ചൈനയിലെ ഫ്യൂജിയാന്‍ മേഖലയിലെ കൊച്ചു ദ്വീപായ ചാങ്ബിയാവോയാണ് ചൈനയുടെ രഹസ്യ ആണവ പദ്ധതി മൂലം കുപ്രസിദ്ധി നേടുന്നത്. ചൈനയുടെ നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ ഈ ദ്വീപില്‍ രണ്ട് ആണവ റിയാക്ടറുകളാണ് പുതുതായി നിര്‍മിക്കുന്നത്. യഥാക്രമം 2023, 2026 വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ ന്യൂക്ലിയര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിലെ ഫ്യൂജിയാന്‍ മേഖലയിലെ കൊച്ചു ദ്വീപായ ചാങ്ബിയാവോയാണ് ചൈനയുടെ രഹസ്യ ആണവ പദ്ധതി മൂലം കുപ്രസിദ്ധി നേടുന്നത്. ചൈനയുടെ നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ ഈ ദ്വീപില്‍ രണ്ട് ആണവ റിയാക്ടറുകളാണ് പുതുതായി നിര്‍മിക്കുന്നത്. യഥാക്രമം 2023, 2026 വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ അണുബോംബ് നിര്‍മിക്കാനായി ചൈന ഉപയോഗിക്കുമോ എന്ന ആശങ്കയ്ക്കു പിന്നിലും വ്യക്തമായ കാരണങ്ങളുണ്ട്. 

ADVERTISEMENT

നിര്‍മാണത്തിലിരിക്കുന്ന രണ്ട് ചൈനീസ് റിയാക്ടറുകളും ബ്രീഡര്‍ റിയാക്ടറുകളാണ്. ആണവനിലയം ഉപയോഗിക്കുന്നതിലേറെ ഇന്ധനം ഉത്പാദിപ്പിക്കുന്നവയാണ് ഇത്തരം റിയാക്ടറുകള്‍. വര്‍ഷങ്ങള്‍ക്ക് മുൻപെ മറ്റു ലോകരാജ്യങ്ങള്‍ വേണ്ടെന്നുവെച്ച ഇത്തരം റിയാക്ടറുകള്‍ തന്നെ ചൈന നിര്‍മിക്കുന്നതിന് പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ടെന്നാണ് സംശയം. ഊര്‍ജ്ജ ഉത്പാദനത്തില്‍ കാര്യക്ഷമമല്ലെന്ന് കണ്ട് അമേരിക്കയും ബ്രിട്ടനും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ ബ്രീഡര്‍ റിയാക്ടറുകള്‍ അടച്ചുപൂട്ടിയിരുന്നു.

സാധാരണ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ അവ നിര്‍മിക്കുന്ന ഇന്ധനം പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാനാണ് ശ്രമിക്കുക. എന്നാല്‍ ചൈനീസ് ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കാനാവുന്നതിലേറെ ഇന്ധനം നിര്‍മിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അണുബോംബ് വികസിപ്പിച്ചെടുക്കാൻ സാധിക്കുന്ന പ്ലൂട്ടോണിയം അധികമായി ചൈനീസ് റിയാക്ടറുകള്‍ നിര്‍മിക്കും. 

ADVERTISEMENT

ചൈനീസ് റിയാക്ടറുകള്‍ സോഡിയം കൂള്‍ഡ് ഫാസ്റ്റ് ന്യൂട്രോണ്‍ റിയാക്ടറുകളാണ്. ലോകത്തെ ഭൂരിഭാഗം ആണവ നിലയങ്ങളിലും വെള്ളമാണ് തണുപ്പിക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇവിടെ ദ്രവ സോഡിയമാണ് ഉപയോഗിക്കുക. മിക്‌സഡ് ഓക്‌സൈഡ് ആണ് ഈ ചൈനീസ് പ്ലാന്റുകളുടെ ഇന്ധനം. പ്ലൂട്ടോണിയത്തില്‍ നിന്നും യുറേനിയത്തില്‍ നിന്നുമാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്.

1500 മെഗാവാട്ടും 600 മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ ചൈനീസ് നിലയങ്ങള്‍ക്ക്. ഇത്തരം റിയാക്ടറുകള്‍ കൂടുതല്‍ യുറേനിയം ഉപയോഗിക്കുന്നുണ്ട്. വിലയേറിയ യുറേനിയം അധികമായി ഉപയോഗിക്കുന്ന, ആദ്യകാല സാങ്കേതിക വിദ്യയിലുള്ള റിയാക്ടറുകള്‍ ചൈന എന്തിന് ഇപ്പോള്‍ നിര്‍മിക്കുന്നുവെന്ന ചോദ്യത്തിന്റെ ഉത്തരമാണ് പലരേയും ആശങ്കപ്പെടുത്തുന്നത്. 

ADVERTISEMENT

ഇത്തരം ആണവ നിലയങ്ങള്‍ വഴി ചൈനക്ക് അണുബോംബ് നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലൂട്ടോണിയം നിര്‍മിക്കാനാകും. നോണ്‍പ്രൊലിഫെറേഷന്‍ പോളിസി എഡ്യുക്കേഷന്‍ സെന്റര്‍ (NPEC) നടത്തിയ ഒരു പഠനം 2030 ആകുമ്പോഴേക്കും 1270 അണുബോംബുകള്‍ നിര്‍മിക്കാന്‍ വേണ്ട പ്ലൂട്ടോണിയം ചൈനക്ക് ലഭിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. 

തങ്ങളുടെ ആണവ നിലയങ്ങളെക്കുറിച്ചും ആണവ പദ്ധതികളെക്കുറിച്ചും കാര്യമായ വിവരങ്ങളൊന്നും തന്നെ ചൈന പുറത്തുവിടുന്നില്ല. അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഊര്‍ജ്ജാവശ്യത്തിനായി പ്ലൂട്ടോണിയം ഉപയോഗിക്കുന്നതിനെക്കുറിച്ച് രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി (IAEA) മുൻപാകെ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഈയൊരു പരിപാടി 2017ല്‍ ചൈന അവസാനിപ്പിക്കുകയാണ് ചെയ്തത്. അണുബോംബ് നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലൂട്ടോണിയം രഹസ്യമായി ചൈന നിര്‍മിക്കുന്നതാണ് ലോക രാജ്യങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നത്.

English Summary: China Is Building Two Secret Nuclear Reactors. Scientists Are Worried