകരണത്തിൽ 50 മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. എഐ പിന്തുണയുള്ള 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 18W ഫ്ലാഷ് ചാർജ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ഈ ചാർജർ ഉപയോഗിച്ച് 50 മിനിറ്റിനുള്ളിൽ ഹാൻഡ്സെറ്റ് 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹാൻഡ്‌സെറ്റിന് 39 ദിവസത്തെ സ്റ്റാൻഡ്‌ബൈ ബാറ്ററി ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 5ജി, വൈഫൈ 802.11 a/b/g/n/ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റ് ഓപ്ഷനുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.
English Summary: Tecno Spark 10 5G With MediaTek Dimensity 6020 SoC Launched in India