Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറ പറക്കും ഇന്റർനെറ്റ് വരും, പൊതുജനത്തിന് നേട്ടങ്ങളുടെ തരംഗം

internet-02

യാത്രകൾ ലക്ഷ്യസ്ഥാനത്തു കൃത്യസമയത്ത് എത്തിച്ചേർന്നാലുള്ള നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കുക. അതിവേഗ ഇന്റർനെറ്റ് കൈവശം വരുമ്പോഴുള്ള നേട്ടം ഇതിനു സമാനം. കേബിളിലൂടെയല്ലാത്ത (വയർലെസ്) ആശയവിനിമയം തുടങ്ങിയപ്പോൾ, ശബ്ദം ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോയത് ഡിജിറ്റൽ ആയല്ല. അക്കാലത്തെ അനലോഗ് വിദ്യ 1ജി അഥവാ ഒന്നാം തലമുറ. 2ജി വന്നപ്പോൾ വിനിമയം ഡിജിറ്റൽ ആയി. 

സെക്കൻഡിൽ ഏതാനും കിലോബിറ്റുകൾ (കെബിപിഎസ്) മാത്രമായിരുന്ന വേഗം, മെഗാബിറ്റുകളിലേക്ക് (എംബിപിഎസ്) വളർന്നതു 3ജി വന്നതോടെയാണ്. 4ജി വന്നപ്പോൾ സ്പീഡ് വീണ്ടും പലമടങ്ങ് ഉയർന്നു. 5ജിയിൽ ഗിഗാബിറ്റുകളാണു ചർച്ച. എംബിപിഎസ് കണക്കുകൾ ഔട്ട്. ജിബിപിഎസ് ഇൻ. 1ജിബി മുതല്‍ 10 ജിബി വരെയാകും സ്പീഡ്.

ഒരു ടാപ്പിലേക്ക് ഹോസ് ഘടിപ്പിച്ചെന്നു വയ്ക്കുക. ടാപ് തുറന്നാലും ഹോസിലൂടെ വെള്ളമെത്താൻ അൽപം സമയമെടുക്കില്ലേ? ഇതു പോലെ, ഒരു സിഗ്‌നൽ ലക്ഷ്യസ്ഥാനത്തെത്താൻ നെറ്റ്‌വർക്കിൽ എടുക്കുന്ന ‘ലാഗ്’ ആണു ലേറ്റൻസി. 4ജിയിൽ 50 മില്ലിസെക്കൻഡ് (ആയിരത്തിലൊന്നു സെക്കൻഡാണ് ഒരു മില്ലിസെക്കൻഡ്) എടുക്കുമെങ്കിൽ 5ജിയിൽ അത് ഒരു മില്ലിസെക്കൻഡിൽ താഴെയാകുമെന്നാണു വിലയിരുത്തൽ. ഉപകരണങ്ങൾ തമ്മിൽ ബന്ധിക്കപ്പെട്ട ‘ഇന്റർനെറ്റ് ഓഫ് തിങ്സിനു’ വേണ്ടുന്ന സാങ്കേതികവിദ്യ ഇതു തന്നെ‌.