മഴക്കാലത്ത് ഉപയോഗിക്കേണ്ടത് ത്രീ-പ്ലൈ സര്‍ജിക്കല്‍ മാസ്‌ക്? കാരണമെന്ത്?
മഴക്കാലം തീരുന്നതുവരെ സാധാരണ മാസ്‌ക് ഉപയോഗിച്ചാല്‍ അത് ഉപകാരത്തെക്കാള്‍ കൂടുതല്‍ ഉപദ്രവം ചെയ്‌തേക്കാമെന്ന വാദം ഉന്നയിച്ചിരിക്കുകയാണ് ചില ഗവേഷകര്‍. കൊറോണാവൈറസിനെ പ്രതിരോധിക്കാന്‍ എന്തു തരം മാസ്‌ക് ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ശക്തമായ വാദപ്രതിവാദങ്ങള്‍ ലോകമെമ്പാടും നടക്കുന്ന കാലവുമാണിത്. പല
മഴക്കാലം തീരുന്നതുവരെ സാധാരണ മാസ്‌ക് ഉപയോഗിച്ചാല്‍ അത് ഉപകാരത്തെക്കാള്‍ കൂടുതല്‍ ഉപദ്രവം ചെയ്‌തേക്കാമെന്ന വാദം ഉന്നയിച്ചിരിക്കുകയാണ് ചില ഗവേഷകര്‍. കൊറോണാവൈറസിനെ പ്രതിരോധിക്കാന്‍ എന്തു തരം മാസ്‌ക് ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ശക്തമായ വാദപ്രതിവാദങ്ങള്‍ ലോകമെമ്പാടും നടക്കുന്ന കാലവുമാണിത്. പല
മഴക്കാലം തീരുന്നതുവരെ സാധാരണ മാസ്‌ക് ഉപയോഗിച്ചാല്‍ അത് ഉപകാരത്തെക്കാള്‍ കൂടുതല്‍ ഉപദ്രവം ചെയ്‌തേക്കാമെന്ന വാദം ഉന്നയിച്ചിരിക്കുകയാണ് ചില ഗവേഷകര്‍. കൊറോണാവൈറസിനെ പ്രതിരോധിക്കാന്‍ എന്തു തരം മാസ്‌ക് ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ശക്തമായ വാദപ്രതിവാദങ്ങള്‍ ലോകമെമ്പാടും നടക്കുന്ന കാലവുമാണിത്. പല
മഴക്കാലം തീരുന്നതുവരെ സാധാരണ മാസ്‌ക് ഉപയോഗിച്ചാല്‍ അത് ഉപകാരത്തെക്കാള്‍ കൂടുതല്‍ ഉപദ്രവം ചെയ്‌തേക്കാമെന്ന വാദം ഉന്നയിച്ചിരിക്കുകയാണ് ചില ഗവേഷകര്‍. കൊറോണാവൈറസിനെ പ്രതിരോധിക്കാന്‍ എന്തു തരം മാസ്‌ക് ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ശക്തമായ വാദപ്രതിവാദങ്ങള്‍ ലോകമെമ്പാടും നടക്കുന്ന കാലവുമാണിത്. പല സർക്കാരുകളും മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയാല്‍ പിഴ ചുമത്തുകയും ചെയ്യും. പേരിന് എന്തെങ്കിലും മാസക് വയ്ക്കുകയാണോ വേണ്ടത്, അതോ പ്രയോജനം ലഭിക്കുന്ന മാസ്‌ക് ഉപയോഗിക്കണമോ എന്നതാണ് പലരും സ്വയം ചോദിക്കുന്ന ചോദ്യം.
∙ ഗവേഷകര്‍ക്കു പറയാനുള്ളത്
അടുത്തിടെ ഇന്ത്യന്‍ സയന്റിസ്റ്റ്‌സ് റെസ്‌പോണ്‍സ് റ്റു കോവിഡ്-19 അഥവാ ഐഎസ്ആര്‍സി ( Indian Scientists' Response to CoViD-19 (ISRC) എന്ന പ്ലാറ്റ്‌ഫോം ഒരു വെബിനാര്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഇതില്‍ 500ലേറെ ഇന്ത്യന്‍ ശാസ്ത്രജ്ഞരും എൻജിനീയര്‍മാരും ഡോക്ടര്‍മാരും പൊതു ആരോഗ്യ ഗവേഷകരും മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പങ്കെടുക്കുകയുണ്ടായി. ഇവര്‍ക്കിടയില്‍ മാസ്‌കിനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ടത് മഴക്കാലത്ത് ത്രീ-പ്ലൈ സര്‍ജിക്കല്‍ മാസ്‌കുകളാണ് ഏറ്റവും സുരക്ഷിതമെന്നാണ്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്‍മെന്റല്‍ റീസേര്‍ചിലെ (റ്റിഐഎഫ്ആര്‍) മെറ്റീരിയല്‍ ശാസ്ത്രജ്ഞന്‍ ഡോ. അര്‍ണാബ് ഭട്ടാചാര്യ അടിവരയിട്ടു പറഞ്ഞത് ത്രീ-പ്ലൈ മാസ്‌കുകളാണ് മഴക്കാലത്തിന് ഉചിതമെന്നാണ്. ഇവയുടെ പുറത്ത് വെള്ളമിറങ്ങാത്ത തരം ആവരണമുണ്ട് എന്നതാണ് ഇവ മറ്റു മാസ്‌കുകളെ അപേക്ഷിച്ച് സുരക്ഷിതമാകുന്നത്. മിക്ക ത്രീ-പ്ലൈ മാസ്‌കുകള്‍ക്കും ഹൈ്‌ഡ്രോഫോബിക് പുറം പ്രതലമാണ് ഉളളത്. നിങ്ങള്‍ ഉപയോഗിക്കുന്ന ത്രീ-പ്ലൈ സര്‍ജിക്കല്‍ മാസ്‌ക് അത്തരത്തിലുള്ളതാണോ എന്നറിയാന്‍ അതിന്റെ മുകളില്‍ ഒരു തുള്ളി വെള്ളം വച്ചു നോക്കിയാല്‍ മതി എന്നാണ് ഡോ. ഭട്ടാചാര്യ പറയുന്നത്. ചേമ്പിലയില്‍ പതിക്കുന്ന വെള്ളം പോലെ അത് ഉരുണ്ടു താഴേക്കു പോകുന്നുണ്ടെങ്കില്‍ അത് ഹൈഡ്രോഫോബിക് ആണെന്നുറപ്പിക്കാം.
∙ സാധാരണഗതിയില്‍ ഏതാണ് ഏറ്റവും സുരക്ഷിതമായ മാസ്‌ക്?
സാധാരണഗതിയില്‍ ഏറ്റവും സുരക്ഷിതം എന്‍95 മാസ്‌കുകളാണ് എന്നാണ് പൊതുവെ ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഇത്തരം മാസ്‌കുകള്‍ സ്‌പെഷ്യലിസ്റ്റുകളാണ് ഉപയോഗിക്കേണ്ടതെന്നും വാദമുണ്ട്. ഇവയ്ക്കു വില കൂടുതലുണ്ടെന്നതു കൂടാതെ ദീര്‍ഘ സമയത്തേക്ക് ധരിക്കുന്നത് പലരെയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ പല രാജ്യങ്ങളിലെയും ആരോഗ്യ വിദഗ്ധര്‍ പറയുന്നത് വീട്ടിലുണ്ടാക്കിയ സാധാരണ തുണി മാസ്‌ക് മതിയാകുമെന്നാണ്. എന്നാല്‍, മഴക്കാലത്ത് ഇത്തരം മാസ്‌കുകള്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കുമോ ഉണ്ടാക്കുക എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
∙ ത്രീ-പ്ലൈ ഹൈഡ്രോഫോബിക് സര്‍ജിക്കല്‍ മാസ്‌ക് എങ്ങനെയാണ് അണിയേണ്ടത്?
ഇത്തരം മാസ്‌കുകളുടെ ഇളം കളറിലുള്ള ഭാഗം മുഖത്തിനോടു ചേര്‍ന്നിരിക്കണം. നിറം കൂടിയ ഭാഗം പുറത്തേക്കും ഇരിക്കണം. നിറം കൂടിയ ഭാഗത്താണ് വെള്ളത്തെ പ്രതിരോധിക്കാനുള്ള ആവരണമുള്ളത്. ഉള്‍ഭാഗത്ത് വെള്ളം കയറിയാലോ? അതു മാറുന്നതാണ് ഉചിതം. നന്നായി ഉണങ്ങിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കാന്‍ എടുക്കുക. എന്നാല്‍, മാസ്‌ക് പൂര്‍ണ്ണമായും നനഞ്ഞു കുതിര്‍ന്നെങ്കില്‍ അത് പിന്നീട് ഉപയോഗിക്കാതിരിക്കുകയാണ് നല്ലതെന്നും ഗവേഷകര്‍ പറയുന്നു. നനഞ്ഞുകഴിഞ്ഞാല്‍ ഇത്തരം മാസ്‌കുകളുടെ ഗുണം നഷ്ടപ്പെടുന്നു എന്നാണ് വാദം.
സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ത്രീ-പ്ലൈ ഹൈഡ്രോഫോബിക് സര്‍ജിക്കല്‍ മാസ്‌കിനേക്കാള്‍ നല്ലത് ഫെയ്‌സ് ഷീല്‍ഡുകളാണെന്നും പറയുന്നു. ഇത്തരം ജോലി എടുക്കുന്നവര്‍ ഷീല്‍ഡിനുള്ളില്‍ സാധാരണ മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നാണ് പറയുന്നത്. പ്ലാസ്റ്റിക് ഷീല്‍ഡിനുള്ളിലായതിനാല്‍ അത് എപ്പോഴും പ്രതിരോധം തന്നുകൊണ്ടിരിക്കുമത്രെ.
English Summary: Use of three-ply mask during the monsoon is important