ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിക്കുന്ന ആദ്യത്തെ ഭക്ഷണ വിതരണ കമ്പനിയായി ഊബര്‍ഈറ്റ്‌സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് ഊബര്‍ഈറ്റ്‌സ് ഭക്ഷണം എത്തിച്ചത്. ഡിസംബര്‍ 11ന് രാവിലെ 9.40നാണ് ഊബര്‍ഈറ്റ്‌സിന്റെ ഭക്ഷണം യുസാക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിക്കുന്ന ആദ്യത്തെ ഭക്ഷണ വിതരണ കമ്പനിയായി ഊബര്‍ഈറ്റ്‌സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് ഊബര്‍ഈറ്റ്‌സ് ഭക്ഷണം എത്തിച്ചത്. ഡിസംബര്‍ 11ന് രാവിലെ 9.40നാണ് ഊബര്‍ഈറ്റ്‌സിന്റെ ഭക്ഷണം യുസാക്ക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്. 

ADVERTISEMENT

'യുസാക മെസാവക്ക് ഇതൊരു ചെറുകൈ സഹായം, ഊബര്‍ഈറ്റ്‌സിനാകട്ടെ വലിയൊരു ഡെലിവറിയും' എന്നായിരുന്നു ഊബര്‍ സിഇഒ ഡാറ കോസ്‌റോവ്ഷി പിന്നീട് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. ഭൂമിക്ക് അകത്തും പുറത്തുമുള്ള മനുഷ്യര്‍ക്ക് ഭക്ഷണം എത്തിച്ച് സഹായിക്കുകയാണ് ഞങ്ങളുടെ ദൗത്യം. ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറയുന്നു. 

പുഴുങ്ങിയെടുത്ത അയല മീന്‍, മധുരമുള്ള സോസില്‍ പാകം ചെയ്‌തെടുത്ത ബീഫ്, മുളങ്കൂമ്പില്‍ പാകം ചെയ്ത കോഴി, പോര്‍ക്ക് വരട്ടിയത് എന്നിവയായിരുന്നു ഊബര്‍ഈറ്റ്‌സിന്റെ ബഹിരാകാശത്തേക്കുള്ള ആദ്യത്തെ ഭക്ഷണ ഡെലിവറി. എവിടെ പോയാലും എന്തും ലഭിക്കും എന്ന പരസ്യ വാചകം യാഥാര്‍ഥ്യമാക്കുന്നതായിരുന്നു ബഹിരാകാശത്തേക്കുള്ള ഈ ഭക്ഷണ വിതരണം എന്നാണ് ഊബര്‍ ഔദ്യോഗിക ട്വിറ്ററിലൂടെ ട്വീറ്റു ചെയ്തത്. 

ADVERTISEMENT

ഡിസംബര്‍ 11ന് പുലര്‍ച്ചെ 2.30 നായിരുന്നു കസാക്കിസ്താനിലെ ബെയ്ക്കനൂറില്‍ നിന്നും മേസാവയും സഹയാത്രികനും സിനിമാ നിര്‍മാതാവുമായ യോസോ ഹിരാനോയും പുറപ്പെട്ടത്. എട്ട് മണിക്കൂറിനും 34 മിനിറ്റിനും ശേഷം ഭക്ഷണം ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ കൈകളിലെത്തി. 12 ദിവസമാണ് മെസാവയും ഹിരാനോയും ബഹിരാകാശ നിലയത്തില്‍ കഴിയുന്നത്. 

2009ന് ശേഷം ബഹിരാകാശത്തേക്ക് എത്തുന്ന ആദ്യ വിനോദ സഞ്ചാരികളാണ് 46കാരനായ മെസാവയും 36കാരനായ യോസോ ഹിരാനോയും. 12 ദിവസത്തെ ബഹിരാകാശ വാസത്തിനായി രണ്ട് ദിവസത്തേക്ക് ഏതാണ്ട് 80 ദശലക്ഷം ഡോളറാണ് (ഏകദേശം 608 കോടി രൂപ) മെസാവ ചെലവിട്ടത്. ഇത്ര വലിയ തുക ബഹിരാകാശ യാത്രക്ക് ചെലവാക്കുന്നതിന് പകരം പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കാമായിരുന്നുവെന്ന വിമര്‍ശനം മെസാവ നേരിടുന്നുണ്ട്. 

ADVERTISEMENT

ബഹിരാകാശ യാത്ര എന്തെന്ന് അറിയാത്തവരും അനുഭവിക്കാത്തവരുമാണ് ഈ രീതിയിലുള്ള വിമര്‍ശനം നടത്തുന്നതെന്നായിരുന്നു മെസാവയുടെ പ്രതികരണം. അതിസമ്പന്നര്‍ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ യാത്ര നടത്താനാവുകയെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നുവെന്നും ജാപ്പനീസ് കോടീശ്വരന്‍ പറയുന്നു. കഠിനമായ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ശാരീരികമായും മാനസികമായും പൂര്‍ണ ആരോഗ്യമുള്ളവര്‍ക്ക് മാത്രമാണ് ബഹിരാകാശ യാത്ര സാധ്യമാവുക എന്നും മെസാവ പറയുന്നുണ്ട്. അതേസമയം ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ ആകെ മാറാനും സാധാരണക്കാര്‍ക്കും ബഹിരാകാശ യാത്രകള്‍ സാധ്യമാകാനുമുള്ള സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ബഹിരാകാശത്തെ മോഷന്‍ സിക്‌നസ് മറികടക്കാന്‍ അഞ്ച് ദിവസം എടുക്കുമെന്നും ബഹിരാകാശത്തു നിന്നും വാര്‍ത്താ ഏജന്‍സിയായ എപിക്ക് നല്‍കിയ അഭിമുഖത്തില്‍ മെസാവ പറഞ്ഞിരുന്നു. 'ഇപ്പോഴും ബഹിരാകാശത്തെ ഉറക്കം ഒരു വെല്ലുവിളിയാണ്. സ്ലീപിങ് ബാഗൊക്കെ തന്നിട്ടുണ്ടെങ്കിലും ഉയര്‍ന്ന ചൂടായതുകൊണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഡിസംബര്‍ 20ന് ഭൂമിയിലേക്ക് തിരിച്ചെത്തിയ ഉടന്‍ സുഷി (ജാപ്പനീസ് മത്സവിഭവം) കഴിക്കാനാണ് ആഗ്രഹമെന്നും മെസാവ പറയുന്നു.

English Summary: UberEats becomes the first delivery service to send food to Space