ഭൂമിയിലെ ചൂട് കുറയ്ക്കാൻ സൂര്യനെ ഭാഗികമായി മറയ്ക്കും, വിചിത്ര പദ്ധതിയുമായി ബെസോസും
ഓൺലൈൻ വ്യാപാര മേഖലയിൽ ലോകത്തെ തന്നെ മാറ്റിമറിച്ച ശതകോടീശ്വരനാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. എന്നാൽ, ജെഫ് ബെസോസിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ ബഹിരാകാശ മേഖലയിലാണ്. ബഹിരാകാശ യാത്രയ്ക്കായി വൻ പദ്ധതികളാണ് ബെസോസ് ആസൂത്രണം ചെയ്യുന്നത്. ഇതിനിടെ ഭൂമിയിലെ കാലാവസ്ഥാ പ്രശ്നങ്ങൾ പരിഹരിക്കാനായി മറ്റൊരു നിർദേശവുമായി
ഓൺലൈൻ വ്യാപാര മേഖലയിൽ ലോകത്തെ തന്നെ മാറ്റിമറിച്ച ശതകോടീശ്വരനാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. എന്നാൽ, ജെഫ് ബെസോസിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ ബഹിരാകാശ മേഖലയിലാണ്. ബഹിരാകാശ യാത്രയ്ക്കായി വൻ പദ്ധതികളാണ് ബെസോസ് ആസൂത്രണം ചെയ്യുന്നത്. ഇതിനിടെ ഭൂമിയിലെ കാലാവസ്ഥാ പ്രശ്നങ്ങൾ പരിഹരിക്കാനായി മറ്റൊരു നിർദേശവുമായി
ഓൺലൈൻ വ്യാപാര മേഖലയിൽ ലോകത്തെ തന്നെ മാറ്റിമറിച്ച ശതകോടീശ്വരനാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. എന്നാൽ, ജെഫ് ബെസോസിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ ബഹിരാകാശ മേഖലയിലാണ്. ബഹിരാകാശ യാത്രയ്ക്കായി വൻ പദ്ധതികളാണ് ബെസോസ് ആസൂത്രണം ചെയ്യുന്നത്. ഇതിനിടെ ഭൂമിയിലെ കാലാവസ്ഥാ പ്രശ്നങ്ങൾ പരിഹരിക്കാനായി മറ്റൊരു നിർദേശവുമായി
ഓൺലൈൻ വ്യാപാര മേഖലയിൽ ലോകത്തെ തന്നെ മാറ്റിമറിച്ച ശതകോടീശ്വരനാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. എന്നാൽ, ജെഫ് ബെസോസിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ ബഹിരാകാശ മേഖലയിലാണ്. ബഹിരാകാശ യാത്രയ്ക്കായി വൻ പദ്ധതികളാണ് ബെസോസ് ആസൂത്രണം ചെയ്യുന്നത്. ഇതിനിടെ ഭൂമിയിലെ കാലാവസ്ഥാ പ്രശ്നങ്ങൾ പരിഹരിക്കാനായി മറ്റൊരു നിർദേശവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ബെസോസ്. ഭൂമിയിലെ ചൂട് കുറയ്ക്കാൻ സൂര്യനെ ഭാഗികമായി മറയ്ക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ആമസോണിലെ ശാസ്ത്രജ്ഞരോട് ചോദിച്ചു. ഇതിനായി പുതിയ വഴികൾ കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കി ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഭൂമി എങ്ങനെയായിരിക്കുമെന്നതിന്റെ 30 സിമുലേഷനുകൾ ആമസോൺ വെബ് സർവീസസ് അടുത്തിടെ സൃഷ്ടിച്ചിരുന്നു. സാധാരണയായി സൂപ്പർ കംപ്യൂട്ടറുകളാണ് ഈ ജോലി നിർവഹിക്കുന്നത്. എന്നാൽ, ആമസോൺ ക്ലൗഡിൽ തന്നെ ഈ മോഡലുകൾ സൃഷ്ടിക്കുകയായിരുന്നു.
നിലവിൽ സിൽവർലൈനിങ്ങുമായി സഹകരിച്ച് ആമസോൺ സോളാർ റേഡിയേഷൻ മാനേജ്മെന്റ് പഠിക്കുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൃത്രിമ മേഘങ്ങൾ സൃഷ്ടിച്ച് മനുഷ്യർക്ക് തന്നെ ഭാവിയിൽ സൂര്യനെ അൽപം മങ്ങിക്കാൻ കഴിയുമോ എന്നാണ് പഠിക്കുന്നത്. ഇതുവഴി ഭൂമിയിലേക്കെത്തുന്ന ചൂട് കുറയ്ക്കാനും കാലാവസ്ഥാ പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.
അത്തരമൊരു സാഹചര്യത്തിൽ ഭൂമിയിലെ താപനില തണുപ്പായിരിക്കും. മഞ്ഞു കാലം ഉണ്ടാവില്ല. ആകാശം നീലയ്ക്ക് പകരം വെളുത്തതായിരിക്കും. സൂര്യനെ എങ്ങനെ ഭാഗികമായി മറയ്ക്കുമെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ആമസോൺ വെബ് സർവീസസ് 2035-2070 കാലഘട്ടത്തിലേക്കായി എൻസിഎആർ-ന്റെ കമ്മ്യൂണിറ്റി എർത്ത് സിസ്റ്റം മോഡൽ പതിപ്പ് 2 ഉം ഹോൾ അറ്റ്മോസ്ഫിയർ കമ്മ്യൂണിറ്റി ക്ലൈമറ്റ് മോഡലും ഉപയോഗിച്ച് വിവിധ മോഡലുകൾ സൃഷ്ടിക്കുന്നുണ്ട്.
സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയാൻ വിമാനങ്ങൾ, ബലൂണുകൾ ഉപയോഗിച്ച് ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിൽ ചെറിയ എയറോസോള്‍ കണങ്ങള്‍ വിന്യസിക്കും. ഇതിനു വലിയ ചെലവ് വരുമെന്നാണ് വിദഗ്ധർ പറയുന്നത്. സൂര്യനെ മങ്ങിക്കുന്നത് ചെലവേറിയതായി തോന്നുമെങ്കിലും ശതകോടീശ്വരനായ ജെഫ് ബെസോസിനു ഈ പണം അത്ര വലിയ കാര്യമായിരിക്കില്ല.
അതേസമയം, സൂര്യനെ ഭാഗികമായി മറയ്ക്കപ്പെട്ടാൽ ഭൂമിയിൽ പ്രവചനാതീതമായ ഫലങ്ങൾ സൃഷ്ടിച്ചേക്കാം. ഇതിനാൽ തന്നെ ഈ പദ്ധതി തർക്കവിഷയമായി തുടരുകയാണ്. ഗിസ്‌മോഡോയുടെ അഭിപ്രായത്തിൽ ഇതിന് പ്രതിവർഷം 1000 കോടി ഡോളർ ചെലവാകുമെന്നാണ്.
∙ സമാനമായ ആശയവുമായി ബിൽഗേറ്റ്സും
ഭൂമിയേയും കാലാവസ്ഥാ ക്രമത്തേയും മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരു ആശയവുമായി നേരത്തേ ബില്‍ഗേറ്റ്‌സും എത്തിയിരുന്നു. ആഗോള താപനത്തെ നേരിടാന്‍ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് ബില്‍ഗേറ്റ്‌സ് മുന്നോട്ടുവയ്ക്കുന്ന ആശയം. അതായത് സൂര്യനെ ഭാഗികമായി മറയ്ക്കുക തന്നെ.
എന്നാൽ, ആശയം വെറുതേയങ്ങ് പറഞ്ഞു പോവുക മാത്രമല്ല ബിൽഗേറ്റ്സ് ചെയ്തത്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സോളാര്‍ എൻജിനീയറിങ് റിസര്‍ച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ബില്‍ഗേറ്റ്‌സ് നല്‍കി കഴിഞ്ഞു. ഭൂമിയുടെ ഉപരിതലത്തിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിലെ പ്രായോഗികതയാണ് ഈ പദ്ധതിയിലൂടെ പഠിക്കുന്നത്. സൂര്യപ്രകാശം തടയുകയെന്ന ആശയത്തെ ശാസ്ത്രലോകം ഇപ്പോഴും കാര്യമായ ഗൗരവത്തിലെടുത്ത് പഠനവിധേയമാക്കിയിട്ടില്ല എന്നതാണ് വെല്ലുവിളി. വൈകാതെ ഈ നില മാറാനും ഇടയുണ്ട്. ഇതിന്റെ സൂചനയാണ് അമേരിക്കന്‍ സര്‍ക്കാര്‍ നാഷണല്‍ അക്കാദമിക്‌സ് ഓഫ് സയന്‍സ്, എൻജിനീയറിങ്, മെഡിസിൻ (എന്‍എസിഇഎം) ജിയോ എൻജിനീയറിങ്ങിനായി അനുവദിച്ച 100 ദശലക്ഷം ഡോളര്‍.
സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് കുറയ്ക്കുന്നതിന് പല ആശയങ്ങളും ഗവേഷകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇതില്‍ പ്രധാനം അന്തരീക്ഷത്തിലേക്ക് എയറോസോള്‍ കണങ്ങള്‍ (വായുവില്‍ തങ്ങി നില്‍ക്കുന്ന ഖര, ദ്രാവക സൂഷ്മകണങ്ങള്‍) നിക്ഷേപിച്ച് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് എത്താതെ പ്രതിഫലിപ്പിക്കുക എന്ന രീതിയാണ്. 2013ല്‍ ഇറങ്ങിയ സ്‌നോപിയേഴ്‌സര്‍ എന്ന സിനിമയിലും ഇതേ ആശയമാണ് പറഞ്ഞിരുന്നത്. സൂര്യപ്രകാശം കുറയ്ക്കാന്‍ മനുഷ്യന്‍ നടത്തിയ പരീക്ഷണം വന്‍ തിരിച്ചടിയാവുന്നതും ഭൂമി തന്നെ ഒരു മഞ്ഞുഗോളമായി മാറുന്നതും മനുഷ്യന്റെ അതിജീവനത്തിന്റെ ശ്രമങ്ങളുമായിരുന്നു സിനിമ പറഞ്ഞത്.
പ്രകൃത്യാ സൂഷ്മകണങ്ങള്‍ വഴി ഭൂമിയിലേക്കുള്ള സൂര്യപ്രകാശം തടഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2010ല്‍ ഐസ്‌ലാന്റിലെ ഒരു അഗ്നിപര്‍വതസ്‌ഫോടനമാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ഉദാഹരണം. അന്ന് അഗ്നിപര്‍വതസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പൊടിപടലങ്ങള്‍ യൂറോപിലെ പല പ്രദേശങ്ങളിലും സൂര്യപ്രകാശത്തെ തടഞ്ഞിരുന്നു. ദിനോസറുകളുടെ വംശനാശത്തിനിടയാക്കിയെന്ന് കരുതപ്പെടുന്ന കൂറ്റന്‍ ഉല്‍കാ പതനത്തെ തുടര്‍ന്ന് ഉയര്‍ന്ന പൊടിപടലങ്ങള്‍ ഭൂമിയിലേക്കുള്ള സൂര്യപ്രകാശത്തെ തടഞ്ഞിരുന്നുവെന്നും കരുതപ്പെടുന്നു.
സ്ട്രാറ്റോസ്ഫെറിക് കണ്ട്രോൾഡ് പെർടർബേഷൻ എക്സ്പെരിമെന്റ് (SCoPEx) എന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്ന പരീക്ഷണത്തിന്റെ പേര്. അന്തരീക്ഷത്തില്‍ ഏതാണ്ട് 20 കിലോമീറ്റര്‍ ഉയരത്തില്‍ ബലൂണ്‍ ഉപയോഗിച്ച് സൂഷ്മകണങ്ങളെ എത്തിക്കുകയാണ് പരീക്ഷണത്തിനായി ചെയ്യുന്നത്. 100 ഗ്രാം മുതല്‍ രണ്ട് കിലോഗ്രാം വരെ ഭാരത്തിലുള്ള സൂഷ്മകണങ്ങള്‍ ഇവിടെ നിന്നും അന്തരീക്ഷത്തിലേക്ക് വിടും. ഏതാണ്ട് പരമാവധി ഒരു കിലോമീറ്റര്‍ നീളത്തിലും നൂറ് മീറ്റര്‍ വീതിയിലുമായിട്ടായിരിക്കും ഇതു പരക്കുകയെന്ന് കരുതപ്പെടുന്നു. തുടര്‍ന്ന് ഈ എയറോസോള്‍ മേഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വിവരശേഖരണം നടത്തുകയുമാണ് ഗവേഷകര്‍ ചെയ്യുക.
അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി തുടങ്ങിയശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വര്‍ഷങ്ങളാണ് 2015 മുതല്‍ 2019 വരെയുള്ളത്. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു പറ്റിയ മാര്‍ഗമാണ് ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നത് കുറയ്ക്കുക എന്നത്. എന്നാൽ, ഇതേക്കുറിച്ച് ആർക്കും വ്യക്തതയില്ലെങ്കിലും അതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ബില്‍ഗേറ്റ്‌സിന്റെ സാമ്പത്തിക സഹായത്തില്‍ നടക്കുന്ന പഠനം ലക്ഷ്യം വെക്കുന്നത്.
English Summary: Amazon Is Helping Researchers Study How to Dim the Sun