5,999 രൂപയ്ക്ക് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ഫോണുമായി ഇൻഫിനിക്സ്
മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഇൻഫിനിക്സിന്റെ പുതിയ ഹാൻഡ്സെറ്റ് സ്മാർട് 7 എച്ച്ഡി ഇന്ത്യയിൽ അവതരിപ്പിച്ചു. 6.6 ഇഞ്ച് ഫുൾ-എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, 60 ഹെർട്‌സ് റിഫ്രഷ് റേറ്റും എഐ പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമാണ് പ്രധാന ഫീച്ചറുകൾ. ഇൻഫിനിക്‌സ് സ്‌മാർട് 7 എച്ച്‌ഡിയുടെ 2 ജിബി റാം + 64

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഇൻഫിനിക്സിന്റെ പുതിയ ഹാൻഡ്സെറ്റ് സ്മാർട് 7 എച്ച്ഡി ഇന്ത്യയിൽ അവതരിപ്പിച്ചു. 6.6 ഇഞ്ച് ഫുൾ-എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, 60 ഹെർട്‌സ് റിഫ്രഷ് റേറ്റും എഐ പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമാണ് പ്രധാന ഫീച്ചറുകൾ. ഇൻഫിനിക്‌സ് സ്‌മാർട് 7 എച്ച്‌ഡിയുടെ 2 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 5,999 രൂപയാണ്. ഇത് ഇങ്ക് ബ്ലാക്ക്, ജേഡ് വൈറ്റ്, സിൽക്ക് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വരുന്നത്. ഇൻഫിനിക്‌സ് സ്മാർട് 7 എച്ച്‌ഡി മെയ് 4 മുതൽ ഫ്ലിപ്കാർട്ട് വഴി വാങ്ങാം.
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഇൻഫിനിക്സ് സ്മാർട് 7 എച്ച്ഡി ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) അടിസ്ഥാനമാക്കിയുള്ള XOS 12 ലാണ് പ്രവർത്തിക്കുന്നത്. 60Hz റിഫ്രഷ് റേറ്റും 120Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (720 x 1,612 പിക്സലുകൾ) ഐപിഎസ് ഡിസ്പ്ലേയാണ് ഇതിൽ അവതരിപ്പിക്കുന്നത്. സ്‌ക്രീനിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് കട്ട്ഔട്ട് ഉണ്ട്. 2 ജിബി റാമിനൊപ്പം ഒക്ടാ കോർ യുണിസോക്ക് SC9863A1 പ്രോസസർ ആണ് പുതിയ സ്മാർട് ഫോണിന് കരുത്ത് പകരുന്നത്. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ മെമ്മറി 4 ജിബി വരെ വർധിപ്പിക്കാം.
ഇൻഫിനിക്‌സ് സ്മാർട് 7 എച്ച്‌ഡിയിൽ എഐ പിന്തുണയുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 8 മെഗാപിക്സൽ പ്രധാന സെൻസറും ഡ്യുവൽ എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നു. മുൻവശത്ത് എൽഇഡി ഫ്ലാഷിനൊപ്പം സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയും ഉണ്ട്. 64 ജിബി ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി (1ടിബി വരെ) വിപുലീകരിക്കാംം.
4ജി എൽടിഇ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് 4.2, ഒടിജി, വൈഫൈ എന്നിവ സ്മാർട് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡിയിൽ ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
ഇൻഫിനിക്സ് സ്മാർട് 7 എച്ച്ഡിയിൽ 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 39 മണിക്കൂർ വരെ കോളിങ് സമയവും 50 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സമയവും 30 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയവും ബാറ്ററി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. അൾട്രാ പവർ സേവിങ് മോഡ് ബാറ്ററി 5 ശതമാനമായി കുറയുമ്പോൾ പോലും 2 മണിക്കൂർ വരെ കോളിങ് സമയം നൽകുമെന്ന് പറയപ്പെടുന്നു.
English Summary: Infinix Smart 7 HD With Dual Rear Cameras Launched in India