നമ്മള്‍ കരുതുന്നതിനേക്കാള്‍ വളരെയേറെ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട് മനുഷ്യ വിസര്‍ജ്യത്തില്‍! പ്രത്യേകിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതില്‍. മധ്യ അമേരിക്കയിലെ മായന്‍ സംസ്‌ക്കാരത്തിലെ ജനസമൂഹത്തിന്റെ വലുപ്പവും കാലാവസ്ഥാ മാറ്റം എങ്ങനെ അവരെ ബാധിച്ചിരുന്നു എന്നതുമെല്ലാം ഗവേഷകര്‍ തിരിച്ചറിഞ്ഞത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മള്‍ കരുതുന്നതിനേക്കാള്‍ വളരെയേറെ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട് മനുഷ്യ വിസര്‍ജ്യത്തില്‍! പ്രത്യേകിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതില്‍. മധ്യ അമേരിക്കയിലെ മായന്‍ സംസ്‌ക്കാരത്തിലെ ജനസമൂഹത്തിന്റെ വലുപ്പവും കാലാവസ്ഥാ മാറ്റം എങ്ങനെ അവരെ ബാധിച്ചിരുന്നു എന്നതുമെല്ലാം ഗവേഷകര്‍ തിരിച്ചറിഞ്ഞത് വിസര്‍ജ്യത്തില്‍ നടത്തിയ പഠനങ്ങളിലാണ്. 1350-950 ബിസി, 400-210 ബിസി, 90-280 എഡി, 730-900 എഡി തുടങ്ങിയ നാല് കാലഘട്ടങ്ങളില്‍ മായന്‍ സംസ്‌ക്കാരത്തിലെ ജനസംഖ്യക്ക് വന്ന മാറ്റങ്ങള്‍ ഈ പഠനത്തിലൂടെ തിരിച്ചറിയാന്‍ സാധിച്ചു. 

മായന്‍ കാലഘട്ടത്തിലെ ഇറ്റ്‌സാന്‍ നഗരത്തെക്കുറിച്ചുള്ള നിര്‍ണായകമായ മറ്റൊരു വിവരവും ഈ പഠനത്തിലൂടെ വെളിവായിട്ടുണ്ട്. ഇപ്പോള്‍ ഗ്വാട്ടിമാലയിലുള്ള ഇറ്റ്‌സാനില്‍ നേരത്തെ കരുതിയതിലും 650 വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ മായന്മാര്‍ താമസം ആരംഭിച്ചിരുന്നുവെന്നതാണ് അത്. പുരാവസ്തു ഗവേഷകരെ ഏറെ സഹായിക്കുന്ന പഠന രീതിയാണിത്. പൗരാണിക കാലഘട്ടത്തില്‍ നിന്നും വീണ്ടെടുക്കാന്‍ സാധ്യതയില്ലാത്തതും നശിച്ചുപോയതുമായ നിരവധി വിവരങ്ങളുണ്ട്. ഇതിന് പകരമായാണ് പുതിയ പഠനം വിവരങ്ങള്‍ നല്‍കുന്നതെന്ന് കാനഡ മക്ഗില്‍ സര്‍വ്വകലാശാലയിലെ ബയോജിയോകെമിസ്റ്റ് ബെഞ്ചമിന്‍ കീനന്‍ പറയുന്നു. 

ADVERTISEMENT

ആയിരക്കണക്കിനു വര്‍ഷങ്ങളായി നദികളിലും തടാകങ്ങളിലുമായി അടരുകളായി ശേഖരിക്കപ്പെട്ട മനുഷ്യന്റേയും മറ്റു ജീവികളുടേയും വിസര്‍ജ്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് പഠനത്തിനായി വിവരങ്ങള്‍ ശേഖരിച്ചത്. ഈ ശേഖരിക്കപ്പെട്ട അവശിഷ്ടങ്ങളുടെ പാളികളില്‍ നിന്നും പ്രദേശത്തെ മനുഷ്യരുടെ ജനസംഖ്യയിലുണ്ടായ മാറ്റങ്ങളും തിരിച്ചറിയാന്‍ സാധിക്കും. 

പൗരാണിക ഇറ്റ്‌സാന്‍ നഗരത്തോട് ചേര്‍ന്നുള്ള തടാകത്തില്‍ നിന്നും ശേഖരിച്ച മനുഷ്യ വിസര്‍ജ്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും പ്രദേശത്തെ മായന്‍ ജനതയുടെ വാസത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇത് പരമ്പരാഗത പുരാവസ്തു ഗവേഷകരുടെ വഴികളിലൂടെ ശേഖരിച്ച വിവരങ്ങളെ മറികടക്കുന്നതായിരുന്നു. നേരത്തെ കരുതിയതിലും 650ലേറെ വര്‍ഷങ്ങള്‍ മുൻപ് തന്നെ പ്രദേശത്ത് മായന്മാര്‍ താമസം ആരംഭിച്ചിരുന്നുവെന്ന വിവരമാണ് അധികമായി ലഭിച്ചത്. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ വഴിയുള്ള വരള്‍ച്ചയും പ്രളയവും മായന്‍ ജനതയില്‍ വരുത്തിയ എണ്ണക്കൂടുതലും കുറവും തെളിയിക്കുന്ന വിവരങ്ങളും ഈ പഠനത്തിലൂടെ അറിയാനായി. 

ADVERTISEMENT

സമീപത്തെ മായന്‍ പ്രദേശങ്ങളില്‍ 1697ല്‍ സ്പാനിഷ് അധിനിവേശം ഉണ്ടായപ്പോള്‍ ഇറ്റ്‌സാനിലെ ജനസംഖ്യയിലുണ്ടായ വര്‍ധനവിന്റെ വിവരങ്ങളും ഈ പഠനത്തിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. യുദ്ധാനന്തരം സമീപത്തെ മായന്‍ പ്രദേശങ്ങളില്‍ നിന്നുണ്ടായ കുടിയേറ്റവും അഭയാര്‍ഥി പ്രവാഹവുമാകാം ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. ഇറ്റ്‌സാന്‍ നഗരത്തില്‍ വലിയ ജനസംഖ്യയുണ്ടെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്ന കാലങ്ങളും ഈ പഠനം വഴിയുള്ള സൂചകങ്ങളും പലയിടത്തും വ്യത്യാസപ്പെടുന്നുണ്ട്. ഇതിന്റെ കാരണമായി ഗവേഷകര്‍ പറയുന്നത് മായന്മാരുടെ കൃഷി രീതിയെയാണ്. തങ്ങളുടെ കൃഷി സ്ഥലങ്ങളില്‍ വളമായി മനുഷ്യ വിസര്‍ജം ഉപയോഗിക്കുന്ന രീതി മായന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നും ഇതാകാം ഈ വൈരുധ്യത്തിന് പിന്നിലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

പൗരാണിക കാലത്തെക്കുറിച്ചുള്ള പഠനത്തില്‍ പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ച പുതിയൊരു രീതിയാണ് ഈ വിസര്‍ജ്യങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നുള്ള വിവര ശേഖരണ രീതി. മെസപ്പൊട്ടോമിയന്‍ കാലഘട്ടത്തില്‍ മനുഷ്യരുടേയും മൃഗങ്ങളുടേയും എണ്ണത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും നിര്‍ണായകവിവരങ്ങള്‍ ലഭിക്കാന്‍ ഇത്തരത്തിലുള്ള പഠനം വഴി സാധിക്കുമെന്ന് പറഞ്ഞാണ് ഗവേഷകര്‍ തങ്ങളുടെ പഠനം അവസാനിപ്പിക്കുന്നത്. ക്വട്ടേണറി സയൻസ് റിവ്യൂസിലാണ് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Clues to The Collapse of a Maya Civilization Found in Ancient Human Feces