വന്‍പ്രളയം, കടലിലെ ജലനിരപ്പ് ഉയര്‍ന്നു, ചൈനീസ് ലിയാങ്‌സു അപ്രത്യക്ഷമായി... പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഏതാണ്ട് 5,300 വര്‍ഷങ്ങള്‍ക്ക് മുൻപ് കിഴക്കന്‍ ചൈനയില്‍ ഉണ്ടായിരുന്ന ലിയാങ്‌സു സംസ്‌കാരം പല കാരണങ്ങള്‍ കൊണ്ട് അദ്ഭുതപ്പെടുത്തുന്നതാണ്. ശിലായുഗത്തിന്റെ അവസാന കാലത്തായിരുന്നിട്ട് കൂടി കൃഷിയിലും ജലസംരക്ഷണത്തിലും ഇവര്‍ ആരെയും അദ്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. പൊടുന്നനെ അന്നത്തെ

ഏതാണ്ട് 5,300 വര്‍ഷങ്ങള്‍ക്ക് മുൻപ് കിഴക്കന്‍ ചൈനയില്‍ ഉണ്ടായിരുന്ന ലിയാങ്‌സു സംസ്‌കാരം പല കാരണങ്ങള്‍ കൊണ്ട് അദ്ഭുതപ്പെടുത്തുന്നതാണ്. ശിലായുഗത്തിന്റെ അവസാന കാലത്തായിരുന്നിട്ട് കൂടി കൃഷിയിലും ജലസംരക്ഷണത്തിലും ഇവര്‍ ആരെയും അദ്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. പൊടുന്നനെ അന്നത്തെ കാലത്തെ ആധുനിക സംസ്‌കാരം ഇല്ലാതായതും ലിയാങ്‌സുവിനെ സംബന്ധിച്ച അദ്ഭുതങ്ങളിലൊന്നായിരുന്നു ഇതുവരെ. ഒരു മാനവ സംസ്‌കാരം പ്രകൃതിയുടെ ഇടപെടലിനെ തുടര്‍ന്ന് നാമാവശേഷമായതിന്റെ കാരണങ്ങള്‍ കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കനാലുകളും ഡാമുകളും ചെറു ജലസംഭരണികളും ഉള്‍പ്പെടുന്നതായിരുന്നു ലിയാങ്‌സു. ഇതുകൊണ്ടൊക്കെ തന്നെ നിയോലിത്തിക് കാലഘട്ടത്തിലെ കിഴക്കിന്റെ വെനീസ് എന്ന വിശേഷണവും ലിയാങ്‌സുവിന് ലഭിച്ചിരുന്നു. ലിയാങ്‌സുവിന്റെ പതനത്തിന് കാരണമായത് നീണ്ടു നിന്ന വെള്ളപ്പൊക്കമായിരുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
'ലിയാങ്‌സുവിലെ അവശിഷ്ടങ്ങളില്‍ എല്ലാം തന്നെ കളിമണ്ണിന്റെ നേരിയ പാളി കാണാനാവും. യാങ്‌സി നദിയിലെ വെള്ളപ്പൊക്കവും കിഴക്കന്‍ ചൈനാ കടലിലെ ജലനിരപ്പ് ഉയര്‍ന്നതും ഈ വ്യത്യസ്ത സംസ്‌കാരത്തിന്റെ നാശത്തിന് കാരണമായെന്നുവേണം കരുതാനെന്ന് ഓസ്ട്രിയയിലെ ഇന്‍സ്ബ്രുക്ക് സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞന്‍ ക്രിസ്റ്റഫ് സ്‌പോട്ടില്‍ പറയുന്നു.
ഈ കളിമണ്‍ പാളിയുടെ സാന്നിധ്യമൊന്നുകൊണ്ടു മാത്രം വെള്ളപ്പൊക്കം സ്ഥിരീകരിക്കാന്‍ സാധിക്കില്ല. അതേസമയം, ലിയാങ്‌സുവിന്റെ നാശത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ തക്ക തെളിവുകള്‍ പുതിയ പഠനത്തിലൂടെ ലഭിക്കുന്നുമുണ്ട്. ചൈനയിലെ സിയാന്‍ ജിയാവോടോങ് സര്‍വകലാശാലയിലെ ഹായ്‌വെയ് സാങിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് കണ്ടെത്തലുകള്‍ക്ക് പിന്നില്‍. മേഖലയിലെ വെള്ളം നിറഞ്ഞു കിടക്കുന്ന ഗുഹകളില്‍ ധാതുക്കള്‍ അടിഞ്ഞിരിക്കുന്ന ഘടനയെ വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതില്‍ നിന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായ ആ മഹാ പ്രളയത്തിന്റെ സൂചനകള്‍ ലഭിക്കുകയും ചെയ്തു.
അതിശക്തമായ മണ്‍സൂണ്‍ തുടര്‍ച്ചയായി ലഭിച്ചതോടെ യാങ്‌സീ നദിയിലെ ജല നിരപ്പ് വലിയ തോതില്‍ ഉയര്‍ന്നതാണ് ലിയാങ്‌സു നഗരത്തെ വെള്ളത്തിനടിയിലാക്കിയത്. വെള്ളപ്പൊക്കം നീണ്ടതോടെ ജനങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇതോടെയാണ് ദിവസങ്ങള്‍ക്കകം ആളൊഴിഞ്ഞു പോയ പൗരാണിക സംസ്‌കാര അവശേഷിപ്പായി ലിയാങ്‌സു മാറിയത്.
എതാണ്ട് 5300 നും 4700 വര്‍ഷങ്ങള്‍ക്കുമിടയിലായിരുന്നു ലിയാങ്‌സു നഗരത്തിലെ വലിയ മണ്‍ ഡാമുകള്‍ നിര്‍മിക്കപ്പെട്ടത്. ലഭ്യമായ ജലസ്രോതസുകള്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ വേണ്ടിയായിരുന്നു അത്. സര്‍വനാശകാരിയായ വെള്ളപ്പൊക്കത്തിന് മുൻപ് മേഖലയില്‍ താരതമ്യേന വരള്‍ച്ച നിറഞ്ഞ കാലാവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഏതാണ്ട് 4400നും 4300 വര്‍ഷങ്ങള്‍ക്കുമിടക്ക് മണ്‍സൂണ്‍ അതിവര്‍ഷം മേഖലയില്‍ ലഭിച്ചതോടെ ലിയാങ്‌സു നഗരത്തെ വെള്ളം മൂടുകയായിരുന്നു. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Archeologists resolve mystery of Chinese civilisation that vanished 4,000 years ago