അന്ന് തിളങ്ങിക്കൊണ്ടിരുന്ന ചന്ദ്രൻ അപ്രത്യക്ഷമായി, കാരണം ഭൂമിയിലെ പ്രതിഭാസവും!
അമാവാസി ഒഴികെയുള്ള ദിവസങ്ങളില്‍ ഭൂമിയുടെ ആകാശത്ത് ചന്ദ്രനെ കാണാത്ത രാത്രികള്‍ ചുരുക്കമായിരിക്കും. വലുപ്പം കൂടിയും കുറഞ്ഞും ഇരിക്കുമെങ്കിലും ഭൂമിയിലെ കാഴ്ചക്കാരെ ചന്ദ്രന് നിരാശപ്പെടുത്താറില്ല. പൊടുന്നനെ ആകാശത്ത് തിളങ്ങിക്കൊണ്ടിരിക്കുന്ന ചന്ദ്രന് അപ്രത്യക്ഷമായാല്‍ നമ്മളാകെ അങ്കലാപ്പിലാവില്ലേ?

അമാവാസി ഒഴികെയുള്ള ദിവസങ്ങളില്‍ ഭൂമിയുടെ ആകാശത്ത് ചന്ദ്രനെ കാണാത്ത രാത്രികള്‍ ചുരുക്കമായിരിക്കും. വലുപ്പം കൂടിയും കുറഞ്ഞും ഇരിക്കുമെങ്കിലും ഭൂമിയിലെ കാഴ്ചക്കാരെ ചന്ദ്രന് നിരാശപ്പെടുത്താറില്ല. പൊടുന്നനെ ആകാശത്ത് തിളങ്ങിക്കൊണ്ടിരിക്കുന്ന ചന്ദ്രന് അപ്രത്യക്ഷമായാല്‍ നമ്മളാകെ അങ്കലാപ്പിലാവില്ലേ? അങ്ങനെയൊരു സംഭവം എഡി 1100ല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിന്റെ രഹസ്യത്തിന്റെ ചുരുളഴിച്ചെടുത്തിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം.
അജ്ഞാത വാനനിരീക്ഷകനോ നിരീക്ഷകയോ ആണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. മെയ് മാസത്തിലെ അഞ്ചാം ദിവസം രാത്രി വൈകുന്നേരം ചന്ദ്രന് ആകാശത്ത് തിളങ്ങി നിന്നിരുന്നു. പിന്നീട് പതുക്കെ പതുക്കെ ചന്ദ്രന്റെ വെളിച്ചം കുറഞ്ഞു വന്നു. രാത്രി ആയപ്പോഴേക്കും ചന്ദ്രന് പൂര്‍ണ്ണമായും അപ്രത്യക്ഷമായി. ഏതാണ്ട് പിറ്റേന്ന് സൂര്യവെളിച്ചം വരും വരെ ഇത് തുടര്‍ന്നു. പൊടുന്നനെ മുഴുവന്‍ പ്രകാശത്തോടെ ചന്ദ്രന് പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
എഡി 1100നുണ്ടായ ഈ അദ്ഭുത പ്രതിഭാസത്തിന്റെ രഹസ്യം വെളിവാക്കിയിരിക്കുന്നത് ആഗോള ശാസ്ത്രസംഘമാണ്. അഗ്നിപര്‍വ്വത സ്ഫോടനമായിരുന്നു ചന്ദ്രന്റെ ഈ അപ്രത്യക്ഷമാകലിന് പിന്നിലെന്നാണ് കണ്ടെത്തല്‍. സയന്റിഫിക് റിപ്പോര്‍ട്ട് ജേണലില്‍ ഏപ്രില്‍ 21നാണ് പഠനം പ്രസിദ്ധീകരിച്ചുവന്നിരിക്കുന്നത്. വെറുതേയങ്ങ് അഗ്നിപര്വ്വതസ്ഫോടനമെന്ന് പറഞ്ഞുപോവുകയല്ല അതിന്റെ തെളിവുകളും ശാസ്ത്രസംഘം നിരത്തിയിട്ടുണ്ട്.
ഗ്രീന്‍ലാന്റിലെ മഞ്ഞുപാളികളില്‍ നടത്തിയ ഗവേഷണത്തില്‍ 1108 മുതല്‍ 1109വരെയുള്ളകാലത്ത് സള്‍ഫേറ്റിന്റെ അളവ് കൂടിയ നിലയില്‍ കാണപ്പെട്ടു. പടിഞ്ഞാറന്‍ യൂറോപില്‍ എഡി 1109 അങ്ങേയറ്റം തണുപ്പുള്ളതും വരണ്ടതുമായ വര്‍ഷമായിരുന്നുവെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഏത് അഗ്നിപര്വ്വതസ്ഫോടനമായിരിക്കും ചന്ദ്രനെ പോലും മറക്കാന്‍ ശേഷിയില്‍ അന്തരീക്ഷത്തിലേക്ക് പൊടിപടലങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടാവുക. ജപ്പാനിലെ അസാമ കൊടുമുടിയിലെ അഗ്നിപര്വ്വതസ്ഫോടനങ്ങളായിരിക്കാം ഇതെന്നാണ് ഗവേഷകര്‍ നല്കുന്ന സൂചന. ഇക്കാലത്ത് ജപ്പാനിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തെക്കുറിച്ച് രാജ്യതന്ത്രജ്ഞന് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ അഗ്നിപര്വ്വതസ്ഫോടനത്തെ തുടര്‍ന്ന് നെല്പാടങ്ങളില് പൊടി മൂടി വിളവെടുപ്പ് അസാധ്യമായെന്നും ഗവര്‍ണറുടെ പൂന്തോട്ടം പൊടിയും ചാരവും മൂടി നശിച്ചെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
English Summary: Scientists Say They Know Why the Moon Disappeared Completely in 1100 AD