ലോകത്തിനു മാതൃകയായി ഇന്ത്യ, 108 രാജ്യങ്ങൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകി
ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ആവശ്യത്തിനു മരുന്നുകളും സംവിധാനങ്ങളുമില്ലാതെ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി തുടങ്ങി രാജ്യങ്ങൾ വൻ പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. എന്നാൽ, ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് മരുന്നുകളും മറ്റു ആരോഗ്യ കിറ്റുകളും എത്തിക്കാൻ ഇന്ത്യ ഏറെ

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ആവശ്യത്തിനു മരുന്നുകളും സംവിധാനങ്ങളുമില്ലാതെ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി തുടങ്ങി രാജ്യങ്ങൾ വൻ പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. എന്നാൽ, ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് മരുന്നുകളും മറ്റു ആരോഗ്യ കിറ്റുകളും എത്തിക്കാൻ ഇന്ത്യ ഏറെ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ യുഎൻ വരെ ഇന്ത്യയെ പ്രശംസിച്ചു കഴിഞ്ഞു. ഇതുവരെ 108 രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ജീവൻ രക്ഷാ മരുന്നുകൾ കയറ്റി അയക്കുന്നത്.
രാജ്യത്തിനകത്തും ദക്ഷിണേഷ്യയിലും കൊറോണ വൈറസിനെ നേരിടാനുള്ള ഇന്ത്യയുടെ സമയബന്ധിതമായ ഇടപെടലിന് നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്. ജീവൻ രക്ഷാമരുന്നുകൾ കയറ്റി അയച്ച് നൂറുകണക്കിന് രാജ്യങ്ങളെ സഹായിച്ചതിനെല്ലാം ഇന്ത്യക്ക് പ്രശംസ ലഭിക്കുന്നു. ഇന്ത്യ 8.5 കോടി ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളും 50 കോടി പാരസെറ്റമോൾ ഗുളികകളും 108 രാജ്യങ്ങളിലേക്ക് അയയ്ക്കുന്നുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ആന്റിമലേറിയൽ മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. രോഗത്തിന് കാരണമാകുന്ന വൈറസുകളെ കൊന്നാണ് ഇത് മലേറിയ ചികിത്സിക്കുന്നത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് തുടങ്ങിയ സ്വയം രോഗപ്രതിരോധ രോഗങ്ങൾക്കുള്ള ചികിത്സയാണിത്. ഇത് സിക്യുവിനേക്കാൾ വിഷാംശം കുറവാണ്. പക്ഷേ, നീണ്ട കാലയളവിലെ ഉപയോഗവും അമിത അളവും ഇപ്പോഴും ഭീഷണി തന്നെയാണ്. കൊറോണ വൈറസിനെ നേരിടാനുള്ള ഒരു ആൻറിവൈറൽ ഏജന്റായി ചിലർ ഈ മരുന്ന് പരീക്ഷിക്കുന്നുണ്ട്.
കോവിഡ്-19 നുള്ള സാധ്യമായ ചികിത്സയായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷിക്കുന്നുണ്ട്. ന്യൂയോർക്കിലെ 1,500 ലധികം കൊറോണ വൈറസ് രോഗികൾക്ക് ഇത് നൽകിയിരുന്നു. കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്ത്യ തീരുമാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മരുന്നിന്റെ ആവശ്യം കുത്തനെ കൂടിയിട്ടുണ്ട്.
സമീപ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിലേക്ക് ജീവൻരക്ഷാ മരുന്നുകൾ കയറ്റി അയച്ചു. സാംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മഡഗാസ്കർ, ഉഗാണ്ട, ബർകിന ഫാസോ, നൈഗർ, മാലി കോംഗോ, ഈജിപ്ത്, അർമേനിയ, കസാക്കിസ്ഥാൻ, ഇക്വഡോർ, ജമൈക്ക, സിറിയ, യുക്രെയ്ൻ, ചാഡ്, സിംബാബ്‌വെ, ഫ്രാൻസ്, ജോർദാൻ, കെനിയ, നെതർലാൻഡ്‌സ്, ഒമാൻ പെറു എന്നിവടങ്ങളിലേക്കും മരുന്നുകൾ എത്തിക്കുന്നുണ്ട്.
ഫിലിപ്പീൻസ്, റഷ്യ, സ്‌ളോവേനിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ടാൻസാനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ, ഉറുഗ്വേ, കൊളംബിയ, അൾജീരിയ ബഹാമസ്, മൗറീഷ്യസ്, യുകെ എന്നിവിടങ്ങളിലേക്ക് മരുന്നുകളും ആരോഗ്യ കിറ്റുകളും അയച്ചതായി അധികൃതർ അറിയിച്ചു. വാണിജ്യാടിസ്ഥാനത്തിൽ നിരവധി രാജ്യങ്ങളിലേക്ക് മരുന്ന് അയച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റു പലർക്കും ഇത് ഇന്ത്യയുടെ ഗ്രാന്റായി ലഭിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.