അറേബ്യന്‍ ഉപദ്വീപില്‍ കണ്ടെത്തിയത് വിചിത്ര രൂപങ്ങൾ, അന്വേഷണവുമായി ഗവേഷകർ
എണ്ണായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് ഇന്നത്തെ സൗദി അറേബ്യ അടക്കമുള്ള പ്രദേശം പച്ചപ്പിനാല്‍ സമൃദ്ധമായിരുന്നു. നിരവധി പൗരാണിക മനുഷ്യ സമൂഹങ്ങളുടെ വാസസ്ഥലമായിരുന്ന ഈ പ്രദേശത്ത് അന്നത്തെ കാലത്തിന്റെ അവശേഷിപ്പികള്‍ ഇന്നും കാണാനാകും. അറേബ്യന്‍ ഉപദ്വീപില്‍ പരന്നു കിടക്കുന്ന നൂറുകണക്കിന് കല്ലുകള്‍ കൊണ്ടുള്ള

എണ്ണായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് ഇന്നത്തെ സൗദി അറേബ്യ അടക്കമുള്ള പ്രദേശം പച്ചപ്പിനാല്‍ സമൃദ്ധമായിരുന്നു. നിരവധി പൗരാണിക മനുഷ്യ സമൂഹങ്ങളുടെ വാസസ്ഥലമായിരുന്ന ഈ പ്രദേശത്ത് അന്നത്തെ കാലത്തിന്റെ അവശേഷിപ്പികള്‍ ഇന്നും കാണാനാകും. അറേബ്യന്‍ ഉപദ്വീപില്‍ പരന്നു കിടക്കുന്ന നൂറുകണക്കിന് കല്ലുകള്‍ കൊണ്ടുള്ള നിര്‍മിതികളാണ് ഇതില്‍ പ്രധാനം. സഹസ്രാബ്ദങ്ങള്‍ക്ക് മുൻപ് മനുഷ്യന്‍ എന്തിനാണ് ഇവ നിര്‍മിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടാന്‍ ഒരു കൂട്ടം പുരാവസ്തു ഗവേഷകര്‍ തുനിഞ്ഞിറങ്ങി.
അറേബ്യന്‍ ഉപദ്വീപിന് മുകളിലൂടെ പറക്കുമ്പോള്‍ 1920കളില്‍ ബ്രിട്ടിഷ് വ്യോമസേനാ പൈലറ്റുമാരാണ് ആദ്യമായി V ആകൃതിയിലുള്ള കല്‍നിര്‍മിതികള്‍ കാണുന്നത്. ജോര്‍ദാന്‍ മുതല്‍ സൗദി അറേബ്യയും സിറിയയും വരെയും അര്‍മേനിയ മുതല്‍ കസാക്കിസ്ഥാനും ഇറാഖും വരെയുള്ള പ്രദേശങ്ങളില്‍ ഇത്തരം നിര്‍മിതികള്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ സൗദി അറേബ്യക്ക് മുകളിലൂടെ നടത്തിയ ഡ്രോണ്‍ സര്‍വേകളും സാറ്റലൈറ്റ് ചിത്രങ്ങളും ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കി. മരുഭൂമിയിലെ പട്ടങ്ങള്‍ എന്നു വിളിക്കുന്ന ഈ കല്ലുകൊണ്ടുള്ള നിര്‍മിതികള്‍ വലിയ തോതില്‍ വേട്ടയ്ക്കു വേണ്ടിയാണ് നിര്‍മിച്ചതെന്ന വാദത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.
V ആകൃതിയിലുള്ള ഇത്തരം നിര്‍മിതികളുടെ കൂര്‍ത്ത ഭാഗം ഏതെങ്കിലും കുഴിയിലേക്കോ അടച്ചുകെട്ടിയ ഭാഗത്തേക്കോ ആണ് നീണ്ടിരിക്കുന്നത്. ഒരു ഫണലിലൂടെയെന്ന പോലെ വേട്ട മൃഗങ്ങളെ ആട്ടിത്തെളിച്ച് കൊണ്ടുപോയി പിടിക്കാനാണ് ഇത്തരം മരുഭൂമിയിലെ പട്ടങ്ങള്‍ നിര്‍മിച്ചതെന്നാണ് പുരാവസ്തുഗവേഷകര്‍ പറയുന്നത്. ഇവയെ ജീവനോടെ പിടികൂടി വളര്‍ത്താനോ കൊന്നു ഭക്ഷണമാക്കാനോ ആണ് ഇത്തരം കെണികള്‍ സജ്ജീകരിച്ചിരുന്നത്. മാനുകളും കാട്ടാടുകളും ഒട്ടകപക്ഷികളുമല്ലാം ഇത്തരത്തില്‍ വേട്ടയാടപ്പെട്ടിരുന്നു എന്നാണ് കരുതപ്പെടുന്നത്.
അറേബ്യന്‍ ഉപദ്വീപിന്റെ കൂടുതല്‍ തെക്കു ഭാഗത്ത് ഒന്നിലേറെ V ആകൃതികള്‍ ചേര്‍ത്തുവെച്ചതുപോലുള്ള നിര്‍മിതികളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് മരുഭൂമിയായുള്ള പ്രദേശങ്ങളില്‍ പലതും സഹസ്രാബ്ദങ്ങള്‍ക്ക് മുൻപ് പുല്‍മേടുകളായിരുന്നു. അതുകൊണ്ടുതന്നെ ഇവിടേക്ക് പുല്ലു തിന്നാല്‍ വരുന്ന മൃഗങ്ങളെ കൂട്ടത്തോടെ പിടികൂടുന്നതിനായിരിക്കണം ഇത്തരം കെണികള്‍ ഉപയോഗിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. പ്രദേശത്തു നിന്നും ലഭിച്ച പൗരാണിക ഗുഹാ ചിത്രങ്ങളിലും ഇത്തരം വേട്ടയാടല്‍ രീതി പകര്‍ത്തിയിട്ടുണ്ട്.
കിലോമീറ്ററുകള്‍ നീളമുള്ള കല്‍ നിര്‍മിതികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. മുകളില്‍ നിന്നും നോക്കുമ്പോള്‍ വാതില്‍ പോലെ തോന്നിപ്പിക്കുന്ന രൂപമാണിതിന്. വേട്ടക്കാണോ അതോ വിശ്വാസപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണോ ഇത് നിര്‍മിച്ചതെന്ന് ഉറപ്പില്ല. വലിയതോതില്‍ വെള്ളം ശേഖരിക്കാന്‍ വേണ്ടി നിര്‍മിച്ചവയാണിവയെന്ന വാദവുമുണ്ട്. ഉപയോഗം എന്തുതന്നെയായാലും വ്യാപകമായി അറേബ്യന്‍ ഉപദ്വീപില്‍ കാണപ്പെടുന്ന ഇത്തരം കല്‍ നിര്‍മിതികള്‍ വളരെയധികം ഫലപ്രദമായിരുന്നുവെന്ന് വേണം കരുതാനെന്നാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം. അറേബ്യന്‍ ആര്‍ക്കിയോളജി ആൻഡ് എപ്പിഗ്രാഫിയിലാണ് പഠനത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Mysterious Patterns Span The Arabian Desert, And We May Finally Know Why