തലക്കുള്ളിൽ ചിപ്പ്, തലച്ചോറിനെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കും! ഓഗസ്റ്റ് 28 ന് അറിയാം മനുഷ്യ ഭാവി
തലയോട്ടിയില്‍ എട്ട് മില്ലിമീറ്റര്‍ ആഴത്തില്‍ നാല് തുളകളുണ്ടാക്കി അതില്‍ ഇലക്ട്രോഡുകള്‍ സ്ഥാപിച്ചാണ് ഈ ചിപ്പ് പ്രവര്‍ത്തിക്കുക. റോബോട്ടുകളാണ് ഇലക്ട്രോഡുകള്‍ സ്ഥാപിക്കുന്ന ശസ്ത്രക്രിയയിലെ ഭാഗം നിര്‍വഹിക്കുക. കണ്ണില്‍ ലേസര്‍ ശസ്ത്രക്രിയ...
തലയോട്ടിയില്‍ എട്ട് മില്ലിമീറ്റര്‍ ആഴത്തില്‍ നാല് തുളകളുണ്ടാക്കി അതില്‍ ഇലക്ട്രോഡുകള്‍ സ്ഥാപിച്ചാണ് ഈ ചിപ്പ് പ്രവര്‍ത്തിക്കുക. റോബോട്ടുകളാണ് ഇലക്ട്രോഡുകള്‍ സ്ഥാപിക്കുന്ന ശസ്ത്രക്രിയയിലെ ഭാഗം നിര്‍വഹിക്കുക. കണ്ണില്‍ ലേസര്‍ ശസ്ത്രക്രിയ...
തലയോട്ടിയില്‍ എട്ട് മില്ലിമീറ്റര്‍ ആഴത്തില്‍ നാല് തുളകളുണ്ടാക്കി അതില്‍ ഇലക്ട്രോഡുകള്‍ സ്ഥാപിച്ചാണ് ഈ ചിപ്പ് പ്രവര്‍ത്തിക്കുക. റോബോട്ടുകളാണ് ഇലക്ട്രോഡുകള്‍ സ്ഥാപിക്കുന്ന ശസ്ത്രക്രിയയിലെ ഭാഗം നിര്‍വഹിക്കുക. കണ്ണില്‍ ലേസര്‍ ശസ്ത്രക്രിയ...
ന്യൂറാലിങ്ക് ചിപ്പുകള്‍ വഴി സംഗീതം നേരിട്ട് മനുഷ്യന്റെ തലച്ചോറിലേക്ക് സ്ട്രീം ചെയ്യിക്കാനാകുമെന്ന് ഇലോണ്‍ മസ്‌ക്. സ്‌പേസ് എക്‌സ്, ടെസ്‌ല തുടങ്ങി നിരവധി സംരംഭങ്ങളുടെ ചുമതലക്കാരനായ ഇലോണ്‍ മസ്‌കിന്റെ മറ്റൊരു സ്വപ്‌നസംരംഭമാണ് ന്യൂറാലിങ്ക് സ്റ്റാര്‍ട്ട്അപ്പ്. ഇപ്പോഴും ദുരൂഹമായ ഈ സ്റ്റാര്‍ട്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തമാസം പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇലോണ്‍ മസ്‌ക് തന്റെ ട്വീറ്റുകള്‍ വഴി പല സൂചനകളും നല്‍കുന്നുണ്ട്. ഓഗസ്റ്റ് 28 ന് ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തുമെന്നാണ് അറിയുന്നത്.
കംപ്യൂട്ടര്‍ സയന്റിസ്റ്റായ ഒസ്റ്റിന്‍ ഹൊവാര്‍ഡിനോടുള്ള പ്രതികരണത്തിനിടെയാണ് ന്യൂറാലിങ്ക് സാങ്കേതികവിദ്യയെക്കുറിച്ച് ഇലോണ്‍ മസ്‌ക് ട്വീറ്റു ചെയ്തത്. പ്രത്യേകമായി നിര്‍മിച്ച ന്യൂറാലിങ്ക് ചിപ്പുകള്‍ വഴി മനുഷ്യര്‍ക്ക് സംഗീതം നേരിട്ട് കേള്‍ക്കാനാകുമെന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞത്. മനുഷ്യശരീരത്തിലെ ഹോര്‍മോണ്‍ നിരക്കുകള്‍ ക്രമീകരിക്കാനും മാനസിക സംഘര്‍ഷം കുറക്കാനുമൊക്കെ ന്യൂറാലിങ്ക് ചിപ്പുകള്‍ക്കാകുമെന്നും അവകാശവാദമുണ്ട്.
തുടക്കം മുതല്‍ അതീവരഹസ്യമായാണ് ന്യൂറാലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍. 2016 ല്‍ ആരംഭിച്ചെങ്കിലും ഇലോണ്‍ മസ്‌കിന്റെ ഈ സ്റ്റാര്‍ട്ടപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുവേദിയില്‍ വിശദീകരിക്കുന്നത് 2019ല്‍ മാത്രമാണ്. കംപ്യൂട്ടറും മനുഷ്യന്റെ തലച്ചോറില്‍ വെച്ചിരിക്കുന്ന ചിപ്പുമായുള്ള നേരിട്ടുള്ള ബന്ധം സാധ്യമാക്കുകയാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യമെന്നാണ് അന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞത്.
ആദ്യഘട്ടത്തില്‍ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളുമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണ് ന്യൂറാലിങ്ക് സാങ്കേതികവിദ്യ ഉപയോഗിക്കുക. പാര്‍ക്കിന്‍സണ്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനാകും. എങ്കിലും ന്യൂറാലിങ്കിന്റെ പരമമായ ലക്ഷ്യം നിര്‍മിത ബുദ്ധിയുമായി മത്സരിക്കാന്‍ സാധാരണ മനുഷ്യരേയും പ്രാപ്തരാക്കുകയെന്നതാണ്. തലയോട്ടിയില്‍ എട്ട് മില്ലിമീറ്റര്‍ ആഴത്തില്‍ നാല് തുളകളുണ്ടാക്കി അതില്‍ ഇലക്ട്രോഡുകള്‍ സ്ഥാപിച്ചാണ് ഈ ചിപ്പ് പ്രവര്‍ത്തിക്കുക. റോബോട്ടുകളാണ് ഇലക്ട്രോഡുകള്‍ സ്ഥാപിക്കുന്ന ശസ്ത്രക്രിയയിലെ ഭാഗം നിര്‍വഹിക്കുക. കണ്ണില്‍ ലേസര്‍ ശസ്ത്രക്രിയ ചെയ്യുന്നതുപോലുള്ള സാധാരണ ശസ്ത്രക്രിയ മാത്രമാണിതെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്.
ന്യൂറാലിങ്കിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള 11 തൊഴിലവസരങ്ങളില്‍ മെക്കാനിക്കല്‍ എൻജിനീയറും റോബോട്ടിക് സോഫ്റ്റ്‌വെയര്‍ എൻജിനീയറും മാത്രമല്ല ഹിസ്റ്റോളജി ടെക്‌നീഷ്യനുമുണ്ട്. സസ്യജന്തുജാലങ്ങളുടെ സൂഷ്മകലകളെക്കറിച്ചുള്ള പഠനമാണ് ഹിസ്റ്റോളജി. ന്യൂറലിങ്ക് ചിപ്പുകള്‍ മനുഷ്യരിലെ വിഷാരോഗത്തേയും മദ്യം, മയക്കുമരുന്ന് തുടങ്ങിയവയോടുള്ള അമിത ആസക്തിയേയും ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും നേരത്തെ ഇലോണ്‍ മസ്‌ക് സൂചിപ്പിച്ചിരുന്നു. തലച്ചോറിലെ ഇതുമായി ബന്ധപ്പെട്ട ഭാഗങ്ങളെ പ്രത്യേകമായി നിര്‍ദേശങ്ങള്‍ നല്‍കി പരിശീലിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ന്യൂറാലിങ്ക് ചിപ്പുകളുടെ മൃഗങ്ങളിലെ പരീക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നാണ് സൂചന. ഈവര്‍ഷം മുതല്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് ഇലോണ്‍ മസ്‌കോ ന്യൂറോലിങ്കോ ഔദ്യോഗിക വിവരങ്ങള്‍ നല്‍കിയിട്ടില്ല. വരുന്ന ഓഗസ്റ്റ് 28ന് കൂടുതല്‍ വിവരങ്ങള്‍ ഇലോണ്‍ മസ്‌ക് തന്നെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യന്റെ തലച്ചോറിനേയും കംപ്യൂട്ടറിനേയും ഇഴചേര്‍ക്കുന്ന ഒന്നായി ന്യൂറലിങ്ക് ചിപ്പുകള്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ, സംഗതി വ്യാപകമാകും മുൻപ് തന്നെ ബ്രെയിൻ ഇംപ്ലാന്റുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളൊന്ന് ശാസ്ത്രജ്ഞരുടെ തലയിൽ കൊള്ളിയാൻ മിന്നിച്ചു കഴിഞ്ഞു. ആരെയും അതിമാനുഷരാക്കുന്ന ബ്രെയിൻ ചിപ്പുകൾ എത്രത്തോളം ദുർബലമാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ജേണൽ ഓഫ് ന്യൂറോ സർജറിയിൽ പ്രസിദ്ധീകരിച്ചിരുന്നു. തലയിൽ ഒരു ഡിബിഎസ് (ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ) ചിപ്പ് ഘടിപ്പിച്ച 66–കാരി മേഘാവൃതമായ ഒരു വൈകുന്നേരം തലയിലെ ചിപ്പ് റീചാർജ് ചെയ്യുകയായിരുന്നു.
പാർക്കിൻസൺസ്, അപസ്മാരം, ഒബ്സസീവ് കംപൽസീവ് ഡിസോഡർ തുടങ്ങിയ രോഗങ്ങൾ വരുതിയിലാക്കാനാണു ഡിബിഎസ് ചിപ്പുകൾ തലയിൽ സ്ഥാപിക്കുന്നത്. 66–കാരിയുടെ ചിപ്പ് ഫുൾചാർജിനോടടുക്കുമ്പോൾ ആകാശത്ത് ഒരു മിന്നൽ. അതോടെ തലയിലെ പ്രകാശം അണഞ്ഞു. ഗൃഹോപകരണങ്ങൾ പലതും മിന്നലിൽ പ്രവർത്തന രഹിതമായി. വയോധിക വയ്യാതെ ആശുപത്രിയിൽ ചെന്നപ്പോൾ തലയിലെ ഡിബിഎസ് ചിപ്പ് സ്വിച്ച് ഓഫായിരിക്കുന്നു. മിന്നലേറ്റാൽ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾക്കു സംഭവിക്കുന്ന അതേ ദുരന്തം തലയിലെ ഡിബിഎസ് ചിപ്പിനും സംഭവിക്കും എന്ന തിരിച്ചറിവിൽ തരിച്ചിരിക്കുകയാണ് ഹൈടെക് ഡോക്ടർമാർ. ബ്രെയിൻ ചിപ്പുകൾ ഘടിപ്പിച്ചിരിക്കുന്നവർ ഇടിയും മിന്നലുമുള്ളപ്പോൾ അത് റീചാർജ് ചെയ്യാൻ നിൽക്കരുത് എന്ന മുന്നറിയിപ്പിൽ കാര്യങ്ങൾ അവസാനിക്കുന്നില്ല. 66–കാരിയുടെ ചിപ്പ് ഓഫായിപ്പോയതേയുള്ളൂ.
മറ്റൊരു മിന്നൽ മറ്റൊരു ചിപ്പിനെ കരിച്ചു കളയുകയോ ചിപ്പ് പേറുന്ന വ്യക്തിയെ അപകടത്തിലാക്കുകയോ ചെയ്യാം എന്നതാണ് യഥാർഥ ഭീഷണി. മിന്നൽ ഭീഷണി നിലനിൽക്കെ ബ്രെയിൻ ചിപ്പുകളുടെ ഭാവി എന്തായിരിക്കും എന്ന ചോദ്യത്തിന് കൃത്രിമ ബുദ്ധിയാണ് യഥാർഥ ഭീഷണി എന്നാവർത്തിച്ചുകൊണ്ടിരിക്കുന്ന ഇലോൺ മസ്കും മറുപടി ഒന്നും പറഞ്ഞിട്ടില്ല.
എന്നാൽ ന്യൂറാലിങ്ക് പദ്ധിയുടെ ആദ്യഘട്ടത്തിലാണ്. നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയാൽ മാത്രമാണ് മനുഷ്യനിൽ പ്രവേശിപ്പിക്കാൻ കഴിയൂ. സമൂഹത്തിൽ ഏറെ വിവാദമുണ്ടാക്കിയേക്കാവുന്ന പദ്ധതി ഏറെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യന്നത്. ന്യൂറാലിങ്ക് പദ്ധതി വികസിപ്പിക്കാനായി ലോകത്തെ മികച്ച വിദഗ്ധരെയാണ് മസ്ക് അന്വേഷിക്കുന്നത്.
English Summary: Elon Musk claims Neuralink brain chip will eventually be able to stream music directly into peoples' brains