രണ്ടു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർക്ക് ദുരൂഹമായ രോഗാവസ്ഥകൾ കഴിഞ്ഞ വർഷം പ്രകടമായതിനെക്കുറിച്ച് അന്വേഷിക്കാൻ യുഎസ്. കഴിഞ്ഞവർഷം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പൂർത്തിയായതിനു ശേഷമാണു യുഎസ് ദേശീയ സെക്യൂരിറ്റി കൗൺസിലിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ കണ്ടത്. ക്യൂബയിൽ യുഎസ് നയതന്ത്രജ്ഞർക്ക് 2016 ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർക്ക് ദുരൂഹമായ രോഗാവസ്ഥകൾ കഴിഞ്ഞ വർഷം പ്രകടമായതിനെക്കുറിച്ച് അന്വേഷിക്കാൻ യുഎസ്. കഴിഞ്ഞവർഷം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പൂർത്തിയായതിനു ശേഷമാണു യുഎസ് ദേശീയ സെക്യൂരിറ്റി കൗൺസിലിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ കണ്ടത്. ക്യൂബയിൽ യുഎസ് നയതന്ത്രജ്ഞർക്ക് 2016 ൽ പിടികിട്ടാത്ത രീതിയിലുള്ള ചില ആരോഗ്യപ്രശ്നങ്ങൾ 2016ൽ ഉടലെടുത്തിരുന്നു. ഹവാന സിൻഡ്രോം എന്ന പേരിൽ പ്രശസ്തമായ ഈ സംഭവത്തിലെ രോഗലക്ഷണങ്ങളോടു സാമ്യമുള്ളതാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും പുലർത്തിയിരുന്നതെന്നു യുഎസ് വൃത്തങ്ങൾ പറയുന്നു. ഇതോടെയാണു അട്ടിമറി സാധ്യത മനസ്സിലാക്കാൻ അധികൃതർ അന്വേഷണത്തിന് ഒരുങ്ങുന്നത്. 

ADVERTISEMENT

ലോകമെമ്പാടും പലതവണ യുഎസ് നയതന്ത്രജ്ഞർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, സേനാംഗങ്ങൾ തുടങ്ങിയവർ വിചിത്രമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാൻ യുഎസിന് ആയിട്ടില്ല. എന്തു സാങ്കേതികവിദ്യയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന കാര്യത്തിലും യുഎസ് അധികൃതർ ആശയക്കുഴപ്പത്തിലാണ്. 

വൈറ്റ് ഹൗസിനു തെക്കുവശത്തുള്ള 52 ഏക്കർ പാർക്കായ എലിപ്സിലെ ഒരു ഗേറ്റിലൂടെ കടന്നുപോയപ്പോഴാണ് ഒരു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന് ആദ്യം രോഗലക്ഷണങ്ങൾ തുടങ്ങിയത്. കടുത്ത തലവേദനയും ഉറക്കമില്ലായ്മയും ഒരാഴ്ചയോളം നീണ്ടു നിന്നു. രണ്ടാമത്തെ ഉദ്യോഗസ്ഥനു അവസ്ഥ ഗുരുതരമായിരുന്നെന്നു സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചകളോളം ഇയാൾ രോഗബാധിതനാകുകയും അടിയന്തര ചികിത്സ തേടുകയും ചെയ്തു. 2019ൽ വടക്കൻ വെർജീനിയയിലും സമാനമായ ഒരു കേസുണ്ടായെന്ന് ഇതിനിടെ ഉദ്യോഗസ്ഥർ അന്വേഷണത്തിൽ കണ്ടെത്തി. ഇതെല്ലാം കൂട്ടിവായിച്ച യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ, വിദേശങ്ങളിൽ തങ്ങളുടെ ജീവനക്കാർക്കു സംഭവിക്കുന്ന ഇത്തരം വിചിത്ര ആക്രമണങ്ങൾ സ്വന്തം മണ്ണിലും ആവർത്തിക്കുകയാണോ എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. 

ADVERTISEMENT

2016ൽ ക്യൂബയിലെ ഹവാനയിലുള്ള എംബസിയിലെ ഉദ്യോഗസ്ഥർക്കാണ് ഇത്തരം രോഗലക്ഷണങ്ങൾ ആദ്യമായി പിടിപെട്ടത്.അവിടത്തെ നയതന്ത്രജ്ഞർക്കും മറ്റു ജീവനക്കാർക്കും കേൾവിപ്രശ്നങ്ങളുണ്ടാകുകയും, ക്ഷീണം , ബാലൻസ് ഇല്ലായ്മ, മറ്റു നാഡീരോഗങ്ങൾ തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്തു.അങ്ങനെയാണു ഹവാന സിൻഡ്രോം എന്ന് ഇത്തരം അജ്ഞാതരോഗങ്ങൾക്കു പേര് കിട്ടിയത് (ഹവാന ക്യൂബയുടെ തലസ്ഥാനമാണ്). 

വലിയ തോതിലുള്ള ഒരു കൂർത്ത ശബ്ദം കേട്ടശേഷമാണ് മറ്റു ലക്ഷണങ്ങൾ തങ്ങൾക്കു തുടങ്ങിയതെന്ന് അന്ന് പല എംബസി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇവരിൽ പലർക്കും സ്ഥിരമായ തലവേദന, തലച്ചോറിനു തകരാർ എന്നിവ പിന്നീട് ബാധിച്ചു. പിന്നീട് റഷ്യയിലും ചൈനയിലും വച്ച് ഇതേ അവസ്ഥ അവിടത്തെ ചില ഉദ്യോഗസ്ഥർക്കുമുണ്ടായി. ലോകവ്യാപകമായി 130 കേസുകൾ ഇത്തരത്തി‍ൽ സംഭവിച്ചെന്നു ന്യൂയോർക് ടൈംസ് പറയുന്നു, 

ADVERTISEMENT

യുഎസ് സെനറ്റിൽ നിന്നും മറ്റും സമ്മർദ്ദേമേറിയതോടെ വിഷയത്തിൽ അന്വേഷണം നടത്താനും ഇത്തരം അ‍‍ജ്ഞാത രോഗങ്ങളുടെ കാരണം കണ്ടെത്താനുമുള്ള ശ്രമങ്ങൾ ജോ ബൈ‍ഡൻ ഭരണകൂടം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നാണു യുഎസ് ദേശീയ ഇന്റലിജൻസ് വൃത്തങ്ങൾ പുറത്തുവിടുന്ന ചിത്രം. രോഗാവസ്ഥകൾ തിരിച്ചറിയുന്നതിനായി ഒരു ബ്ലഡ് ടെസ്റ്റും സെൻസറും യുഎസ് വികസിപ്പിച്ചിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്. 

റേഡിയോതരംഗങ്ങൾ ഉപയോഗിച്ചു ശത്രുക്കൾ നടത്തുന്ന ആക്രമണമാണു സംഭവത്തിനു പിന്നിലെന്ന് ഇടയ്ക്ക് അഭ്യൂഹമുണ്ടായിരുന്നു. കൃത്യമായി ഇരയുടെ തലയിലേക്കു തിരിച്ചുവച്ച് തലച്ചോറിൽ തകരാറുണ്ടാക്കാനും ഇതിനു കഴിയുമെന്നു സിദ്ധാന്തമുണ്ടായി. എന്നാൽ ഇതിനെ വിദഗ്ധർ തന്നെ പിന്നീട് തള്ളി.റഷ്യയാണു സംഭവത്തിനു പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. ഇത്തരം വ്യത്യസ്തമായ മേഖലകളിൽ റഷ്യ നടത്തുന്ന ഗവേഷണങ്ങളാണ് ഇതിലേക്കു വിരൽ ചൂണ്ടിയത്.

English Summary: US investigates second suspected case of mystery 'syndrome' near White House