sections
MORE

കൃത്രിമ സൂര്യനെ സ്ഥാപിക്കാൻ ചൈന; സൂര്യനേക്കാൾ ആറിരട്ടി ചൂട്

sun-china
SHARE

ശാസ്ത്ര, സാങ്കേതിക രംഗത്ത് എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ പുതിയ പദ്ധതികളും ആസൂത്രണങ്ങളുമായി മുന്നോട്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. രാത്രി വെളിച്ചത്തിന് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ചൈന തന്നെ സൂര്യനേക്കാൾ മികച്ച സൂര്യനെ പുറത്തിറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്.

സൗരയൂഥത്തിലെ കത്തിജ്വലിക്കുന്ന സൂര്യന്റെ സ്ഥാനത്ത് അതിനേക്കാൾ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനെ മനുഷ്യൻ സ്ഥാപിച്ചാൽ എന്തായിരിക്കും സംഭവിക്കുക? ഒന്നും പറയാനാവില്ല. ചിലപ്പോൾ മനുഷ്യര്‍ക്ക് നല്ലതുവരും, അല്ലെങ്കിൽ നാശമായിരിക്കും.

ഭൂമിയിൽ ആവശ്യമായ ഊർജോത്പാദനം സാധ്യമാക്കാനാണ് ചൈന കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നത്. ചൈനീസ് മാധ്യമങ്ങളിൽ നിന്ന് ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജഞ‍ർ ഭൗമാധിഷ്ടിതമായ സൺസിമുലേറ്റർ നിർമിച്ചു തുടങ്ങിയിട്ടുണ്ട്.

2020ൽ തന്നെ കൃത്രിമ സൂര്യനെ അവതരിപ്പിക്കുമെന്നാണ് ചൈനീസ് ഗവേഷകരുടെ വാദം. കൃത്രിമ സൂര്യനെ നിർമിക്കാനായി 1998 ലാണ് ചൈനീസ് സര്‍ക്കാർ ആദ്യമായി അനുമതി നൽകുന്നത്. എന്നാൽ അന്നത്തെ പദ്ധതിയിൽ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. എന്നാൽ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റർ ഉയരമുണ്ട്. 360 ടൺ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 ദശലക്ഷം സെൽഷ്യസാണ്.

എന്നാൽ ഇത് ശരിക്കുമൊരു അറ്റോമിക് ഫ്യൂഷൻ റിയാക്ടറാണ്. ഉയര്‍ന്ന തോതിൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയാക്ടറാണിത്. ചൈനയുടെ കൃത്രിമ സൂര്യൻ പദ്ധതി വിജയിച്ചാൽ ശാസ്ത്ര ലോകത്തെ ഊർജോത്പാദനത്തിൽ വൻ വിപ്ലവം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA