ഒപ്പോ എഫ്23 5ജി ഇന്ത്യയിലെത്തി, സ്‌നാപ്ഡ്രാഗൺ 695 പ്രോസസർ, അതിവേഗ ചാർജിങ്, വിലയോ?
ഒപ്പോ എഫ്23 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 8 ജിബി റാമും 256 ജിബി സ്‌റ്റോറേജും സ്‌നാപ്ഡ്രാഗൺ പ്രോസസറുമാണ് പുതിയ ഓപ്പോ എഫ്-സീരീസ് ഹാൻഡ്സെറ്റിന്റെ കരുത്ത്. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ഇൻബിൽറ്റ് റാം 16 ജിബി വരെ വികസിപ്പിക്കാം. ഒപ്പോ എഫ്23 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 24,999

ഒപ്പോ എഫ്23 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 8 ജിബി റാമും 256 ജിബി സ്‌റ്റോറേജും സ്‌നാപ്ഡ്രാഗൺ പ്രോസസറുമാണ് പുതിയ ഓപ്പോ എഫ്-സീരീസ് ഹാൻഡ്സെറ്റിന്റെ കരുത്ത്. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ഇൻബിൽറ്റ് റാം 16 ജിബി വരെ വികസിപ്പിക്കാം. ഒപ്പോ എഫ്23 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയാണ് വില. ബോൾഡ് ഗോൾഡ്, കൂൾ ബ്ലാക്ക് നിറങ്ങളിലാണ് ഒപ്പോ എഫ്23 5ജി വരുന്നത്. പുതിയ ഫോൺ കമ്പനി വെബ്‌സൈറ്റിലും ആമസോണിലും പ്രീ-ബുക്കിങ്ങിന് ലഭ്യമാണ്. മേയ് 18 മുതൽ വിൽപനയ്‌ക്കെത്തും. ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ വഴി നടത്തുന്ന പർച്ചേസുകൾക്ക് 2,500 രൂപ കിഴിവ് ലഭിക്കും. 23,748 രൂപയുടെ അധിക എക്സ്ചേഞ്ച് ഓഫറും ഉണ്ട്.
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ എഫ്23 5ജി ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 13.1 ലാണ് പ്രവർത്തിക്കുന്നത്. 6.72 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സലുകൾ) എൽടിപിഎസ് എൽസിഡി ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്റ്റ് റേഷ്യോയും 91.4 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയുമുണ്ട്. 120Hz ആണ് റിഫ്രഷ് റേറ്റ്. അഡ്രിനോ 619 ജിപിയു, 8 ജിബി എൽപിഡിഡിആർ4എക്സ് റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 5ജി പ്രോസസറും ഉണ്ട്.
ഒപ്പോ എഫ്23 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഓട്ടോഫോക്കസും f/1.7 അപ്പേർച്ചറുമുള്ള 64 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്‌സൽ മോണോ സെൻസർ, 2 മെഗാപിക്‌സൽ മൈക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് പിൻ ക്യാമറകൾ. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും ഉണ്ട്.
ഒപ്പോ എഫ്23 5ജിയിൽ 256 ജിബി യുഎഫ്എസ്3.1 ഇൻബിൽറ്റ് സ്റ്റോറേജ് പായ്ക്ക് ചെയ്യുന്നു. 5ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ ഹാൻഡ്‌സെറ്റിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, ജിയോമാഗ്നറ്റിക് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവ പ്രധാന സെൻസറുകളാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
67W സൂപ്പർവൂക് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. 44 മിനിറ്റിനുള്ളിൽ ഫോൺ പൂർണമായി ചാർജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 39 മണിക്കൂർ വരെ കോളിങ് സമയവും 16 മണിക്കൂർ വിഡിയോ പ്ലേബാക്ക് സമയവും ബാറ്ററി നൽകുമെന്ന് പറയപ്പെടുന്നു.
English Summary: Oppo F23 5G With 67W SuperVOOC Charging Launched in India