യുഎസ് ‘പേടിച്ച’ ഇന്ത്യയുടെ കരുത്തൻ; കരയും കടലും കാക്കാൻ ഇനി ജിഐസാറ്റ്-1
ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ്-1 മാർച്ച് 28ന് ശ്രീഹരിക്കോട്ടയിൽനിന്നാണു വിക്ഷേപിക്കുക. ഭൗമ നിരീക്ഷണത്തിനുള്ള മറ്റു ഉപഗ്രഹങ്ങളിൽനിന്നു വ്യത്യസ്തമായി ഭൂസ്ഥിര ഭ്രമണപഥത്തിൽനിന്ന് (ജിയോ സ്റ്റേഷനറി ഓർബിറ്റ്) തുടർച്ചയായി ഇന്ത്യയൊട്ടാകെ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ജിഐസാറ്റ് 1. ∙ ഇന്ത്യയിലെ

ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ്-1 മാർച്ച് 28ന് ശ്രീഹരിക്കോട്ടയിൽനിന്നാണു വിക്ഷേപിക്കുക. ഭൗമ നിരീക്ഷണത്തിനുള്ള മറ്റു ഉപഗ്രഹങ്ങളിൽനിന്നു വ്യത്യസ്തമായി ഭൂസ്ഥിര ഭ്രമണപഥത്തിൽനിന്ന് (ജിയോ സ്റ്റേഷനറി ഓർബിറ്റ്) തുടർച്ചയായി ഇന്ത്യയൊട്ടാകെ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ജിഐസാറ്റ് 1.
∙ ഇന്ത്യയിലെ ഒന്നാമൻ
ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്നു ഭൗമ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ ആദ്യത്തെ ജിയോ ഇമേജിങ് സാറ്റലൈറ്റ് ആണ് ജിഐസാറ്റ്–1. യുഎസ്, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത്തരം ഉപഗ്രഹങ്ങളുണ്ട്. ഇതുവരെയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളെല്ലാം ലോവർ എർത്ത് ഓർബിറ്റിലോ സൺ സിംക്രനൈസ്ഡ് ഓർബിറ്റിലോ ആണ്. അതായത്, ഉപഗ്രഹം ഓരോ തവണ ഭ്രമണപഥത്തിൽ കറങ്ങി വരുന്നതിനനുസരിച്ചു മാത്രമേ ഒരു പ്രദേശത്തിന്റെ ചിത്രങ്ങൾ പകർത്താനാകൂ.
ഭൂസ്ഥിര ഭ്രമണപഥം ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിലാണ്. ഭൂമിയുടെ ഭ്രമണത്തിനു സമാനമായാണ് ഉപഗ്രഹവും കറങ്ങുക. അതുകൊണ്ടു തന്നെ ജിഐസാറ്റ് ഉപയോഗിച്ച് ഇന്ത്യയുടെ തൽസമയദൃശ്യം തുടർച്ചയായി പകർത്താം. രാത്രിയിൽ ഇൻഫ്രാറെഡ്, തെർമൽ ഇമേജിങ് സാങ്കേതികവിദ്യകളുടെ സഹായത്തോടെയായിരിക്കും ദൃശ്യങ്ങൾ പകർത്തുക. അതേസമയം, മേഘങ്ങൾ ജിഐസാറ്റിന്റെ കാഴ്ച മറയ്ക്കും. അതിർത്തിയിലെ നിരീക്ഷണത്തിനു പുറമെ പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാ വിശകലനം എന്നിവയ്ക്കും ജിഐസാറ്റ് പ്രയോജനപ്പെടും.
∙ 7 വർഷം കാലാവധി
ജിഎസ്എൽവി എഫ് 10 റോക്കറ്റ് ഉപയോഗിച്ച് ജിയോസിംക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കുന്ന ജിഐസാറ്റ് പിന്നീട് സ്വന്തം ഇന്ധനം കത്തിച്ച് ജിയോസ്റ്റേഷനറി ഓർബിറ്റിലെത്തും. 2268 കിലോയാണ് ജിഐസാറ്റിന്റെ ഭാരം. 30 മിനിറ്റ് ഇടവേളയിൽ ശരാശരി 50 മീറ്റർ സ്പേഷ്യൽ റെസല്യൂഷൻ ഉള്ള ദൃശ്യങ്ങൾ ആണ് ജിഐസാറ്റിൽ നിന്നു ലഭിക്കുക. ഇന്ത്യയുടെ കര, സമുദ്രാതിർത്തിയിലെ സൂക്ഷ്മമായ കാര്യങ്ങൾ പോലും കണ്ടെത്താൻ ഈ ദൃശ്യങ്ങൾ വഴി കഴിയും. 7 വർഷമാണു കാലാവധി. മൾട്ടി, ഹൈപ്പർ സ്പെക്ട്രൽ ഇമേജർ, 700 മിമി റിച്ചെ–ക്രേഷ്യൻ ടെലിസ്കോപ്, ഹൈ–റെസലൂഷൻ ക്യാമറ എന്നിവയും ഉപഗ്രഹത്തിലുണ്ട്.
∙ യുഎസിനും പേടിയോ?
കഴിഞ്ഞ വർഷം മാർച്ച് 5ന് വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്ന ഉപഗ്രഹം അവസാനനിമിഷം ഉന്നതതല ഇടപെടലിനെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. ജിഐസാറ്റിന്റെ ശേഷിയെക്കുറിച്ചു ബോധ്യമുള്ള യുഎസിന്റെ എതിർപ്പിനെത്തുടർന്നാണു വിക്ഷേപണം മാറ്റിയതെന്ന് അന്നു വാർത്തകൾ വന്നെങ്കിലും സാങ്കേതിക കാരണങ്ങളെത്തുടർന്നാണെന്നായിരുന്നു ഐഎസ്ആർഒയുടെ വിശദീകരണം.
ഉപഗ്രഹത്തിലെ സെൻസറുകളിൽ ഉപയോഗിച്ച ഘടകങ്ങൾ തങ്ങളുടെ താൽപര്യത്തിനു വിരുദ്ധമാണെന്ന അമേരിക്കയുടെ കടുംപിടുത്തത്തെത്തുടർന്നാണു വിക്ഷേപണം മാറ്റിയതെന്നും വാർത്തകളുണ്ടായിരുന്നു. ഉപഗ്രഹത്തിന്റെ ഘടനയിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ഇപ്പോൾ വിക്ഷേപണത്തിന് ഒരുക്കിയിരിക്കുന്നത്. ഒരു വർഷത്തോളം വൈകിയതിനാൽ ഉപഗ്രഹത്തിന്റെ പ്രവർത്തനം പരിശോധിക്കാൻ പല തരത്തിലുള്ള പരിശോധനകൾ നടത്തിയെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.
English Summary: ISRO to launch GISAT 1 on march 28th - India's Eye for Borders and Sea