പ്രകാശപേടകം പോലെ വ്യാഴഗ്രഹം: ജയിംസ് വെബ് പകർത്തിയ ചിത്രം ശ്രദ്ധേയം
യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഈയിടെ ബഹിരാകാശത്തേക്ക് അയച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് പകർത്തിയ വ്യാഴഗ്രഹത്തിന്റെ ചിത്രം ശ്രദ്ധേയമാകുന്നു. നീല ധ്രുവദീപ്തിയോടു കൂടിയുള്ള ചിത്രങ്ങൾ കണ്ടാൽ ഇതുവരെ വിവിധ ടെലിസ്കോപ്പുകളും പ്രോബുകളും മറ്റുമെടുത്ത ചിത്രങ്ങൾ മാറിനിന്നു പോകും.

യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഈയിടെ ബഹിരാകാശത്തേക്ക് അയച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് പകർത്തിയ വ്യാഴഗ്രഹത്തിന്റെ ചിത്രം ശ്രദ്ധേയമാകുന്നു. നീല ധ്രുവദീപ്തിയോടു കൂടിയുള്ള ചിത്രങ്ങൾ കണ്ടാൽ ഇതുവരെ വിവിധ ടെലിസ്കോപ്പുകളും പ്രോബുകളും മറ്റുമെടുത്ത ചിത്രങ്ങൾ മാറിനിന്നു പോകും. അത്രയ്ക്കു തെളിമയോടും മിഴിവോടെയുമാണ് വ്യാഴഗ്രഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തെത്തിയിരിക്കുന്നത്.
ശനിയുടെ പോലെ വ്യക്തമല്ലെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ വാതകഭീമനായ വ്യാഴത്തിന് മങ്ങിയ നിലയിലുള്ള വലയങ്ങളുണ്ട്. ഈ വലയങ്ങൾ പുതിയ ജയിംസ‌്‌വെബ് ചിത്രങ്ങളിൽ കാണാം. വ്യാഴഗ്രഹത്തിന്റെ അത്ര പ്രശസ്തരല്ലാത്ത ചന്ദ്രൻമാരായ അമൽത്തിയ, അദ്രാസ്റ്റിയ എന്നിവയെയും ചിത്രത്തിൽ കാണാവുന്നതാണ്. നാസയോടൊപ്പം കനേഡിയൻ സ്പേസ് ഏജൻസി, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ സഹകരിച്ചാണ് ജയിംസ് വെബ്ബിന്റെ നിയന്ത്രണം.
ജയിംസ് വെബ്ബിലെ ഇൻഫ്രാറെഡ് ക്യാമറയായ നിയർ ഇൻഫ്രാറെഡ് ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയത്. വ്യാഴഗ്രഹത്തിലെ പ്രശസ്തമായ കൊടുങ്കാറ്റ് മേഖലയായ ഗ്രേറ്റ് റെഡ് സ്റ്റോം ഉൾപ്പെടെ ചിത്രത്തിൽ കാണാം. ഗ്രഹത്തിലെ വാതകമേഘങ്ങളും കാണാവുന്നതാണ്.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങൾ നാസ പുറത്തുവിട്ടത് കഴിഞ്ഞ ജൂലൈ 12നാണ്. 460 കോടി വർഷം മുൻപുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങൾ വരെ ഇവയിലുണ്ട്. ജയിംസ് വെബ്ബിനു മുൻപു ബഹിരാകാശത്തുണ്ടായിരുന്ന ഹബിൾ ടെലിസ്കോപ് നൽകിയതിനേക്കാൾ വ്യക്തവും മിഴിവേറിയതുമായിരുന്നു ചിത്രങ്ങൾ.
3 പതിറ്റാണ്ടു നീണ്ട ഗവേഷണത്തിനൊടുവിൽ നിർമിച്ച, ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജയിംസ് വെബ് കഴിഞ്ഞ ഡിസംബറിലാണ് നാസ ബഹിരാകാശത്തേക്ക് അയച്ചത്. ജയിംസ് വെബ് ടെലിസ്‌കോപ് പുറത്തുവിട്ട ചിത്രങ്ങളിൽ ഒന്ന് ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ കാരിന നെബുലയായിരുന്നു. ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷങ്ങൾ അകലെയാണ് കാരിന. 1752 ജനുവരി 25നാണ് ഇത് ആദ്യമായി കണ്ടെത്തിയത്.
ക്ഷീരപഥത്തിൽ സ്ഥിതി ചെയ്യുന്ന കാരിന നെബുലയ്ക്കുള്ളിൽ പിണ്ഡമേറിയ വിവിധ നക്ഷത്രങ്ങളുണ്ട്. ഇവയിൽ പലതിനും സൂര്യനെക്കാൾ പതിന്മടങ്ങു വലുപ്പവുമുണ്ട്. ട്രംപ്ളർ 14, ട്രംപ്ളർ 16 തുടങ്ങിയ താരക്കൂട്ടങ്ങളും കാരിന നെബുലയിലുണ്ട്. ട്രംപ്ളർ 16ൽ ഉള്ള ഡബ്ല്യുആർ 25 എന്ന നക്ഷത്രം ക്ഷീരപഥത്തിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രമാണ്. ഒരുപാടുവർഷക്കാലം മുൻപ് പ്രപഞ്ചത്തിൽ നടന്ന പ്രക്രിയകളെ ചിത്രരൂപത്തിലാക്കുന്നതിനാൽ പ്രപഞ്ചത്തിന്റെ ടൈം മെഷീനെന്നും ജയിംസ് വെബ്ബിനു വിളിപ്പേരുണ്ട്.
English Summary: Webb’s Jupiter Images Showcase Auroras, Hazes