ചന്ദ്രൻ ചിലതൊക്കെ ഭൂമിയിൽ നിന്ന് കൊണ്ടുപോയി, തെളിവുകളുമായി ഗവേഷകര്‍
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബന്ധം സവിശേഷമാണ്. മറ്റു പല ഗ്രഹങ്ങള്‍ക്കും ഒന്നിലേറെ ഉപഗ്രഹങ്ങളുണ്ടെങ്കില്‍ ഭൂമിക്കുള്ളത് ഒരേയൊരു ചന്ദ്രന് മാത്രം. ഭൂമിയില്‍ ജീവന് നിലനിര്‍ത്തുന്നതിലും ചന്ദ്രന് സൂര്യനെപോലെ തന്നെ വലിയ പങ്കുണ്ട്. ഇപ്പോഴിതാ ഭൂമിയുടെ ഉള്ളു കവര്‍ന്നയാളാണ് ചന്ദ്രന് എന്നതിന് പുതിയ

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബന്ധം സവിശേഷമാണ്. മറ്റു പല ഗ്രഹങ്ങള്‍ക്കും ഒന്നിലേറെ ഉപഗ്രഹങ്ങളുണ്ടെങ്കില്‍ ഭൂമിക്കുള്ളത് ഒരേയൊരു ചന്ദ്രന് മാത്രം. ഭൂമിയില്‍ ജീവന് നിലനിര്‍ത്തുന്നതിലും ചന്ദ്രന് സൂര്യനെപോലെ തന്നെ വലിയ പങ്കുണ്ട്. ഇപ്പോഴിതാ ഭൂമിയുടെ ഉള്ളു കവര്‍ന്നയാളാണ് ചന്ദ്രന് എന്നതിന് പുതിയ തെളിവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ചന്ദ്രനിലെ വസ്തുക്കളെക്കുറിച്ചുള്ള പഠനത്തിന് ആധികാരികത ലഭിച്ചത് 1972 മുതലാണ്. അപ്പോഴായിരുന്ന ചന്ദ്രനില്‍ നിന്നും പാറകള്‍ മനുഷ്യന് ഭൂമിയില്‍ എത്തിച്ചത്. ഭൂമിയുടെ അടുത്തേക്ക് ചന്ദ്രന് എത്തുന്ന സമയത്ത് ഭൂമിയിലേക്ക് ഉല്‍ക്കാമഴ സംഭവിക്കാറുണ്ട്. ചന്ദ്രനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളുമാണ് ഈ സമയം ഭൂമിയിലേക്കെത്തുന്നത്. ഇത്തരം ഉല്‍ക്കകളും ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങളില്‍ നിര്‍ണായകമായിട്ടുണ്ട്.
ഭൂമിയുടെ പലഭാഗത്തു നിന്നുമായി നൂറുകണക്കിന് ചന്ദ്രനില്‍ നിന്നും ഭൂമിയിലെത്തിയ ഉല്‍ക്കകളെ കണ്ടെത്തിയിട്ടുണ്ട്. അത്തരത്തില്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും കണ്ടെത്തിയ ഉല്‍ക്കകളെയാണ് സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള കോസ്മോകെമിസ്റ്റ് പട്രീഷ്യ വില്ലും സഹപ്രവര്‍ത്തകരും പഠിച്ചത്. ഒരേ ഉല്‍ക്കയുടെ ഭാഗങ്ങളായിരുന്നു ഇവ. ചന്ദ്രനിലെ അഗ്നിപര്‍വതത്തില്‍ നിന്നും പുറത്തു വന്ന ബസാള്‍ട്ടിന്റെ ഭാഗങ്ങളായിരുന്നു ഇവ.
അഗ്നിപര്‍വതങ്ങളില്‍ നിന്നും മാഗ്മ പുറത്തേക്ക് തെറിക്കുമ്പോഴാണ് ഈ പാറകള്‍ നിര്‍മിക്കപ്പെടുന്നത്. വേഗത്തില്‍ തണുക്കുന്ന ഇവ പല ബസാള്‍ട്ട് പാളികളാല്‍ മൂടപ്പെടുന്നു. ഇതാണ് ചന്ദ്രനിലെ കോസ്മിക് കിരണങ്ങളും സൗര കാറ്റും അടക്കമുള്ള വെല്ലുവിൡകള് നിറഞ്ഞ അന്തരീക്ഷത്തെ അതിജീവിക്കാന്‍ ഈ പാറകളെ സഹായിക്കുന്നത്. ബസാള്‍ട്ട് പൂര്‍ണമായും തണുക്കുമ്പോള്‍ അത് സ്ഫടികരൂപത്തിലാവുകയും ചന്ദ്രന്റെ ഉപരിതലത്തിന് താഴെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ചന്ദ്രനില്‍ നിന്നും ഭൂമിയിലെത്തിയ ബസാള്‍ട്ട് ഉല്‍ക്കകളെ വിശദമായി പട്രീഷ്യ വില്ലും സംഘവും പഠിച്ചു. ഇതിനായി ഇടിഎച്ച് സൂറിച്ച് നോബിള്‍ ഗ്യാസ് ലബോറട്ടറിയിലെ നോബിള്‍ ഗ്യാസ് മാസ് സ്പെക്ടോമീറ്ററിന്റെ സേവനമാണ് ഇവര്‍ ഉപയോഗിച്ചത്. ഈ പഠനത്തിന് നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച സംവിധാനമാണിതെന്നും പട്രീഷ്യ വില്‍ പറയുന്നു.
ബസാള്‍ട്ട് പാറകളില്‍ വിശദമായ പഠനം നടത്തിയപ്പോള്‍ സംഘം ഹീലിയത്തിന്റേയും നിയോണിന്റേയും ചെറു സാന്നിധ്യം തിരിച്ചറിഞ്ഞു. കണ്ടെത്തിയ നിയോണിന്റെ ഐസോടോപ് അനുപാതവും ഭൂമിയുടെ അകക്കാമ്പിലെ നിയോണിന്റെ ഐസോടോപ് അനുപാതവും തുല്യമാണെന്നു കൂടി തിരിച്ചറിഞ്ഞു. ഇതോടെയാണ് ശാസ്ത്ര സംഘം ഭൂമിയുടെ ഉള്ളു കട്ടത് ചന്ദ്രന് തന്നെയാണെന്ന അന്തിമ തീരുമാനത്തിലെത്തിയത്. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: The Moon Stole Something From Deep Inside Earth Eons Ago, and Scientists Can Prove It