റിച്ചഡ് ബ്രാൻസൻ ബഹിരാകാശത്തേക്ക് പോയിട്ടില്ല - വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ
ദിവസങ്ങൾക്ക് മുൻപാണ് വെർജിൻ ഗലാക്റ്റിക് പേടകത്തിൽ റിച്ചഡ് ബ്രാൻസനും സംഘവും ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയത്. ബഹിരാകാശ യാത്ര നടത്തുന്ന ലോകത്തെ ആദ്യ ശതകോടീശ്വരനാകാനും റിച്ചഡ് ബ്രാൻസന് ഇതിലൂടെ സാധിച്ചു. എന്നാൽ, റിച്ചഡ് ബ്രാൻസന്റെ യാത്രയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞനും

ദിവസങ്ങൾക്ക് മുൻപാണ് വെർജിൻ ഗലാക്റ്റിക് പേടകത്തിൽ റിച്ചഡ് ബ്രാൻസനും സംഘവും ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയത്. ബഹിരാകാശ യാത്ര നടത്തുന്ന ലോകത്തെ ആദ്യ ശതകോടീശ്വരനാകാനും റിച്ചഡ് ബ്രാൻസന് ഇതിലൂടെ സാധിച്ചു. എന്നാൽ, റിച്ചഡ് ബ്രാൻസന്റെ യാത്രയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ നീൽ ഡിഗ്രാസ് ടൈസൺ. ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയിട്ടില്ലെന്നും ഭ്രമണപഥത്തിലേക്ക് എത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നുമാണ് ടൈസൺ വാദിക്കുന്നത്.
ന്യൂയോർക്കിലെ റോസ് സെന്റർ ഫോർ എർത്ത് ആൻഡ് സ്പേസിലെ ഹെയ്ഡൻ പ്ലാനറ്റോറിയത്തിന്റെ ഡയറക്ടറായ ഡിഗ്രാസ് ടൈസൺ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ബഹിരാകാശ ടൂറിസം സ്വപ്നം കാണുന്ന ബ്രാൻസന് അത് സാധിച്ചിട്ടില്ലെന്നും ഭ്രമണപഥത്തിലേക്ക് എത്താൻ വെർജിൻ ഗലാറ്റിക് പേടകത്തിന് കഴിഞ്ഞിട്ടില്ലെന്നും ടൈസൺ പറഞ്ഞു.
ബ്രാൻസൻ പോയി എന്ന് പറയുന്നത് സബോർബിറ്റൽ ഭാഗത്താണ്. നാസ 60 വർഷം മുൻപ് ഈ നേട്ടം സാധിച്ചിട്ടുണ്ട്. അന്ന് അലൻ ഷെപ്പേർഡ് കേപ് കനാവറലിൽ നിന്ന് പറന്നുയർന്ന് സമുദ്രത്തിൽ വന്നിറങ്ങുകയായിരുന്നു. ഭ്രമണപഥത്തിലെത്താൻ ഭൂമിയിൽ നിന്ന് അതിവേഗത്തിൽ കുതിച്ചില്ലെങ്കിൽ താഴേക്ക് വീഴുകയും ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുമെന്നാണ് ടൈസൺ പറഞ്ഞത്.
രാജ്യാന്തര ബഹിരാകാശ നിലയവും ഭ്രമണപഥവും ഭൂമിയിൽ നിന്ന് 1 സെന്റിമീറ്റർ അകലെയാണെന്നും ചന്ദ്രൻ 10 മീറ്ററോളം അകലെയാണെന്നും കണക്കാക്കിയാൽ, ഈ സ്കെയിൽ അനുസരിച്ച്, ബ്രാൻസന്റെ പേടകം ഭൂമിയിൽനിന്ന് ഏകദേശം 2 മില്ലീമീറ്റർ വരെ ഉയർന്നുവെന്നുവെന്നു കരുതാം, എന്നാണ് ടൈസൺ പറയുന്നത്.
‘നിങ്ങൾക്ക് ഇതിനെ 'സ്പേസ്' എന്ന് വിളിക്കണമെങ്കിൽ കുഴപ്പമില്ല, കാരണം ശരാശരി മനുഷ്യർ മുൻപ് അവിടെ പോയിട്ടില്ല, ഇത് നിങ്ങൾക്കുള്ള ആദ്യത്തെ അനുഭവമായിരിക്കാം. അതുകൊണ്ടാണ് ഭ്രമണപഥത്തിലെത്താൻ എട്ട് മിനിറ്റും ചന്ദ്രനിൽ എത്താൻ മൂന്ന് ദിവസവും എടുക്കുന്നത്. അത് യഥാർഥത്തിൽ ബഹിരാകാശ യാത്രയാണ്. ബ്രാൻസന്റെ യാത്രയെ എനിക്ക് ബഹിരാകാശ യാത്രയായി കാണാൻ കഴിയില്ല. ഈ യാത്രയിലൂടെ നിങ്ങൾക്ക് മുകളിൽ നിന്ന് ഭൂമിയുടെ മനോഹരമായ കാഴ്ച ലഭിച്ചേക്കുമെന്നും ടൈസൺ പറഞ്ഞു.
English Summary: Richard Branson did not travel to space, says famous scientist Neil deGrasse Tyson