തലച്ചോറില്‍ ചിപ്പുകള്‍ ഘടിപ്പിച്ച കുരങ്ങ്! വിഡിയോ പുറത്തുവിട്ടു, അടുത്ത പരീക്ഷണം മനുഷ്യനിൽ?
തലച്ചോറില്‍ ചിപ്പുകള്‍ ഘടിപ്പിച്ച കുരങ്ങ് ഗെയിം കളിക്കുന്ന വിഡിയോ പുറത്തുവിട്ടു. പേജര്‍ എന്ന് വിളിക്കുന്ന കുരങ്ങ് വിഡിയോ ഗെയിം കളിക്കുന്നതിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ട്ട് അപ്പായ ന്യൂറാലിങ്ക് പുറത്തുവിട്ടിരിക്കുന്നത്. മൈന്‍ഡ് പോങ് എന്ന ലളിതമായ വിഡിയോ

തലച്ചോറില്‍ ചിപ്പുകള്‍ ഘടിപ്പിച്ച കുരങ്ങ് ഗെയിം കളിക്കുന്ന വിഡിയോ പുറത്തുവിട്ടു. പേജര്‍ എന്ന് വിളിക്കുന്ന കുരങ്ങ് വിഡിയോ ഗെയിം കളിക്കുന്നതിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ട്ട് അപ്പായ ന്യൂറാലിങ്ക് പുറത്തുവിട്ടിരിക്കുന്നത്. മൈന്‍ഡ് പോങ് എന്ന ലളിതമായ വിഡിയോ ഗെയിമിലെ ഓരോ നീക്കവും ചിന്തിച്ചുറപ്പിച്ചാണ് പേജര്‍ നടത്തുന്നത്.
മുന്നിലെ സ്‌ക്രീനില്‍ കാണുന്ന മഞ്ഞ ചതുരത്തിലേക്ക് ജോയ്‌സ്റ്റിക് ഉപയോഗിച്ച് തൊടുകയാണ് കുരങ്ങ് ചെയ്യുന്നത്. ശരീരം തളര്‍ന്നുകിടക്കുന്നവര്‍ക്ക് വിരലുകളേക്കാള്‍ വേഗത്തില്‍ സ്മാര്‍ട് ഡിവൈസുകള്‍ ചിന്തകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഉപകരണമായിരിക്കും ന്യൂറലിങ്ക് ആദ്യമായി പുറത്തിറക്കുകയെന്ന് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
പേജർ എന്ന കുരങ്ങിന്റെ കാര്യത്തില്‍ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ രണ്ടായിരത്തോളം ഇലക്ട്രോഡുകള്‍ വഴി ശേഖരിക്കുകയും ഇത് കൈകളുടെ ചലനത്തെ ഏകോപിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നാണ് ന്യൂറാലിങ്ക് വിഡിയോയില്‍ പറയുന്നത്. ജോയ്‌സ്റ്റിക് ഉപയോഗിക്കുമ്പോഴുള്ള സിരകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കുരങ്ങിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ നിന്നും ലഭിക്കുമെന്നാണ് ന്യൂറാലിങ്കിലെ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
2016ലാണ് ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് എന്ന സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നത്. മറവിരോഗം ബാധിച്ചവരേയും ശരീരം തളര്‍ന്നു കിടക്കുന്നവരേയുമെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കംപ്യൂട്ടര്‍ ചിപ്പുകള്‍ ഉപയോഗിച്ച് ശരീരത്തെ നിയന്ത്രിക്കാന്‍ പ്രാപ്തരാക്കുകയാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം. ഇപ്പോഴും കംപ്യൂട്ടര്‍ ചിപ്പുകള്‍ ഉപയോഗിച്ച് തലച്ചോറില്‍ നിന്നുള്ള സിഗ്നലുകളെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെത്തിക്കാനുള്ള സാങ്കേതികവിദ്യ പ്രാരംഭഘട്ടത്തിലാണ്. കുരങ്ങിലെ പരീക്ഷം വിജയിച്ചാൽ വൈകാതെ തന്നെ മനുഷ്യനിലും ഈ പരീക്ഷണം നടത്തിയേക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിച്ച ഒരു പന്നിയുടെ വിവരങ്ങള്‍ ഇലോണ്‍ മസ്‌ക് തന്നെ പുറത്തുവിട്ടിരുന്നു. ചെവിയുടെ പിന്നില്‍ ഘടിപ്പിച്ച ചെറു ഇലക്ട്രോഡുകള്‍ വഴി തലച്ചോറിലെ സിഗ്നലുകളെ ശേഖരിക്കുന്ന ഉപകരണത്തിന്റെ മാതൃക 2019ല്‍ ന്യൂറാലിങ്ക് അവതരിപ്പിച്ചിരുന്നു. വന്യമായ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കി ഇലോണ്‍ മസ്‌ക് നേരത്തെയും ഞെട്ടിച്ചിട്ടുണ്ട്. ബഹിരാകാശനിലയത്തിലേക്ക് ചരക്കുനീക്കം ആരംഭിച്ചതും ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുന്നതും ആഢംബര വൈദ്യുത കാര്‍ നിര്‍മിച്ചതുമെല്ലാം മസ്‌കിന്റെ ഇത്തരം സ്വപ്‌ന പദ്ധതികളില്‍ ചിലതാണ്.
English Summary: Elon Musk startup shows monkey with brain chip implants playing video game