108 എംപി ക്യാമറയുമായി വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജി ലൈറ്റ്
വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജി ഫോണ്‍ ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തി. വലിപ്പമുള്ള സെന്‍സര്‍ ശക്തിപകരുന്ന 108എംപി പ്രധാന ക്യാമറ, അതിവേഗം റിഫ്രെഷ് ചെയ്യുന്ന സ്‌ക്രീന്‍ തുടങ്ങി പല സവിശേഷതകളും, സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസര്‍ ശക്തി പകരുന്ന ഫോണിനുണ്ട്. വില 19,999 രൂപ.സ്‌ക്രീന്‍വണ്‍പ്ലസ് നോര്‍ഡ്

വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജി ഫോണ്‍ ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തി. വലിപ്പമുള്ള സെന്‍സര്‍ ശക്തിപകരുന്ന 108എംപി പ്രധാന ക്യാമറ, അതിവേഗം റിഫ്രെഷ് ചെയ്യുന്ന സ്‌ക്രീന്‍ തുടങ്ങി പല സവിശേഷതകളും, സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസര്‍ ശക്തി പകരുന്ന ഫോണിനുണ്ട്. വില 19,999 രൂപ.
സ്‌ക്രീന്‍
വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജിക്ക് 6.72-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ഉള്ളത്. ഇതിന് 30 ഹെട്‌സ് മുതല്‍ 120 ഹെട്‌സ് വരെ പല റിഫ്രെഷ് റെയ്റ്റുകളിലും പ്രവര്‍ത്തിക്കാനാകും എന്നത് ഗെയിം കളിക്കുന്നവര്‍ക്കും, സിനിമകള്‍ കാണുന്നവര്‍ക്കും നല്ല ദൃശ്യാനുഭവം പകര്‍ന്നേക്കാമെന്നു കരുതുന്നു. റിഫ്രെഷ് അനുപാതം ഫോണ്‍ തന്നെ ക്രമീകരിക്കുന്നത് ബാറ്ററി സേവു ചെയ്യാന്‍ അനുവദിച്ചേക്കും. അതേസമയം, വേണമെങ്കില്‍ ഉടമയക്ക് അത് 120 ഹെട്‌സ് ആക്കി നിറുത്തുകയും ചെയ്യാം. നെറ്റ്ഫ്‌ളിക്‌സിന്റെയും ആമസോണ്‍ പ്രൈമിന്റെയും എച്ഡിആര്‍ ഓപ്ഷനുകള്‍ സപ്പോര്‍ട്ടു ചെയ്യുന്നതാണ് ഇതിന്റെ സവിശേഷതകളിലൊന്ന്.
ഇരട്ട സ്‌റ്റെറിയോ സ്പീക്കര്‍
തങ്ങളുടെ നോര്‍ഡ് ശ്രേണിയില്‍ ആദ്യമായി സ്‌റ്റെറിയോ സ്പീക്കര്‍ നല്‍കുന്ന ഫോണ്‍ എന്ന പേരും വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജിക്കാണ്. ഓഡിയോ-വിഡിയോ വിഭാഗങ്ങളില്‍ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.
ക്യാമറ
ട്രിപ്പിള്‍ പിന്‍ക്യാമറകള്‍ എടുത്തു കാണിക്കുമെങ്കിലും അതില്‍ ഒന്ന് ഡെപ്ത് സെന്‍സറാണ്. മറ്റൊന്ന് 2എംപി മാക്രോ ലെന്‍സുമാണ്. പിന്നെയുള്ളത് 108എംപി പ്രധാന ക്യാമറയാണ്. ഇത് സാംസങ് നിര്‍മ്മിച്ച സെന്‍സറാണ്. താരതമ്യേന വലിപ്പമുളള ഈ സെന്‍സറിന്റെ കരുത്തില്‍ ഫോണിന് 3 മടങ്ങു സൂമം ലഭിക്കും. സോഫ്റ്റ് വെയര്‍ സൂമിന് കാര്യമായ ഗുണനിലാവാര ചോര്‍ച്ച സംഭവിക്കുന്നില്ലെന്ന് കമ്പനി പറയുന്നു. ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. വിഡിയോ ഷൂട്ടിങ് ശേഷി സെക്കന്‍ഡില്‍ 30 ഫ്രെയിം 1080പി വരെയാണ്. ആന്‍ഡ്രോയിഡ് 13.1ല്‍ പ്രവര്‍ത്തിക്കുന്നു.
ബാറ്ററി
5000 എംഎഎച് ബാറ്ററിയുള്ള ഫോണിന് 67w അതിവേഗ ചാര്‍ജിങും ഉണ്ട്.
വില
വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജി മോഡലിന് വില 19,999 രൂപയാണ്. അതേസമയം, ആമസോണില്‍ പല ഓഫറുകളും ഉണ്ട്. ഉദാഹരണത്തിന് ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കില്‍ 1000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. അതിനു പുറമെ റിലയന്‍സ് ജിയോയുടെ ഓഫറുകളും ഉണ്ട്.
ആറു മാസത്തേക്ക് സ്‌പോട്ടിഫൈ പ്രീമിയം ഫ്രീ
ഏപ്രില്‍ 10-30നും ഇടയ്ക്ക് ആമസോണില്‍ നിന്നു ഫോണ്‍ വാങ്ങുന്നവര്‍ക്കു നല്‍കുന്ന ഓഫറാണ് ആറു മാസത്തേക്ക് സ്‌പോട്ടിഫൈ പ്രീമിയം ഫ്രീ.
English Summary: oneplus nord ce 3 lite 5g