വിമാനയാത്രയിൽ എത്രത്തോളം മലിനീകരണം, ഗൂഗിളിന്റെ മാറ്റത്തിന് പിന്നിലെന്ത്?
ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് വഴി വിമാന ടിക്കറ്റ് ബുക്കു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ യാത്ര എത്രത്തോളം മലിനീകരണം ഉണ്ടാക്കുന്നുവെന്ന് അറിയാനും മാര്‍ഗമുണ്ട്. അങ്ങനെ നേരത്തേ നോക്കിയിട്ടുള്ളവര്‍ ഇനി അതേ റൂട്ടില്‍ വിമാനയാത്രയുടെ മലിനീകരണം നോക്കിയാല്‍ കുറവായിട്ടായിരിക്കും കാണിക്കുക. വിമാനങ്ങള്‍ മലിനീകരണം

ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് വഴി വിമാന ടിക്കറ്റ് ബുക്കു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ യാത്ര എത്രത്തോളം മലിനീകരണം ഉണ്ടാക്കുന്നുവെന്ന് അറിയാനും മാര്‍ഗമുണ്ട്. അങ്ങനെ നേരത്തേ നോക്കിയിട്ടുള്ളവര്‍ ഇനി അതേ റൂട്ടില്‍ വിമാനയാത്രയുടെ മലിനീകരണം നോക്കിയാല്‍ കുറവായിട്ടായിരിക്കും കാണിക്കുക. വിമാനങ്ങള്‍ മലിനീകരണം കുറച്ചതല്ല കാരണം, മറിച്ച് ഗൂഗിള്‍ മലിനീകരണം കണക്കുകൂട്ടുന്നതിന്റെ രീതി തന്നെയങ്ങ് മാറ്റിയതാണ് കാര്യം.
ഓണ്‍ലൈന്‍ തിരച്ചിലുകളില്‍ പത്തില്‍ ഒൻപതും നടക്കുന്നത് ഗൂഗിളിലാണ്. അതുകൊണ്ടുതന്നെ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സില്‍ വരുത്തിയ ഈ മാറ്റം നിരവധി പേരുടെ യാത്രാ തീരുമാനങ്ങളെ സ്വാധീനിക്കുമെന്നുറപ്പ്. തങ്ങളുമായി സഹകരിക്കുന്ന വൈമാനിക കമ്പനികളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് പുതിയ തീരുമാനമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.
ഗൂഗിളില്‍ വിമാനയാത്രയെക്കുറിച്ച് തിരഞ്ഞ ആരുടേയും ശ്രദ്ധയില്‍ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് പെടാതിരിക്കില്ല. വിമാനങ്ങളുടെ സമയവും യാത്രാ ദൈര്‍ഘ്യവും സ്റ്റോപ്പുകളുടെ എണ്ണവും ടിക്കറ്റിന്റെ വിലയും പോലുള്ള സുപ്രധാന വിവരങ്ങളുടെ കൂട്ടത്തിലാണ് ശരാശരി കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ നിരക്ക് ഗൂഗിള്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി പേരുടെ ഏതു വിമാനത്തില്‍ പോകണമെന്ന തീരുമാനത്തെ ഈ മാലിന്യകണക്ക് സ്വാധീനിക്കുന്നുണ്ട്.
വിമാനയാത്രകളില്‍ സംഭവിക്കുന്ന ശരിക്കുള്ള മലിനീകരണത്തിന്റെ പാതി മാത്രമാണ് ഇപ്പോള്‍ ഗൂഗിള്‍ കാണിക്കുന്നതെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ആഗോളതലത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ രണ്ട് ശതമാനം വ്യോമയാന മേഖലയുടെ സംഭാവനയാണ്. ആഗോള താപനത്തിന് കാരണമാകുന്ന മനുഷ്യന്റെ പ്രവൃത്തികളില്‍ 3.5 ശതമാനം വരുമിത്. വ്യോമയാന മേഖല 2000 നുശേഷം ഇതുവരെ 50 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ട് ദശാബ്ദക്കാലം പ്രതിവര്‍ഷം നാല് ശതമാനം വളര്‍ച്ച വ്യോമയാന മേഖലക്കുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഗൂഗിളിന്റെ തീരുമാനം വലിയ തോതില്‍ വ്യോമയാന മേഖലയെ ബാധിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഗൂഗിളിന്റെ വിമാനയാത്രകളുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കണക്കുകൂട്ടല്‍ രീതി സ്‌കൈ സ്‌കാനര്‍ അടക്കമുള്ള കമ്പനികള്‍ പിന്തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 10 കോടിയിലേറെ വിസിറ്റുകള്‍ ഒരു മാസത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയാണ് സ്‌കൈ സ്‌കാനര്‍. ബുക്കിങ് ഡോട്ട് കോം എക്‌സ്‌പെഡിയ, ട്രിപ് അഡ്വൈസര്‍, വീസ എന്നീ കമ്പനികളും ഗൂഗിളിനെ തന്നെ പിന്തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Google change reduces airline emissions calculations