ഐസിയു സ്പെഷലിസ്റ്റുകളുടെ ദൗർലഭ്യം സാങ്കേതികവിദ്യ പരിഹരിക്കുമോ? ബദൽ സാധ്യത പരിചയപ്പെടുത്തി മലയാളി ഡോക്ടർ
തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് സ്വർണമെഡലോടെ എംബിബിഎസ് പൂർത്തിയാക്കി അമേരിക്കയിൽ ഉപരിപഠനത്തിനു പോയ യുവഡോക്ടർ ദിലീപ് രാമൻ, അവിടത്തെ ജോലി അവസാനിപ്പിച്ച് തിരികെ വന്ന് ഒരു സ്റ്റാർട്ടപ് തുടങ്ങാൻ പോകുന്നു എന്ന കേട്ടപ്പോൾ സംശയത്തോടെ നോക്കിയവരുണ്ട്. ഈ ഡോക്ടർക്കെന്താ വട്ടാണോ, എന്നു പോലും ചിന്തിച്ചവർ! ലോകത്തിലെ
തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് സ്വർണമെഡലോടെ എംബിബിഎസ് പൂർത്തിയാക്കി അമേരിക്കയിൽ ഉപരിപഠനത്തിനു പോയ യുവഡോക്ടർ ദിലീപ് രാമൻ, അവിടത്തെ ജോലി അവസാനിപ്പിച്ച് തിരികെ വന്ന് ഒരു സ്റ്റാർട്ടപ് തുടങ്ങാൻ പോകുന്നു എന്ന കേട്ടപ്പോൾ സംശയത്തോടെ നോക്കിയവരുണ്ട്. ഈ ഡോക്ടർക്കെന്താ വട്ടാണോ, എന്നു പോലും ചിന്തിച്ചവർ! ലോകത്തിലെ
തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് സ്വർണമെഡലോടെ എംബിബിഎസ് പൂർത്തിയാക്കി അമേരിക്കയിൽ ഉപരിപഠനത്തിനു പോയ യുവഡോക്ടർ ദിലീപ് രാമൻ, അവിടത്തെ ജോലി അവസാനിപ്പിച്ച് തിരികെ വന്ന് ഒരു സ്റ്റാർട്ടപ് തുടങ്ങാൻ പോകുന്നു എന്ന കേട്ടപ്പോൾ സംശയത്തോടെ നോക്കിയവരുണ്ട്. ഈ ഡോക്ടർക്കെന്താ വട്ടാണോ, എന്നു പോലും ചിന്തിച്ചവർ! ലോകത്തിലെ
തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് സ്വർണമെഡലോടെ എംബിബിഎസ് പൂർത്തിയാക്കി അമേരിക്കയിൽ ഉപരിപഠനത്തിനു പോയ യുവഡോക്ടർ ദിലീപ് രാമൻ, അവിടത്തെ ജോലി അവസാനിപ്പിച്ച് തിരികെ വന്ന് ഒരു സ്റ്റാർട്ടപ് തുടങ്ങാൻ പോകുന്നു എന്ന കേട്ടപ്പോൾ സംശയത്തോടെ നോക്കിയവരുണ്ട്. ഈ ഡോക്ടർക്കെന്താ വട്ടാണോ, എന്നു പോലും ചിന്തിച്ചവർ! ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യാനുള്ള അവസരങ്ങളുണ്ടായിരുന്നിട്ടും ഇന്ത്യയിലേക്ക് തിരിച്ചു വന്ന് സ്വന്തമായൊരു സംരംഭം കെട്ടിപ്പടുക്കാനുള്ള ആ 'ഭ്രാന്തൻ' തീരുമാനത്തിനു പിന്നിൽ ശക്തമായൊരു ബോധ്യമുണ്ടായിരുന്നു. നേടിയ അറിവുകൾ ഒരു ആശുപത്രിയിലെ ഏതാനും രോഗികൾക്കു മാത്രമല്ല, സാധ്യമാകുന്നിടത്തോളം പേരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ വിനിയോഗിക്കണമെന്ന് ഡോ.ദിലീപ് രാമൻ ആഗ്രഹിച്ചു. അതിനു അദ്ദേഹം കൂട്ടുപിടിച്ചത് സാങ്കേതികവിദ്യയെ! ആ സ്വപ്നത്തിനൊപ്പം കട്ടയ്ക്കു നിൽക്കാൻ സുഹൃത്തുക്കളായ ഡോ.ധ്രുവ് ജോഷിയും എൻജിനീയർ ധ്രുവ് സൂദും ചേർന്നതോടെ 'ക്ലൗഡ് ഫിസിഷ്യൻ' എന്ന സ്റ്റാർട്ടപ്പിന് ജീവൻ വയ്ക്കുകയായിരുന്നു.
ലളിതമായി പറഞ്ഞാൽ ആശുപത്രികളിലെ തീവ്രപരിചരണ യൂണിറ്റുകളെ 'സ്മാർട്ട് ഐസിയു' ആക്കുകയാണ് 'ക്ലൗഡ് ഫിസിഷ്യൻ'. തീവ്രപരിചരണ മേഖലയിൽ വിദഗ്ധരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും 24x7 സേവനം ഈ നെറ്റ്‍വർക്കിലുള്ള ആശുപത്രികളിൽ 'ക്ലൗഡ് ഫിസിഷ്യൻ' വിർച്വൽ ആയി ലഭ്യമാക്കുന്നു. ഐസിയുവിൽ കിടക്കുന്ന രോഗിയുടെ കൃഷ്മണിയുടെ ചലനം പോലും കൃത്യമായി നിരീക്ഷിച്ച് തക്ക സമയത്ത് അടിയന്തിര നിർദേശങ്ങൾ നൽകാൻ സഹായിക്കുന്ന സംവിധാനമാണിത്. വിദഗ്ധ പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യമുള്ള ഇന്ത്യയിൽ, ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ് 'ക്ലൗഡ് ഫിസിഷ്യൻ'. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ.ദീലീപ് രാമന്റെ ഈ സ്റ്റാർട്ടപ് ലഡാക്ക് മുതൽ കേരളം വരെയുള്ള വിവിധ ആശുപത്രികളിലെ തീവ്രപരിചരണ യൂണിറ്റുകൾക്ക് വിദഗ്ധ സഹായം നൽകുന്നുണ്ട്. വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും കൈകോർക്കുന്ന ക്ലൗഡ് ഫിസിഷ്യനെ പരിചയപ്പെടുത്തി ഡോ. ദിലീപ് രാമൻ മനോരമ ഓൺലൈനിൽ.
∙ 'ബൾബ്' കത്തിയത് അമേരിക്കയിൽ
തൃശൂർ മെഡിക്കൽ കോളജിൽ എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഞാൻ ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയി. ഇന്റേണൽ മെഡിസിൻ, പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയറിലാണ് സ്പെഷലൈസ് ചെയ്തത്. 2008 മുതൽ 2015 വരെ ഏഴു വർഷം അവിടെയായിരുന്നു.
ക്ലീവിലൻഡ് ക്ലിനിക്കിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. അതൊരു വലിയ ഹോസ്പിറ്റൽ നെറ്റ്‍വർക്കാണ്. പല സ്ഥലങ്ങളിലും അവർക്ക് ആശുപത്രികളുണ്ട്. അവിടെയെല്ലാം ഐസിയുകളുമുണ്ട്. എന്നാൽ ആ ഐസിയുകളിൽ വിദഗ്ധ ഡോക്ടർമാരുടെ കുറവുണ്ടായിരുന്നു. ഒരു സെൻട്രൽ യൂണിറ്റിൽ പ്രധാനപ്പെട്ട ഡോക്ടർമാരെ നിയമിക്കുകയും അവർ മറ്റ് ഐസിയുകളിലേക്ക് ആവശ്യമായ നിർദേശം നൽകുകയും ചെയ്യുന്ന ടെലി–ഐസിയു സംവിധാനത്തിലൂടെയാണ് അവർ ഈ പരിമിതി മറി കടന്നത്.
അമേരിക്കയിൽ തന്നെ ഐസിയു സ്പെഷലിസ്റ്റുകളുടെ ദൗർലഭ്യമുണ്ടെന്നു പറയുമ്പോൾ ഇന്ത്യയിൽ അതിനേക്കാൾ മോശമാണ് അവസ്ഥയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! ഇന്ത്യയിൽ ആകെ നോക്കിയാൽ ഏകദേശം നാലായിരത്തോളം ഐസിയു സ്പെഷലിസ്റ്റുകളാണുള്ളത്. ഒരു ഐസിയു ഡോക്ടറെ പരിശീലിപ്പിച്ചെടുക്കാൻ 10–12 വർഷമെടുക്കും. നമ്മുടെ നാട്ടിൽ ആവശ്യമുള്ള ഐസിയു സ്പെഷലിസ്റ്റുകളെ പരിശീലിപ്പിച്ചെടുക്കാൻ കുറഞ്ഞത് 25 വർഷമെങ്കിലും എടുക്കും. ഈ കുറവ് പരിഹരിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന ചിന്ത വന്നതോടെ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ തീരുമാനിച്ചു. ക്ലീവിലൻഡ് ക്ലിനിക്കിൽ എന്റെ സഹപ്രവർത്തകനായിരുന്ന ധ്രുവ് ജോഷിയും എനിക്കൊപ്പം ചേർന്നു.
∙ സ്റ്റാർട്ടപ്പിന്റെ തുടക്കം
2015ൽ ഞങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി. രണ്ടു വർഷം ഇന്ത്യയിലുടനീളം സഞ്ചരിച്ച് കാര്യങ്ങൾ പഠിച്ചു. അമേരിക്കയിലെ സാങ്കേതികവിദ്യ അതുപോലെ ഇവിടെ പ്രാവർത്തികമാക്കാൻ കഴിയില്ല. ഭീമമായ തുക ചെലവഴിക്കേണ്ടി വരും. ഇന്ത്യൻ സാഹചര്യത്തിന് അനുയോജ്യമായ സാങ്കേതികവിദ്യ വേണം. വിദൂര ഗ്രാമങ്ങളെപ്പോലും ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു സംവിധാനമായിരുന്നു ഞങ്ങളുടെ മനസിൽ. അതിനായി ലഡാക്ക് മുതൽ കന്യാകുമാരി വരെ സഞ്ചരിച്ച് സാഹചര്യങ്ങൾ പഠിച്ചു വിലയിരുത്തി. അതിനുശേഷം 2017ൽ ഒരു പൈലറ്റ് പ്രോജക്ട് മൈസൂരുവിൽ ചെയ്തു. മൈസൂരുവിലെ പ്രൊജക്ട് വിജയമായി. അങ്ങനെ 2017ൽ ഞാനും ഡോ.ധ്രുവ് ജോഷിയും ഞങ്ങളുടെ എൻജിനീയർ സുഹൃത്ത് ധ്രുവ് സൂദും ചേർന്ന് 'ക്ലൗഡ് ഫിസിഷ്യൻ' ആരംഭിച്ചു.
∙ ഇന്ത്യക്കിണങ്ങിയ ടെക്നോളജി
ടെക്നോളജിയിൽ ഞങ്ങളെ പിന്തുണച്ചത് ധ്രുവ് സൂദ് ആയിരുന്നു. അദ്ദേഹവും ഒൻപതു വർഷത്തോളം അമേരിക്കയിൽ ഉണ്ടായിരുന്ന വ്യക്തിയാണ്. ഹെൽത്ത് കെയർ ടെക്നോളജിയിൽ വിദഗ്ധനാണ് ധ്രുവ് സൂദ്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയർ ധ്രുവിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തു. പാശ്ചാത്യ സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെങ്കിൽ 50 ഐസിയു കിടക്കകൾക്ക് ഏകദേശം 5 കോടി രൂപ ചെലവ് വരും. ഞങ്ങളുടെ സാങ്കേതികവിദ്യയിൽ ഇതിന്റെ പത്തിലൊന്നു തുക പോലും ചെലവാക്കേണ്ടി വരില്ല. ഞങ്ങളുടെ ബെംഗളൂരുവിലെ മെയിൻ കമാൻഡ് സെന്ററിൽ 15 ഐസിയു സ്പെഷലിസ്റ്റുകളും 35 ഐസിയു നഴ്സുമാരും ഉണ്ട്. നിലവിൽ 450 ഐസിയു കിടക്കകൾക്ക് ഞങ്ങൾ സേവനം നൽകുന്നു. 13 സംസ്ഥാനങ്ങളിലെ 32 ആശുപത്രികളിൽ ഞങ്ങൾ ആക്ടീവ് ആണ്. ഇതിൽ പലതും സർക്കാർ ആശുപത്രികളാണ്. ലേ–ലഡാക്കിലെ ആശുപത്രിയിലും ഞങ്ങളുടെ സേവനം ലഭ്യമാണ്. ഇന്ത്യയിലെ ഇങ്ങനെയുള്ള അതിവിദൂര ഗ്രാമങ്ങളിൽ ഒരിക്കലും സ്പെഷലിസ്റ്റുകൾ എത്താൻ പോകുന്നില്ലല്ലോ. ആ പ്രദേശങ്ങളിലെ ആശുപത്രികൾക്ക് ടെലി–ഐസിയു വളരെ സഹായകരമാണ്.
∙ ക്ലൗഡ് ഫിസിഷ്യന്റെ പ്രവർത്തനം
ഒരു ആശുപത്രിയിൽ ക്ലൗഡ് ഫിസിഷ്യന്റെ സേവനം ലഭ്യമാക്കണമെങ്കിൽ മികച്ച ഇന്റർനെറ്റ് സൗകര്യവും വൈദ്യുതിബന്ധവും വേണം. ഞങ്ങളുടെ ഒരു ടീം ആശുപത്രി സന്ദർശിച്ച് അവിടത്തെ സാഹചര്യവും ആവശ്യങ്ങളും വിലയിരുത്തും. അതിനുശേഷം നമ്മുടെ സോഫ്റ്റ്‌വെയർ അവരുടെ ഐസിയു ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യും. പുതിയ ഉപകരണങ്ങളൊന്നും ഇതിനായി വാങ്ങേണ്ടതില്ല. ചില ആശുപത്രികളിലെ ഐസിയുകളിൽ ചിലപ്പോൾ മതിയായ ഉപകരണങ്ങൾ ഉണ്ടാകില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ മാത്രമേ അതു വാങ്ങാൻ ആവശ്യപ്പെടാറുള്ളൂ. ഐസിയുവിൽ ഹൈ ഡെഫിനിഷൻ ക്യാമറ സ്ഥാപിക്കും. ഈ ഹൈ ക്വാളിറ്റി ക്യാമറയിലൂടെ രോഗികളുടെ കൃഷ്ണമണിയുടെ ചലനം പോലും കൃത്യമായി നിരീക്ഷിക്കാൻ കഴിയും.
വെന്റിലേറ്ററിന്റെ ബട്ടണും സ്വിച്ചും ഐസിയുവിലെ മോണിറ്ററുകൾ ഇവയെല്ലാം കൃത്യമായി കാണാൻ കഴിയുന്ന തരത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഈ ദൃശ്യങ്ങൾ ബെംഗളൂരുവിലെ കമാൻഡ് സെന്ററിൽ ലൈവായി കാണാം. ഇതുവഴിയാണ് സ്പെഷലിസ്റ്റ് ഡോക്ടർമാർ ഐസിയുവിലെ രോഗികളെ പരിശോധിച്ച് വിദഗ്ധ നിർദേശം നൽകുന്നത്. രോഗികളുടെ പൂർണ വിവരങ്ങൾ അവരുടെ സമ്മതത്തോടെയാണ് ശേഖരിക്കുക. രോഗിയുടെ ഓരോ നിമഷത്തെയും വിവരങ്ങൾ കൃത്യമായി സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ രേഖപ്പെടുത്തും. ഡ്യൂട്ടി നഴ്സോ ഡോക്ടറോ അടുത്തില്ലാത്ത നിമിഷം രോഗിയുടെ സ്ഥിതി മോശമാകുകയാണെങ്കിൽ ബെംഗളൂരുവിലെ കമാൻഡ് സെന്ററിൽ നിന്ന് ഉടനടി ഈ സന്ദേശം ഡ്യൂട്ടിയിലുള്ളവരെ അറിയിക്കും. അൽപം പോലും സമയം വൈകാതെ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ഇതിലൂടെ കഴിയും. 24 x7 ലൈവ് ടെലികോണ്‍ഫറൻസിങ് സംവിധാനത്തിലൂടെയാണ് ഇതു സാധ്യമാകുന്നത്.
∙ കോവിഡ് കാലത്തെ സേവനം
ഒരു ഐസിയു സ്പെഷലിസ്റ്റ് ഒരു ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു ദിവസം പരമാവധി 8–12 രോഗികളെയാണ് നോക്കാൻ കഴിയുക. ഞങ്ങളുടെ സാങ്കേതികവിദ്യയിലൂടെ ഒരു ഐസിയു സ്പെഷലിസ്റ്റിന് 60–80 രോഗികളെ പരിശോധിക്കാൻ കഴിയും. ഐസിയുവിലുള്ള രോഗിക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ അവിടെയുള്ള ആരോഗ്യപ്രവർത്തകർ ചെയ്യും. അതിനുവേണ്ട 'ഇൻപുട്ട്' ഞങ്ങൾ കൊടുക്കും. കോവിഡിനു മുൻപാണ് ഞങ്ങൾ തുടങ്ങിയത്. എന്നാൽ കോവിഡ് വന്നതോടെ കാര്യങ്ങൾ വീണ്ടും മാറി മറിഞ്ഞു. ഐസിയുകളുടെ എണ്ണം കൂടി. അതനുസരിച്ച് ഐസിയു സ്പെഷലിസ്റ്റുകൾ വർധിച്ചതുമില്ല. ഈ കോവിഡ് കാലത്ത് ഐസിയുവിലായ ഏകദേശം നാലായിരത്തോളം കോവിഡ് രോഗികൾക്ക് വിദഗ്ധ പരിചരണം നൽകാൻ ഞങ്ങൾക്കു കഴിഞ്ഞു.
∙ ജീവന്റെ വിലയുള്ള തീരുമാനങ്ങൾ
കേരളത്തിൽ മഞ്ചേരി മെഡിക്കൽ കോളജിലും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലും ക്ലൗഡ് ഫിസിഷ്യന്റെ സേവനം ലഭ്യമാണ്. മൈത്ര ഹോസ്പിറ്റലിന്റെ പങ്കാളിത്തത്തോടെയാണ് ഈ പ്രൊജക്ട് നടപ്പാക്കുന്നത്. ജൂനിയർ ഡോക്ടർമാരെയും നഴ്സുമാരെയും സഹായിക്കാൻ ഇതിലൂടെ കഴിയുന്നു. ഉദാഹരണത്തിന് ഐസിയുവിലെ രോഗിയുടെ നില വഷളാകുകയാണ്. ആശുപത്രിയിൽ സ്പെഷലിസ്റ്റുകളില്ല. ഓരോ നിമിഷവും വിലപ്പെട്ടതാണ്. വിദഗ്ധ സേവനത്തിന് ഉടനടി ഐസിയുവിലെ ടെലികോണ്‍ഫറൻസിങ് സംവിധാനത്തിലൂടെ കമാൻഡ് സെന്ററിലെ ഡോക്ടറുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാം. കോവിഡ് വന്നപ്പോൾ പല ആശുപത്രികളിലും വെന്റിലേറ്ററുകൾ പുതുതായി എത്തി. എന്നാൽ അതെങ്ങനെ പ്രവർത്തിപ്പിക്കണമെന്നു പോലും ആരോഗ്യപ്രവർത്തകർക്ക് അറിയണമെന്നില്ല. ടെലികോൺഫറൻസിങ് സംവിധാനത്തിലൂടെ അത്തരം പരിശീലനം പോലും നൽകാൻ കഴിയും.
∙ സമ്മർദ്ദം കുറയ്ക്കാം
ഐസിയു ഡോക്ടർമാർ എപ്പോഴും തിരക്കിലാണ്. അവർക്ക് 24 മണിക്കൂറും ജോലി ചെയ്യാൻ പറ്റില്ലല്ലോ. അവർ റൗണ്ട്സ് കഴിഞ്ഞ് ഞങ്ങളുടെ സ്പെഷലിസ്റ്റുകളുമായി രോഗിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യും. അതിലൂടെ ചികിത്സ എങ്ങനെയാകണമെന്ന കാര്യം തീരുമാനിക്കും. ഒരു സെക്കൻഡ് ഒപീനിയൻ എടുക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ഈ സംവിധാനം വളരെ ഫലപ്രദമാണ്. ഐസിയു ഡോക്ടർമാരുടെ തോളിലുള്ള സമ്മർദ്ദം കുറയ്ക്കാനും ഇതുപകരിക്കും. ഓരോ നിമിഷത്തെ കാലതാമസത്തിനു പോലും വലിയ വില കൊടുക്കേണ്ടി വരുന്നവരാണ് ഇവർ. വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാരുടെ സേവനം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
∙ ടെക്നോളജിയിലാണ് ഭാവി
ടെക്നോളജിയിലാണ് ഭാവിയെന്ന് മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും പറഞ്ഞിട്ടുണ്ട്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ക്ലൗഡ് ഫിസിഷ്യൻ സംവിധാനം ടീച്ചറാണ് ഉദ്ഘാടനം ചെയ്തത്. വിജയകരമായി അവിടെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ മെഡിക്കൽ പ്രൊഫഷണലുകൾ പുതിയ സാങ്കേതികവിദ്യകളുമായി ഇണങ്ങിച്ചേരാൻ പരിശീലിക്കണം. കാരണം, നമ്മുടെ മാനുഷികവിഭവശേഷിക്കും വൈദഗ്ദ്യത്തിനും പരിമിതികളുണ്ട്. ജനസംഖ്യാനുപാതികമായി ആരോഗ്യപ്രവർത്തകർ നമുക്കില്ല. അവിടെയാണ് നാം ടെക്നോളജിയെ കൂട്ടുപിടിക്കേണ്ടത്. കേരള സർക്കാർ സർവീസിൽ പൂർണമായും പരിശീലനം നേടിയ ഐസിയു സ്പെഷലിസ്റ്റ് ഇല്ല. അതിനാൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ഇത്തരം സംവിധാനങ്ങൾ ആശുപത്രികളിൽ നടപ്പിലാക്കാൻ കഴിയണം. എത്രത്തോളം സ്പെഷലിസ്റ്റുകളെ ഏകോപിപ്പിച്ച് അവരുടെ വൈദഗ്ധ്യം സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്ര കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പറ്റുമോ അതു ചെയ്യണം. അതിലൂടെ ഒരുപാടു ജീവനുകൾ നമുക്ക് രക്ഷിക്കാൻ കഴിയും.
English Summary: Karnataka Startup Develops 'Smart ICU' Technology