വിവാദവും പ്രതിഷേധങ്ങളുമില്ല, ഹിജാബ് ധരിച്ച് സൈനബ് അസീം ബഹിരാകാശത്തേക്ക്
ലോകത്ത് നിരവധി രാജ്യങ്ങളിൽ ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ വിവാദങ്ങളും പ്രതിഷേധവും നടക്കുന്നുണ്ട്. എന്നാൽ, ഹിജാബ് ധരിച്ച് ഒരു സഞ്ചാരി ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുകയാണ്. വെർജിൻ ഗലാക്റ്റിക്കിന്റെ പേടകത്തിലാണ് സൈനബ് അസീം എന്ന ബഹിരാകാശ സഞ്ചാരി ഹിജാബ് ധരിച്ച് യാത്രയ്ക്കൊരുങ്ങുന്നത്. ഹിജാബ് ധരിക്കുന്ന

ലോകത്ത് നിരവധി രാജ്യങ്ങളിൽ ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ വിവാദങ്ങളും പ്രതിഷേധവും നടക്കുന്നുണ്ട്. എന്നാൽ, ഹിജാബ് ധരിച്ച് ഒരു സഞ്ചാരി ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുകയാണ്. വെർജിൻ ഗലാക്റ്റിക്കിന്റെ പേടകത്തിലാണ് സൈനബ് അസീം എന്ന ബഹിരാകാശ സഞ്ചാരി ഹിജാബ് ധരിച്ച് യാത്രയ്ക്കൊരുങ്ങുന്നത്.
ഹിജാബ് ധരിക്കുന്ന ആദ്യത്തെ ബഹിരാകാശ സഞ്ചാരി കൂടിയാകാൻ പോകുകയാണ് സൈനബ്. 250,000 ഡോളർ നൽകിയാണ് വെർജിൻ ഗാലാക്‌റ്റിക്കിൽ സൈനബിനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. മിക്ക കുട്ടികൾക്കും സ്വപ്നം കാണാൻ കഴിയാത്ത ഒരു ജന്മദിന സമ്മാനമായിരുന്നു സൈനബിന് ഇത്. സൈനബ് ആസിമിന് 11 വയസ്സ് തികഞ്ഞപ്പോഴാണ് വെർജിൻ ഗാലക്‌റ്റിക് പേടകത്തിൽ യാത്രയ്ക്കുള്ള ടിക്കറ്റ് മാതാപിതാക്കൾ ബുക്ക് ചെയ്തത്. ഇപ്പോൾ അവൾ ഹിജാബ് ധരിക്കുന്ന ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയാകാനുള്ള ഒരുക്കത്തിലുമാണ്.
ഇപ്പോൾ 19 വയസ്സുള്ള, പാകിസ്ഥാൻ-കനേഡിയൻ വിദ്യാർഥിക്ക് യാത്രയ്ക്കുള്ള നിയമപരമായ പ്രായമുണ്ട്. കൂടാതെ 250,000 ഡോറിന്റെ ടിക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ പേടകത്തിൽ പറക്കാൻ യോഗ്യതയുണ്ട്. എക്‌സ്‌പോ 2020 ദുബായിൽ നടന്ന ഒരു ചടങ്ങിലും അസീം പങ്കെടുത്തിരുന്നു. ശാസ്ത്രത്തിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള രാജ്യാന്തര ദിനത്തിൽ ഒരു പാനലിൽ സംസാരിക്കാൻ ഫെബ്രുവരി 11 നാണ് അസീം ദുബായിലും എത്തിയത്.
‘എനിക്ക് എല്ലായ്പ്പോഴും ബഹിരാകാശത്തോട് പോകാൻ താൽപര്യം ഉണ്ടായിരുന്നതിനാൽ ടിക്കറ്റ് മാതാപിതാക്കളിൽ നിന്നുള്ള സമ്മാനമായിരുന്നു,’ എന്ന് ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെയും വിഷൻ ഫോർ എഡ്യൂക്കേഷന്റെയും സഹസ്ഥാപകയായ അസീം പറഞ്ഞു.
ലോകമെമ്പാടുമുള്ള 600-ലധികം പേർ വെർജിൻ ഗലാക്‌റ്റിക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കായി കാത്തിരിക്കുകയാണ്. ഇതിനാൽ അസീമിന്റെ ബഹിരാകാശ യാത്ര വൈകിയേക്കാനും സാധ്യതയുണ്ട്. ചിലപ്പോൾ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കും. ‘ബഹിരാകാശത്തേക്ക് പോകാൻ എനിക്ക് ആവേശമുണ്ട്, പക്ഷേ അമ്മയ്ക്ക് ഭയമുണ്ടെന്ന് എനിക്കറിയാം, യാത്രയ്ക്കുള്ള തിയതി പോലും ഇതുവരെ ലഭിച്ചിട്ടില്ല,’ എന്നും നിലവിൽ ടൊറന്റോയിലെ യൂണിവേഴ്സിറ്റി വിദ്യാർഥിനിയും ന്യൂറോ സയൻസിലും പബ്ലിക് പോളിസിയിലും പഠനം നടത്തുന്ന ആസിം പറഞ്ഞു.
ഹിജാബ് ധരിച്ച ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയാണ് ആസിം, എന്നാൽ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ മുസ്‌ലിം വനിതയല്ല. 2006-ൽ, ഇറാനിയൻ-അമേരിക്കൻ ബിസിനസുകാരിയായ അനൗഷെ അൻസാരി രാജ്യാന്തര ബഹിരാകാശ നിലയം സന്ദര്‍ശിച്ചിരുന്നു.
ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ അറബ് വനിത എമിറാത്തി എൻജിനീയർ നോറ അൽ മത്രൂഷി ആണ്. 2031-ൽ ബഹിരാകാശ നിലയം ഉപേക്ഷിക്കുന്നതിന് മുൻപ് അവിടെ പോകാൻ അവസരം ലഭിച്ചാൽ ബഹിരാകാശ നിലയത്തിലെ ആദ്യത്തെ ഹിജാബ് ധരിച്ച ബഹിരാകാശയാത്രികയാകാനും അവർക്ക് സാധിക്കും.
English Summary: Zainab Azim, the World’s Youngest Future Astronaut