ഇലോൺ മസ്കിന്റെ പദ്ധതി വഴി അന്യഗ്രഹ ജീവികൾ ഭൂമിയെ കണ്ടെത്തുമെന്ന് മുന്നറിയിപ്പ്
ഭൂമിയില്‍ എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതി ലക്ഷ്യമിടുന്നത്. 40,000 ചെറു സാറ്റലൈറ്റുകള്‍ ഉപയോഗിച്ചുള്ള ഈ പദ്ധതി മറ്റൊന്നിന് കൂടി കാരണമായേക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അന്യഗ്രഹജീവികള്‍ക്ക് എളുപ്പത്തില്‍ ഭൂമിയെ കണ്ടെത്താന്‍

ഭൂമിയില്‍ എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതി ലക്ഷ്യമിടുന്നത്. 40,000 ചെറു സാറ്റലൈറ്റുകള്‍ ഉപയോഗിച്ചുള്ള ഈ പദ്ധതി മറ്റൊന്നിന് കൂടി കാരണമായേക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അന്യഗ്രഹജീവികള്‍ക്ക് എളുപ്പത്തില്‍ ഭൂമിയെ കണ്ടെത്താന്‍ സ്റ്റാര്‍ലിങ്ക് കാരണമാവുമെന്നാണ് ആരോപണം.
ഭൂമിയെ ചുറ്റുന്ന 40,000 സാറ്റലൈറ്റുകളില്‍ നൂറെണ്ണമെങ്കിലും നമ്മുടെ രാത്രിയിലെ നക്ഷത്രങ്ങളുടെ ആകാശക്കാഴ്ചയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണെന്ന ആശങ്ക ഇതിനകം തന്നെ വാനനിരീക്ഷകര്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇതേ സാറ്റലൈറ്റ് ശൃംഖല ഭാവിയില്‍ അന്യഗ്രഹ ജീവികളുടെ ശ്രദ്ധ ഭൂമിയിലേക്കെത്തിക്കുമെന്നാണ് ജോര്‍ജിയയിലെ ടുബോലേസി സര്‍വകലാശാലയിലെ അസ്ട്രോഫിസിക്സ് പ്രൊഫസര്‍ സാസ ഒസ്മാനോവ് പറയുന്നത്.
സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ വഴിയുള്ള സിഗ്നലുകള്‍ എത്രത്തോളം ഭൂമിയില്‍ നിന്നും പോകുമെന്ന് കണക്കാക്കിയാണ് പ്രാഫ. സാസ ഈ നിഗമനം നടത്തിയിരിക്കുന്നത്. മനുഷ്യര്‍ ഉപയോഗിക്കുന്ന ഇന്റര്‍ഫെറോമീറ്ററുകള്‍ വിദൂര നക്ഷത്ര സമൂഹങ്ങളില്‍ നിന്നുള്ള തരംഗങ്ങളെ തിരിച്ചറിയുന്നതില്‍ സഹായിക്കാറുണ്ട്. സമാനമായ സാങ്കേതികവിദ്യകളുള്ള അന്യഗ്രഹജീവികള്‍ക്ക് ഭൂമിയുടെ സാന്നിധ്യം പ്രത്യേകമായി തിരിച്ചറിയുന്നതിന് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ വഴിയൊരുക്കുകയാണ്.
സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളെ ഭാഗീകമായോ പൂര്‍ണമായോ മറക്കുന്ന രീതിയില്‍ എന്തെങ്കിലും കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ചും ഒസ്മാനോവ് വിവരിക്കുന്നുണ്ട്. അന്യഗ്രഹജീവികള്‍ കണ്ടെത്താനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യംവെക്കുന്നത്. ഉദാഹരണത്തിന് ഗ്രാഫൈന് പാളികള്‍ കൊണ്ട് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളെ മറക്കാന്‍ ശ്രമിച്ചാല്‍ ഇത് പൂര്‍ത്തിയാവാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവരും. അതുകൊണ്ടുതന്നെ ഇത്തരം മറയ്ക്കലുകള് നിലവില്‍ പ്രായോഗികമല്ല.
സ്റ്റാര്‍ലിങ്കിന്റെ ഉപജ്ഞാതാവായ ഇലോണ്‍ മസ്കിന് ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് തങ്ങളുടെ സാറ്റലൈറ്റുകള്‍ മൂടാനുള്ള യാതൊരു പദ്ധതിയും നിലവിലില്ല. മാത്രമല്ല അങ്ങനെയെന്തെങ്കിലും ചെയ്താല്‍ അത് സൂര്യനെ മറയ്ക്കാനും സാധ്യതയുണ്ട്. ആയിരക്കണക്കിന് ചെറുസാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നത് തന്നെ വലിയ തോതില്‍ വിവാദമായിരിക്കെ അതിന് ഒരു മറകൂടി നിര്‍മിച്ച് കൂടുതല്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്താന്‍ ഇലോണ്‍ മസ്ക് സ്വാഭാവികമായി ചിന്തിക്കാനും ഇടയില്ല.
ഇപ്പോഴത്തെ നിലയില്‍ സാധാരണ ദൂരദര്‍ശിനികള്‍ പോലുള്ള ഉപകരണങ്ങള്‍ കൊണ്ട് വിദൂര പ്രപഞ്ചത്തില്‍ നിന്നുള്ളവര്‍ ഭൂമിയെ പ്രത്യേകമായി കണ്ടെത്താനുള്ള സാധ്യത കുറവാണ്. പ്രത്യേകിച്ചും മനുഷ്യന് സമാനമായ സാങ്കേതികവിദ്യകളാണ് കൈവശമെങ്കില്‍. എങ്കില്‍ പോലും സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ നിലവില്‍ വന്നാല്‍ അന്യഗ്രഹജീവികളും അവര്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യകളും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവ ഭൂമിയെ കണ്ടെത്തുമെന്നാണ് പ്രൊഫസര്‍ സാസ ഒസ്മാനോവ് മുന്നറിയിപ്പ് നല്‍കുന്നത്.
English Summary: Elon Musk Could Help Aliens Notice Humans, Study Says