ലിക്വിഡ് അപോജി മോട്ടോര്‍ ജ്വലിച്ചു, ചന്ദ്രയാൻ-2 ഭ്രമണപഥം ഉയർത്തൽ വിജയകരം
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ന്റെ ഭ്രമണപഥം ആദ്യമായി ഉയര്‍ത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വിക്ഷേപിച്ച ചന്ദ്രയാൻ–2 പേടകത്തിന്റെ ഭ്രമണപഥം ആദ്യമായി ഉയര്‍ത്തിയത് ബുധനാഴ്ചയാണ്. 170 x 45,475 കിലോമീറ്റർ പരിധിയിലായിരുന്ന ചന്ദ്രയാൻ–2 ബുധനാഴ്ച 2 മുതൽ 3.30 വരെ നീണ്ട ദൗത്യത്തിലൂടെ 241.5 x 45162

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ന്റെ ഭ്രമണപഥം ആദ്യമായി ഉയര്‍ത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വിക്ഷേപിച്ച ചന്ദ്രയാൻ–2 പേടകത്തിന്റെ ഭ്രമണപഥം ആദ്യമായി ഉയര്‍ത്തിയത് ബുധനാഴ്ചയാണ്. 170 x 45,475 കിലോമീറ്റർ പരിധിയിലായിരുന്ന ചന്ദ്രയാൻ–2 ബുധനാഴ്ച 2 മുതൽ 3.30 വരെ നീണ്ട ദൗത്യത്തിലൂടെ 241.5 x 45162 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിലേക്ക് ഉയർത്തി.
ചന്ദ്രയാനിലെ ലിക്വിഡ് അപോജി മോട്ടോര്‍ നിശ്ചിത സമയം ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുന്നതിനു മുൻപെ അഞ്ചു തവണ ഭ്രമണപഥം ഉയർത്തേണ്ടി വരും. അതേസമയം, ഭ്രമണപഥം ഉയർത്തുന്നത് വേണ്ടപോലെ ഫലിച്ചില്ലെങ്കിൽ പാതമാറ്റാൻ കൂടുതൽ ദൗത്യങ്ങൾ വേണ്ടിവരും. ഓഗസ്റ്റ് 14 നാണ് ഭ്രമണപഥം മാറ്റല്‍ പ്രക്രിയ അവസാനിക്കുക. ഭ്രമണപഥം മാറ്റുന്ന ദൗത്യങ്ങളെല്ലാം ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 4 വരെയുള്ള സമയത്താണ്.
ലിക്വിഡ് അപോജി മോട്ടോറിന്റെ ജ്വലനത്തിനു അനുസരിച്ചാണ് ഭ്രമണപഥം ഉയർത്തൽ നടക്കുക. കര്‍ണാടകയിലെ ഹാസനിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപഥം ഉയർത്തൽ സിഗ്നലുകള്‍ കൈമാറുന്നത്. ബെംഗളൂരുവിലെ ഇസ്ട്രാക്, സാറ്റലൈറ്റ് സെന്റര്‍ എന്നിവരും ഇവരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
വിക്ഷേപിച്ച ദിവസം തന്നെ ഭ്രമണപഥം 6000 കിലോമീറ്റര്‍ അധികമായി ലഭിച്ചതിനാലാണ് ചൊവ്വാഴ്ചത്തെ പാതമാറ്റൽ വേണ്ടെന്നു വച്ചത്. ഇതിനാൽ പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോർ ജ്വലിക്കാൻ വേണ്ട ഇന്ധനം ലാഭിക്കാനായി. ഇത് വൻ നേട്ടമാണെന്ന് ഇസ്രോ ഗവേഷകര്‍ കരുതുന്നത്.