സ്മാർട് ഫോൺ സ്‌ക്രീനിലെ പച്ചവര നിങ്ങളെ വല്ലാതെ പേടിപ്പിച്ചേക്കാം, ആ അപ്ഡേറ്റിനു മുൻപ് അറിയാൻ
പച്ചവരയെന്താണെന്നു കലങ്ങാത്ത ഭാഗ്യവാൻമാരായ സ്മാർട് ഫോണ്‍ ഉടമകൾക്കായി– ചില ഫോണുകൾ അപ്‌ഡേറ്റ് ചെയ്‌തതിനു ശേഷം നോക്കുമ്പോൾ സ്‌ക്രീനിൽ കുത്തനെയൊരു പച്ച വര പ്രത്യക്ഷപ്പെടുന്നതാണ് സ്മാർട് ഫോണുകളിലെ 'ഗ്രീൻ ലൈൻ പ്രോബ്ളം'. കനത്തതായോ അല്ലെങ്കിൽ ഇടമുറിഞ്ഞ നിലയിലോ ആയിരിക്കാം ഈ വര കാണപ്പെടുന്നത്. വൺപ്ലസ്,

പച്ചവരയെന്താണെന്നു കലങ്ങാത്ത ഭാഗ്യവാൻമാരായ സ്മാർട് ഫോണ്‍ ഉടമകൾക്കായി– ചില ഫോണുകൾ അപ്‌ഡേറ്റ് ചെയ്‌തതിനു ശേഷം നോക്കുമ്പോൾ സ്‌ക്രീനിൽ കുത്തനെയൊരു പച്ച വര പ്രത്യക്ഷപ്പെടുന്നതാണ് സ്മാർട് ഫോണുകളിലെ 'ഗ്രീൻ ലൈൻ പ്രോബ്ളം'. കനത്തതായോ അല്ലെങ്കിൽ ഇടമുറിഞ്ഞ നിലയിലോ ആയിരിക്കാം ഈ വര കാണപ്പെടുന്നത്. വൺപ്ലസ്, സാംസങ്, ഗൂഗിൾ പിക്സൽ, ചില ആപ്പിൾ ഫോണുകൾ ഉൾപ്പടെ മുന്‍നിര നിർമാതാക്കളുടെ വിവിധ ഫോണുകളിൽ ഈ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടുതലും ഇന്ത്യയിൽ നിന്നാണ് ഇത്തരം പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഉപയോക്താക്കൾ പങ്കുവച്ചത്. വാറന്റി കാലാവധിയില്ലാത്ത സ്‌മാർട്ട്‌ഫോണുകൾക്ക് സൗജന്യ സേവനം നീട്ടി നൽകിക്കൊണ്ട് ചില കമ്പനികൾ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു, അടുത്ത അപ്‍ഡേറ്റിൽ എല്ലാം ശരിയാക്കാമെന്നു ചില കമ്പനികൾ ആശ്വസിപ്പിച്ചു എന്നാൽ മറ്റു ചിലർ അത് നോക്കാൻ പോലും ശ്രമിച്ചില്ല.
സ്‌ക്രീനിലെ കേടുപാടുകൾ മൂലമോ അല്ലെങ്കിൽ അപ്‌ഡേറ്റുകൾ മൂലമുള്ള ബഗുകൾ മൂലമോ കണക്ടറിൽ പ്രശ്‌നമുണ്ടാകുമ്പോഴോ സാധാരണയായി സ്‌മാർട്ട്‌ഫോണിലോ മറ്റേതെങ്കിലും ഡിസ്‌പ്ലേകളിലോ പച്ച വരകൾ ദൃശ്യമാകുന്നത്. ഇതൊരു ഹാർഡ്‌വെയർ പ്രശ്നമാണ്. എന്നാൽ നിരവധി സ്മാര്‍ട് ഫോൺ ഉടമകളുടെ കാര്യത്തിൽ ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷമാണ് പച്ചവര പ്രത്യക്ഷമായത്. ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ഉപയോക്താക്കൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു, മറ്റുള്ളവർ അപ്ഡേറ്റ് ചെയ്യാൻ ഭയപ്പെടുകയും ചെയ്തു.
അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്വെയറും നിലവിലുള്ള ആപ്ലിക്കേഷനുകളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ, ഡിസ്പ്ലേ ഡ്രൈവറുകളിലെ മാറ്റങ്ങൾ അല്ലെങ്കിൽ ഫേംവെയർ ഇൻസ്റ്റാലേഷനിലെ പിശകുകൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ കാരണവുംം ഇത് സംഭവിക്കാമെന്നൊക്കെയുള്ള ഊഹാപോഹങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്.
പ്രശ്നം പരിഹരിക്കുന്നതിന്, ഉപയോക്താക്കൾക്ക് ഇതൊക്കെയൊന്നു പരീക്ഷിക്കാം:
∙ ഫോൺ റീസ്റ്റാർട്: ഒരു ലളിതമായ റീസ്റ്റാർട് താൽക്കാലിക സോഫ്‌റ്റ്‌വെയർ തകരാറുകൾ പരിഹരിച്ച് ഡിസ്‌പ്ലേ സാധാരണ നിലയിലാക്കിയേക്കാം.
∙ കാഷെ : ആപ്ലിക്കേഷനുകളുടെ കാഷെ അല്ലെങ്കിൽ മുഴുവൻ സിസ്റ്റം കാഷെ കളയുന്നതു വൈരുദ്ധ്യങ്ങൾ ഉണ്ടാക്കുന്ന ഡാറ്റ ഇല്ലാതാക്കാൻ സഹായിച്ചേക്കാം.
∙ആപ്പുകൾ അപ്ഡേറ്റ് ചെയ്യുക: കാലഹരണപ്പെട്ട ആപ്പുകളുടെ പ്രശ്നങ്ങൾ ചിലപ്പോൾ ഡിസ്പ്ലേ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്നതിനാൽ, ഇൻസ്റ്റാൾ ചെയ്ത എല്ലാ ആപ്ലിക്കേഷനുകളും അവയുടെ ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
∙ ഫാക്‌ടറി റീസെറ്റ്: ഒരു ഫാക്ടറി റീസെറ്റ് നടത്താം, എന്നാൽ സ്ഥിരമായ സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇത് ഫലപ്രദമാണ്. ഈ പ്രക്രിയ ഉപകരണത്തിലെ എല്ലാ ഉപയോക്തൃ ഡാറ്റയും മായ്‌ക്കുമെന്നതിനാൽ, തുടരുന്നതിന് മുമ്പ് നിങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യാൻ ഓർമ്മിക്കുക.
∙സർവീസ് സെന്ററുമായി ബന്ധപ്പെടുക: മേൽപ്പറഞ്ഞ ഘട്ടങ്ങൾ പരീക്ഷിച്ചതിന് ശേഷവും പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിൽ, കൂടുതൽ സഹായത്തിനായി ഫോണിന്റെ നിർമ്മാതാവിനെയോ അംഗീകൃത സേവന കേന്ദ്രത്തെയോ സമീപിക്കുന്നത് നല്ലതാണ്. അവർ കൂടുതൽ മാർഗ്ഗനിർദ്ദേശം നൽകിയേക്കാം
മുകളിലുള്ള നിർദ്ദേശങ്ങൾ നിർദ്ദിഷ്ട ഉപകരണത്തെയും അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടാമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രശ്നം നിലനൽക്കുകയാണെങ്കിൽ, ഫോണിന്റെ നിർമാതാവ് നൽകുന്ന ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
English Summary: My phone screen has green line on it. What should I do