സ്മാർട് ഫോൺ വിപണിയില്‍ വൻ മാറ്റത്തിനൊരുങ്ങുകയാണ് എച്ച്ടിസി. വെവേഴ്സ് വിആർ പ്രവർത്തിക്കുന്ന പുതിയ ഹാൻഡ്സെറ്റ് എച്ച്ടിസി യു23 പ്രോ അടുത്തയാഴ്ച ആഗോളതലത്തിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. തായ്‌വാനീസ് കമ്പനിയായ എച്ച്ടിസി അടുത്തിടെയാണ് വൈൽഡ്‌ഫയർ ഇ2 പ്ലേ അവതരിപ്പിച്ചത്. ഈ ഫോൺ ഇപ്പോൾ തിരഞ്ഞെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാർട് ഫോൺ വിപണിയില്‍ വൻ മാറ്റത്തിനൊരുങ്ങുകയാണ് എച്ച്ടിസി. വെവേഴ്സ് വിആർ പ്രവർത്തിക്കുന്ന പുതിയ ഹാൻഡ്സെറ്റ് എച്ച്ടിസി യു23 പ്രോ അടുത്തയാഴ്ച ആഗോളതലത്തിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. തായ്‌വാനീസ് കമ്പനിയായ എച്ച്ടിസി അടുത്തിടെയാണ് വൈൽഡ്‌ഫയർ ഇ2 പ്ലേ അവതരിപ്പിച്ചത്. ഈ ഫോൺ ഇപ്പോൾ തിരഞ്ഞെടുത്ത ആഫ്രിക്കൻ വിപണികളിൽ ലഭ്യമാണ്.

ഈ സ്‌മാർട് ഫോണിന്റെ ചില ചിത്രങ്ങളും ഫീച്ചറുകളും നേരത്തേ തന്നെ പുറത്തുവന്നിരുന്നു. എച്ച്ടിസി യു23 പ്രോ മെയ് 18ന് അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ട്വീറ്റിനൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ നിന്ന് ഫീച്ചറുകളൊന്നും വ്യക്തമല്ല. സിൽവർ, ഇളം പച്ച, പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് എച്ച്ടിസി യു23 പ്രോ വരുന്നതെന്ന് മുൻപ് പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഫോണിന്റെ പിൻ പാനലിന്റെ മുകളിൽ ഇടത് മൂലയിൽ സ്ഥാപിച്ചിട്ടുള്ള ദീർഘചതുരാകൃതിയിലുള്ള മൊഡ്യൂളിൽ എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം ക്വാഡ് റിയർ ക്യാമറ യൂണിറ്റും കാണാം.

ADVERTISEMENT

എച്ച്ടിസി യു23 പ്രോയുടെ പവർ ബട്ടണും വോളിയം റോക്കറും ഹാൻഡ്‌സെറ്റിന്റെ വലതുവശത്താണ്. താഴെയുള്ള ഭാഗത്ത് സ്പീക്കർ ഗ്രില്ലുകളും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉണ്ട്. ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് സ്മാർട് ഫോൺ എച്ച്ടിസിയുടെ വൈവേഴ്സ് വിആർ ഫീച്ചറും ഉൾപ്പെടുത്തുമെന്നാണ്. ഇത് എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

120Hz റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 പ്രോസസർ ലഭിക്കുമെന്ന് കരുതുന്നു. ഫോണിന്റെ ക്വാഡ് റിയർ ക്യാമറ യൂണിറ്റിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ആൻഡ്രോയിഡ് 13 ൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റില്‍ 4,600 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

English Summary: HTC U23 Pro Compatible With Viverse VR Confirmed to Launch on May 18