Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോണി എക്സ്പീരിയ Xനു 14,000 രൂപ വിലക്കുറച്ചു, 3ജിബി റാം, 23 എംപി ക്യാമറ!

xperia-x

പഴയ ഡിസൈനില്‍ നിന്നും ചില മാറ്റങ്ങളൊക്കെ വരുത്തി സുന്ദരമായ പുതിയ രൂപത്തില്‍ അവതരിപ്പിച്ച സോണിയുടെ എക്‌സ്പീരിയ സീരീസിലെ എക്സ് മോഡൽ ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ടിൽ വൻ ഓഫർ. 38,900 രൂപ വിലയുള്ള ഹാൻഡ്സെറ്റ് 14,000 രൂപ ഡിസ്കൗണ്ട് നൽകി 24,900 രൂപയ്ക്കാണ് വിൽക്കുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങുമ്പോൾ എക്സിന്റെ വില 48,900 രൂപയായിരുന്നു. പിന്നീട് 10,000 രൂപ കുറച്ചിരുന്നു. ഇപ്പോൾ വൻ ഓഫറാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. എക്സ്പീരിയ എക്സ് ഡ്യുവൽ ഹാൻഡ്സെറ്റ് സ്റ്റോക്ക് തീരും വരെ ഈ വിലയ്ക്ക് വിൽക്കാനാണ് ഫ്ലിപ്കാർട്ട് പദ്ധതി.

കഴിഞ്ഞ വർഷം ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണി പുതിയ എക്സ് സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയത്. ആൻഡ്രോയ്ഡ് 6.0 മാഷ്മലോയിൽ പ്രവര്‍ത്തിക്കുന്ന എക്സ്പീരിയ X സിംഗിള്‍ സിം, ഡ്യുവല്‍ സിം മോഡുകളില്‍ വാങ്ങിക്കാം. എക്സ്പീരിയ എക്സിൽ 5 ഇഞ്ച് ഫുൾഎച്ച്ഡി (1080x1920 pixels) ഡിസ്പ്ലെയാണുള്ളത്. കൂടാതെ എക്സ്റിയാലിറ്റി , 23 മെഗാപിക്സൽ പിൻക്യാമറ, 13 മെഗാപിക്സൽ മുൻക്യാമറ, 3 GB RAM എന്നീ സവിശേഷതകളും ഉണ്ട്. 64 GB മെമ്മറി ഇതിൽ തന്നെയുണ്ട്. കൂടുതല്‍ വേണ്ടവര്‍ക്ക് മൈക്രോ എസ്ഡി വഴിയോ and 4ജി എൽടിഇ വഴിയോ 200 ജിബി വരെ മെമ്മറി കൂട്ടാവുന്നതാണ്.

ക്വാൽകം സ്നാപ്ഡ്രാഗൻ 650 പ്രോസസർ ആണ് എക്സ്പീരിയ എക്സിൽ ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ ആല്ഫാ ക്യാമറ എന്‍ജിനീയര്‍മാര്‍ പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഇവയിലെ പ്രെഡക്ടീവ് ഹൈബ്രിഡ് ഓട്ടോഫോക്കസ് ഫീച്ചര്‍. ചലിക്കുന്ന വസ്തുക്കളെപ്പോലും വളരെ ഭംഗിയായി ക്യാമറയില്‍ പകര്‍ത്താനാവുമെന്നു കമ്പനി പറയുന്നു.

142.7x69.4x7.9എംഎം ആണ് സോണി എക്സ്പീരിയ എക്സിന്റെ വലുപ്പം. 153 ഗ്രാം ഭാരവും ഇതിനുണ്ട്. 2620 എംഎഎച്ച് ബാറ്ററി കരുത്തില്‍ ചാര്‍ജ് കൂടുതല്‍ നേരം നില്‍ക്കും. ഇതിന്റെ തന്നെ ഡ്യുവല്‍ സിം ഫോണില്‍ 64 ജിബി ഇന്‍ബില്‍റ്റ് മെമ്മറിയുണ്ട്.

Your Rating: