അന്യഗ്രഹ ജീവികളെ അന്വേഷിക്കാൻ റോബോട്ട്, പുതിയ പദ്ധതിയുമായി നാസ
അന്യഗ്രഹ ജീവന്‍ തേടാനായി നീന്തുന്ന റോബോട്ടിനെ നിര്‍മിക്കുകയാണ് നാസ എൻജിനീയര്‍. ഒരു സ്മാര്‍ട് ഫോണിന്റെ മാത്രം വലുപ്പമുള്ള ഈ കുഞ്ഞന്‍ റോബോട്ടിന് അന്യഗ്രഹങ്ങളിലെ വെള്ളത്തില്‍ നീന്തിയും ഊളിയിട്ടു പോയും ജീവന്റെ സാധ്യതകള്‍ തിരയാനാവും. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയിലും ശനിയുടെ ഉപഗ്രഹമായ

അന്യഗ്രഹ ജീവന്‍ തേടാനായി നീന്തുന്ന റോബോട്ടിനെ നിര്‍മിക്കുകയാണ് നാസ എൻജിനീയര്‍. ഒരു സ്മാര്‍ട് ഫോണിന്റെ മാത്രം വലുപ്പമുള്ള ഈ കുഞ്ഞന്‍ റോബോട്ടിന് അന്യഗ്രഹങ്ങളിലെ വെള്ളത്തില്‍ നീന്തിയും ഊളിയിട്ടു പോയും ജീവന്റെ സാധ്യതകള്‍ തിരയാനാവും. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയിലും ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസിലുമെല്ലാം കനത്ത മഞ്ഞുപാളികള്‍ക്കടിയില്‍ സമുദ്രങ്ങളും അവയില്‍ ജീവന് സാധ്യതയുമുണ്ടെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ടിയുള്ള തിരച്ചിലില്‍ ഈ കുഞ്ഞന്‍ റോബോട്ട് നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.
വെള്ളത്തില്‍ നീന്താന്‍ മാത്രമല്ല മഞ്ഞുപാളികള്‍ ഉരുക്കി താഴേക്കെത്താനുള്ള ശേഷിയും ഈ കുഞ്ഞന്‍ റോബോട്ടിനുണ്ട്. താഴെ വെള്ളത്തിലെത്തിക്കഴിഞ്ഞാല്‍ മീനിനെ പോലെ നീന്തിക്കൊണ്ട് അന്യഗ്രഹ ജീവന്റെ സാധ്യതകള്‍ അന്വേഷിച്ചറിയാന്‍ ഇവയ്ക്കാകും. നാസയുടെ കലിഫോര്‍ണിയയിലുള്ള ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ റോബോട്ടിക് മെക്കാനിക്കല്‍ എൻജിനീയറായ ഏഥന്‍ സ്‌കാളറാണ് ഈ സ്വപ്‌ന പദ്ധതിക്ക് പിന്നില്‍. സ്വിം (Sensing With Independent Micro-Swimmers) റോബോട്ട് എന്നാണ് കുഞ്ഞന്‍ റോബോട്ടിന് പേരിട്ടിരിക്കുന്നത്. ഈ പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് നാസ ഇന്നവേറ്റീവ് അഡ്വാന്‍സ്ഡ് കണ്‍സെപ്റ്റ്‌സ് സ്വിം റോബോട്ടിനായി ആറ് ലക്ഷം ഡോളര്‍ നല്‍കിയിരുന്നു.
അടുത്ത രണ്ടു വര്‍ഷത്തേക്കാണ് ഈ പണം ഉപയോഗിക്കുക. റോബോട്ടുകളുടെ ചെറു രൂപങ്ങള്‍ ത്രിഡി പ്രിന്ററുകളില്‍ നിര്‍മിച്ചെടുക്കും. 12 സെന്റിമീറ്റര്‍ നീളവും 60-75 സെന്റിമീറ്റര്‍ ചുറ്റളവുമായിരിക്കും സ്വിം റോബോട്ടിനുണ്ടാവുക. ലാന്‍ഡറായി മാറുന്ന ക്രയോബോട്ടില്‍ 12 സ്വിം റോബോട്ടുകളെ വരെ ഉള്‍ക്കൊള്ളും. ഓരോ സ്വിം ബോട്ടിനും സ്വന്തം പ്രൊപ്പല്‍ഷന്‍ സംവിധാനവും കംപ്യൂട്ടറും അള്‍ട്രാസൗണ്ട് കമ്മ്യൂണിക്കേഷന്‍ സംവിധാനവും ഊഷ്മാവും സമ്മര്‍ദവും അസിഡിറ്റിയും അളക്കാനുള്ള സെന്‍സറുകളുമെല്ലാം ഉണ്ടാവും.
നാസയുടെ യൂറോപ്പ ക്ലിപ്പര്‍ ദൗത്യത്തിന്റെ ഭാഗമായി നിരവധി തവണ വ്യാഴത്തിന്റെ ഉപഗ്രഹത്തിന് ചുറ്റുമായി ഭ്രമണം ചെയ്യും. 2024ലാണ് യൂറോപ്പ ക്ലിപ്പര്‍ ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്. സ്വിം റോബോട്ട് പോലുള്ളവ ഇത്തരം ദൗത്യങ്ങളില്‍ അന്യഗ്രഹ ജീവന്‍ തിരയുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. ക്രയോബോട്ടുകളുടെ സഹായത്തിലാവും സ്വിം റോബോട്ടുകളെ ലക്ഷ്യസ്ഥലത്തേക്കെത്തിക്കുക. ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറുന്ന ലാന്‍ഡറിലേക്ക് ക്രയോബോട്ടുകള്‍ വഴിയാണ് വിവരങ്ങളെത്തുക. വരാനിരിക്കുന്ന നാസയുടെ അന്യഗ്രഹ ദൗത്യങ്ങളില്‍ സ്വിം റോബോട്ടും ഭാഗമാകുമെന്നാണ് പ്രതീക്ഷ.
English Summary: NASA is developing swimming robots to look for alien life