20 ലക്ഷം വർഷം മുൻപുള്ള ഡിഎൻഎ മുന്നിൽ; ഗ്രീൻലൻഡ‍് ഒളിപ്പിച്ച ‘മനുഷ്യ’ രഹസ്യങ്ങൾ എന്തൊക്കെ?
ഇന്ന് ഏറെക്കുറെ തരിശായി കിടക്കുന്ന, എവിടേക്ക് തിരിഞ്ഞാലും മഞ്ഞും മഞ്ഞുപാളികൾ നിറഞ്ഞ സമുദ്രവും അതിരിടുന്ന, വിജനത മാത്രമുള്ള പ്രദേശം മുമ്പ് മരങ്ങളും ചെടികളും നിറഞ്ഞ, പച്ചപ്പുമുള്ള, മാസ്റ്റഡോൺ പോലെ വംശനാശം വന്ന മൃഗങ്ങളും പക്ഷികളുമുണ്ടായിരുന്ന പ്രദേശമായിരുന്നു എന്ന് സങ്കൽപ്പിക്കാൻ കഴിയുമോ? അങ്ങനെ ഒന്നുണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇന്ന് ശാസ്ത്രലോകം പറയുന്നത്. ലോകത്തിന്റെ വടക്കേ അറ്റത്തുള്ള ഗ്രീൻലൻഡിലാണ് മനുഷ്യകുലത്തിന്റെ ചരിത്രം തിരുത്തി എഴുതാൻ സാധ്യതയുള്ള ചില പുതിയ കണ്ടെത്തലുകൾ ശാസ്ത്രലോകം നടത്തിയിരിക്കുന്നത്. അതായത്, 20 ലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഡിഎൻഎ ശാസ്ത്രജ്ഞർ ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നു എന്നതാണ് അത്. 10 ലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ഡിഎൻഎ ആയിരുന്നു ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്നത്. അതാണ് ഇപ്പോൾ മാറിയിരിക്കുന്നത് എന്നതാണ് പ്രധാനം. ലക്ഷക്കണക്കിന് വര്‍ഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന മനുഷ്യകുലത്തിന്റെ ചരിത്രം അറിയാൻ, ഭാവി ജീവിതത്തെ കുറിച്ചുള്ള പഠനങ്ങൾ നടത്താൻ തുടങ്ങി അനേകം സാധ്യതകൾ തുറന്നു തരുന്ന ഈ കണ്ടെത്തലിനെ കുറിച്ച്, അതിന്റെ പ്രാധാന്യത്തെക്കുറിച്ച്....

∙ നഷ്ടപ്പെട്ടു പോയ ഭൂതകാലം
‘‘നമുക്ക് നഷ്ടപ്പെട്ടു പോയ ഭൂതകാലത്തേക്കുള്ള വാതിലാണ് ഈ പഠനം തുറന്നു നൽകിയിരിക്കുന്നത്’’, എന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയവരിലൊരാളായ യൂണിവേഴ്സിറ്റ് ഓഫ് കോപ്പൻഹേഗനിലെ ഗ്ലേഷ്യർ വിദഗ്ധനും ജിയോളജിസ്റ്റുമായ കർട്ട് കെയാർ പറയുന്നത്. കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ ജനിതകശാസ്ത്ര വിദഗ്ധനായ എസ്കെ വില്ലേർസ്ലേവ് ആയിരുന്നു പഠനത്തിലെ മറ്റൊരംഗം. ഇത്രയും വർഷം ചെന്ന ഫോസിലുകൾ ലഭിക്കാൻ സാധ്യതയില്ലെന്നിരിക്കെ, മണ്ണിൽ നിന്നെടുക്കുന്ന സാംപിളുകളിലെ ഇ–ഡിഎൻഎ എന്ന എൻവയോൺമെന്റൽ ഡിഎൻഎ പരിശോധിച്ചാണ് കണ്ടെത്തലിലേക്ക് എത്തിയത്. ജീവജാലങ്ങളുടെ ശരീരവുമായി ബന്ധപ്പെട്ട് മണ്ണിൽ അടിഞ്ഞിരിക്കുന്ന എന്തും ഈ ജനിതക പഠനത്തിൽ ഉപയോഗപ്പെടുത്തുന്നു.
അതി സങ്കീർണവും ബുദ്ധിമുട്ടുകൾ നിറഞ്ഞതുമായിരുന്നു പഠനമെന്ന് വില്ലേർസ്ലേവ് പറയുന്നു. ഇത്രയും കാലത്തെ പഴക്കമുള്ളതു കൊണ്ട് ജനിതകഘടന പലയിടത്തും മുറിഞ്ഞു പോകുന്ന പ്രശ്നമുണ്ടായെന്ന് അദ്ദേഹം പറയുന്നു. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിഎൻഎയുടെ പൊട്ടുംപൊടിയുമായി വീണ്ടെടുക്കാൻ തങ്ങൾക്കായെന്ന് നേച്ചർ മാസികയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ അദ്ദേഹം വിശദീകരിച്ചു. സൈബീരിയയിൽ നിന്നു കണ്ടെത്തിയ 10 ലക്ഷം വർഷം പഴക്കമുള്ള ഡിഎൻഎ ആണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്നത്.
∙ ലോകത്തെ ഏറ്റവും വലിയ ദേശീയ പാർക്ക്
റെയ്‍ൻഡിയർ, മുയൽ, കുറുക്കന്‍, ഹിമക്കരടി, വിവിധയിനം പക്ഷികൾ, മക്സ് ഓക്സ്, സ്റ്റോട്ട്, നീർനായ്, കടൽക്കുതിര ഗ്രീൻലാൻഡ് ചെന്നായ് തുടങ്ങി അനേകം ജീവികൾ വസിക്കുന്ന സ്ഥലമാണ് ഗ്രീൻലാൻഡിലെ വടക്കു കിഴക്കൻ പ്രദേശം. ഏറെക്കുറെ തരിശുമാണ് ഇവിടം. ഭൂഖണ്ഡമല്ലാത്ത ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ് എന്നതു കൊണ്ടു തന്നെ ഈ വടക്കുകിഴക്കൻ പ്രദേശത്തെ ലോകത്തെ ഏറ്റവും വലിയ സംരക്ഷിത ദേശീയ പാർക്കായി പ്രഖ്യാപിച്ചിരിക്കുകയാണ് – നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്ക്. ഇവിടെ നിന്നാണ് 20 ലക്ഷം വർഷം പഴക്കമുള്ള ഡിഎൻഎ ശാസ്ത്രജ്‍ഞർ കണ്ടെത്തിയിരിക്കുന്നത്.
കാനഡയും യു.എസും കഴിഞ്ഞാൽ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പ്രദേശവുമാണ് ഗ്രീൻലാൻഡ്. ആർട്ടിക് സമുദ്രത്തിന്റെ തെക്കുഭാഗത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഭരണപരമായി സ്വയംഭരപ്രദേശമാണെങ്കിലും വിദേശകാര്യം, പ്രതിരോധം, ധനം തുടങ്ങിയ കാര്യങ്ങളിലും പൗരത്വവും തീരുമാനിക്കുന്നത് ഡെന്മാർക്കാണ്. നോർവെയുമായും അടുത്ത ബന്ധമുണ്ട്. ലോകത്തെ കാലാവസ്ഥയെ തന്നെ നിർണയിക്കുന്നതിൽ സ്വാധീനം ചെലുത്തുന്ന ഇവിടത്തെ ഹിമപാളികളെ കുറിച്ചുള്ള പഠിക്കുന്ന ഗവേഷണ സ്ഥാപനങ്ങളും ഇവിടുത്തെ പാർക്കിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
∙ മുയലും വാത്തയും മാസ്റ്റഡോണും പച്ചപ്പും
ഇവിടുത്തെ പിയറി ലാൻഡ് എന്ന പ്രദേശത്തെ Kap København എന്ന അടിഞ്ഞുകൂടിയിട്ടുള്ള അവശിഷ്ട (Sediment) ത്തിൽ നിന്നാണ് ഡിഎൻഎയ്ക്കുള്ള സാപിളുകൾ ഇവർ ശേഖരിച്ചത്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം വലിയ കാലാവസ്ഥാ മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും തത്ഫലമായി ചൂടു കുറഞ്ഞെന്നും ഇവർ പറയുന്നു. ഈ ചൂട് കുറഞ്ഞ് തണുക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് അവശിഷ്ടം ഇവിടെ അടിഞ്ഞുകൂടുകയും പിന്നീട് തണുത്തുറഞ്ഞ് സംരക്ഷിക്കപ്പെടുകയുമായിരുന്നു എന്നാണ് അനുമാനം. 2006–ൽ തുടങ്ങിയ ഗവേഷണത്തിനിടെ ശാസ്ത്രജ്ഞർ ഇവിടം തുരന്നെടുക്കുന്നതുവരെ തണുപ്പു മൂലം ഇവിടുത്തെ ഡിഎൻഎ നശിക്കാത കിടന്നു.
ചൂടുണ്ടായിരുന്ന കാലത്ത് ശരാശരി താപനില ഇപ്പോഴുള്ള താപനിലയേക്കാൾ 11–19 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരുന്നു എന്ന് ഇവരുടെ പഠനം പറയുന്നു. അതുകൊണ്ടു തന്നെ വിവിധയിനം മൃഗങ്ങളും സസ്യങ്ങളും ഇവിടെയുണ്ടായിരുന്നു. പോപ്ലാർ, ബിർച്ച്, വില്ലോ, ദേവദാരു ഇനത്തിൽപ്പെട്ട മരങ്ങൾ തുടങ്ങി ഊഷ്മളമായ കാലാവസ്ഥയിൽ വളരുന്ന വൃക്ഷങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നാണ് ഡിഎൻഎ സാപിളുകൾ തെളിയിക്കുന്നത്. വാത്ത (goose), മുയൽ, റെയ്‍ഡിയർ, എലിവർഗത്തിൽപ്പെട്ട ജീവികൾ തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യവും ഇവിടെ ഉണ്ടായിരുന്നുവെന്ന് ഡിഎൻഎ സാപിളുകൾ പറയുന്നു.
ശാസ്ത്രജ്ഞരെ ഇതിലേറെ അത്ഭുതപ്പെടുത്തിയത് മാസ്റ്റഡോൺ എന്ന വംശനാശം വന്ന ജീവിയുടെ ഡിഎൻഎയും കണ്ടെത്തലിൽ ഉണ്ട് എന്നതാണ്. ആനയുടെയും മാമത്തിന്റെയും സങ്കലനം എന്നു വിളിക്കാവുന്ന രൂപമുള്ള കൂറ്റൻ ജീവിയാണ് മാസ്റ്റഡോൺ. വടക്കേ അമേരിക്കയിലെ മിതശീതോഷ്ണ വനങ്ങളിൽ നിന്ന് മുമ്പും മാസ്റ്റഡോൺ ഫോസിലുകൾ കണ്ടെടുത്തിട്ടുണ്ട്. ഗ്രീൻലാൻഡും ഇവിടവും ഒരു സമുദ്രത്തിന്റെ അപ്പുറവും ഇപ്പുറവുമാണ് എന്നതു കൊണ്ട് ഇതിനുള്ള സാധ്യത ഏറെയാണ് താനും. എന്നാൽ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഗ്രീൻലൻഡിൽ മാസ്റ്റഡോൺ ഉണ്ടായിരുന്നു എന്ന അറിവിൽ അമ്പരപ്പാണ് ശാസ്ത്രലോകത്തിന്.
∙ 500 കോടി വര്‍ഷം പഴക്കമുള്ള ഭൂമിയും ജീവനും
ഭൂമിക്ക് 450 കോടി വർഷം പഴക്കമുണ്ടെന്നും 430 കോടി വർഷം മുമ്പ് ജീവനുണ്ടാകുന്നതിന് ആവശ്യമായ രീതിയിൽ ഭൂമിയിലെ സാഹചര്യങ്ങൾ മാറിയെന്നുമാണ് കരുതപ്പെടുന്നത്. എന്നാൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ഫോസിലിനാവട്ടെ 370 കോടി വർഷത്തെ പഴക്കമേ ഉള്ളൂ. ഈ കണക്കനുസരിച്ച് ഇതിനിടയിലുള്ള 60 കോടി വർഷങ്ങളിൽ ഭൂമിയിൽ ജീവനുണ്ടായിരുന്നോ, അത് നശിച്ചു പോയി എന്നു മാത്രമേ അനുമാനിക്കാൻ കഴിയൂ.
നേരത്തെ മനുഷ്യന്റെ ഉൽപത്തി സംബന്ധിച്ചും വിവിധ അവകാശവാദങ്ങൾ ഉയർന്നിരുന്നു. ഇതുവരെ കരുതപ്പെടുന്നത് കിഴക്കൻ ആഫ്രിക്കയില്‍ രണ്ടു ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യവംശം ഉത്ഭവിച്ചത് എന്നും 60,000 വർഷങ്ങൾക്ക് മുമ്പാണ് ആഫ്രിക്കൻ വൻകര വിട്ട് ഇവർ പാർപ്പുറപ്പിക്കാൻ കഴിയുന്ന ഭൂമിയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിയത് എന്നുമാണ്. അതേ സമയം, 2017ൽ മൊറോക്കോയിൽ കണ്ടെത്തിയ ഒരു ഫോസിൽ സൂചിപ്പിക്കുന്നത് 3.2 ലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യവംശം – ഹോമോ സാപിയൻസ്– ഉണ്ടായിരുന്നു എന്നാണ്. അതായത്, മനുഷ്യകുലത്തിന്റെ ചരിത്രം പരിശോധിക്കാൻ ഒരു ലക്ഷം വർഷം കൂടി പിന്നിലേക്ക് പോകണമെന്ന് അന്ന് നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അതേ സമയം, മനുഷ്യ ജീവൻ ഉത്ഭവിച്ചത് മൊറോക്കൊ ഉൾക്കൊള്ളുന്ന വടക്കൻ ആഫ്രിക്കയിലാണ് എന്ന് ഈ പഠനത്തിൽ പറയുന്നില്ല, പകരം, ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് മനുഷ്യജീവൻ ഉണ്ടായത് എന്നത് തീർച്ചയാക്കുന്നതാണ് പുതിയ പഠനമെന്നും ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് പഠനം വ്യക്തമാക്കിയിരുന്നു.
∙ ആരാണ് പൂർവികർ? നോബേൽ സമ്മാനവും
ഈ ഹോമോസാപിയൻസ് നിയാണ്ടർതാൽ, ഇന്നത്തെ ആധുനിക മനുഷ്യർ എന്നിങ്ങനെ പിരിയുന്നുവെന്നും നിയാണ്ടർതാൽ വിഭാഗത്തിന് അതിജീവിക്കാൻ കഴിഞ്ഞില്ലെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. ഇതിൽ നിയാണ്ടർതാൽ വിഭാഗം ഉണ്ടായിരുന്നത് യൂറോപ്പിലും മധ്യപൂർവേഷ്യയിലുമായിരുന്നു. അതേ സമയം, മറ്റൊരു വിവാദ വിഷയം നിലനിൽക്കുന്നത് ഈ ആധുനിക മനുഷ്യരുടെ മുൻഗാമികളും നിയാണ്ടർതാലും തമ്മിൽ ഇടപഴകിയിരുന്നോ എന്നതാണ്. ഇക്കാര്യങ്ങൾ തെളിയിക്കാൻ ആവശ്യമായ ഡാറ്റ ലഭ്യമല്ലാത്തതു കൊണ്ടു തന്നെ ശാസ്ത്രലോകത്ത് ഇത് വലിയ തർക്കങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആധുനിക മനുഷ്യരുടെ സമീപകാല പരിണാമ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പഠനം നടത്തിയതിനാണ് ഇത്തവണ ഒരു ശാസ്ത്രജ്ഞന് നോബേൽ സമ്മാനം ലഭിച്ചത്. നിയാണ്ടർതാൽ, ഡെനിസോവ, ആധുനിക മനുഷ്യർ തുടങ്ങിയവയുടെ ജനിതകഘടനകളെ മാപ്പ് ചെയ്തതിന് 2022–ലെ നോബൽ സമ്മാനം ലഭിച്ച സ്വാന്റേ പാബോ തന്റെ ഗവേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ മനുഷ്യകുലത്തിന്റെ ചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം വീശാൻ സഹായിക്കുന്നതാണ്. പാലിയോജീനോമിക്സ് എന്ന പുതിയ ശാഖയ്ക്ക് അടിത്തറയിട്ടതിനാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചതും.
ഏകദേശം 40,000 വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഒരു ഫോസിലിൽ നിന്ന് ലഭിച്ച ഡിഎൻഎ മനുഷ്യകുലത്തിന്റെ ചരിത്രത്തിൽ തന്നെ മാറ്റങ്ങൾ വരുത്താനുതകുന്നതായിരുന്നു. അതായത്, 60,000 വർഷം മുമ്പ് മനുഷ്യർ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് പലായനം തുടങ്ങുമ്പോൾ മറ്റു മനുഷ്യ വിഭാഗങ്ങളും ഭൂമിയിൽ ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. അതിനെ ഉറപ്പിക്കാൻ സഹായിക്കുന്നതാണ് പാബോയുടെ കണ്ടെത്തലുകൾ. നിയാണ്ടർതാൽ ജനിതകഘടന പുന:സൃഷ്ടിച്ചെടുക്കാൻ ശാസ്ത്രത്തിനാവുകയും ഈ ജനിതകഘടനയിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ആധുനിക മനുഷ്യരും നിയാണ്ടർതാലുകളുമായി ബന്ധപ്പെട്ടിരുന്നു എന്നാണ്. അതുവഴി ആഫ്രിക്കക്കാരല്ലാത്ത ജനവിഭാഗങ്ങളുടെ ജീനുകളിൽ രണ്ടു ശതമാനമെങ്കിലും നിയാണ്ടർതാൽ ജീനുകൾ ഉണ്ട് എന്നും.
ഇതിനൊപ്പം മറ്റൊന്നു കൂടി ശാസ്ത്രലോകത്ത് നടന്നിട്ടുണ്ട്. സൈബീരിയയിൽ നിന്നു ലഭിച്ച ഒരു ചെറുവിൽ അസ്ഥിയിൽ നിന്നുള്ള ഡിഎൻഎ നിയാണ്ടർതാലിന്റേതാകാം എന്ന നിഗമനത്തിൽ പരിശോധിച്ചപ്പോൾ ലഭിച്ചത് മറ്റൊരു മനുഷ്യ വിഭാഗത്തെ കുറിച്ചുള്ള വിവരങ്ങളായിരുന്നു - ഡെനിസോവൻ പരമ്പരയുടേത്. ഡെനിസോവ എന്നു പേരുള്ള ഗുഹയിൽ നിന്നാണ് ആ എല്ല് ലഭിച്ചത് എന്നതു കൊണ്ട് ആ പേരു തന്നെ ഈ വിഭാഗത്തിന് നൽകി. ആധുനിക മനുഷ്യരും ഡെനിസോവയും തമ്മിൽ ബന്ധപ്പെട്ടതിൽ നിന്ന് ഇന്നുള്ള ഓസ്ട്രേലിയ, പസിഫിക് ദ്വീപ രാജ്യങ്ങളില്‍ ജീവിക്കുന്ന ഓഷ്യാനിക് പരമ്പരയിലെ 4–6 ശതമാനം പേരിലും ഈ ജീനുകളുണ്ട് എന്ന് പഠനങ്ങൾ പറയുന്നു.
90,000 വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഒരു സ്ത്രീയുടെ ഫോസിലിലെ ഡിഎൻഎയിൽ നിന്ന് പിന്നീട് ശാസ്ത്രലോകം വേർതിരിച്ചെടുത്തത് അവരുടെ മാതാവ് നിയാണ്ടർതാലും പിതാവ് ഡെനിസോവനുമാണ് എന്നാണ്. പക്ഷേ ഇതെല്ലാം പൂർണാർഥത്തിൽ ഇന്നും ശാസ്ത്രലോകം അംഗീകരിക്കുന്നില്ല. ഈ മേഖലയിൽ ഇതു സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടക്കുന്നുമുണ്ട്. ഇതിനെയെല്ലാം സഹായിക്കുന്നതാണ് പാബോയുടെ നോബൽ സമ്മാനം ലഭിച്ച കണ്ടെത്തലുകൾ. വംശനാശം സംഭവിച്ചതോ അല്ലാത്തതോ ആയ മനുഷ്യപരമ്പര (Hominin)കളുടെ ജീനോമുകളെയും മനുഷ്യ പരിണാമത്തെയും കുറിച്ചുള്ള കണ്ടെത്തലുകളെ ഈ പഠനങ്ങൾ എങ്ങനെ സ്വാധീനിക്കുമെന്നത് കാത്തിരിക്കേണ്ട കാര്യമാണ്.
∙ ഉരുകുന്ന മഞ്ഞ്, മുങ്ങുന്ന ഭൂമി
ഗ്രീൻലൻഡിലെ സോംബി ഐസ് എന്നു വിളിക്കപ്പെടുന്ന കൂറ്റന്‍ മഞ്ഞുപാളികൾ നേരത്തെ കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ ഉരുകി തീരുകയാണെന്നും ഇത് സമുദ്ര നിരപ്പ് വലിയ തോതിൽ ഉയരാൻ കാരണമാകുമെന്നും ശാസ്ത്രജ്‍ഞർ വളരെ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. 1800–കളുടെ അവസാനത്തോടെയാണ് ഗ്രീൻലൻഡിൽ മഞ്ഞുരുക്കം ആരംഭിച്ചതെങ്കിലും കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇത് കൂടുതലാവുകയും കാൽനൂറ്റാണ്ടിനിടെ രൂക്ഷമാവുകയും ചെയ്തു. ഏകദേശം 100 കോടി ടൺ മഞ്ഞാണ് ഗ്രീൻലൻഡിൽ നിന്ന് ഓരോ ദിവസവും ഉരുകി സമുദ്രത്തിലെത്തുന്നത്. ഗ്രീൻലാൻഡിനു പുറമെ ആർട്ടിക്കിലേയും അന്റാർട്ടിക്കിലേയും മഞ്ഞുപാളികളും സമാന വിധത്തിൽ ഉരുകുന്നുണ്ട് എന്നതു തന്നെ ആഗോളതാപനത്തിന്റെ ദുരന്തം എത്രത്തോളം വലുതാണ് എന്ന് വ്യക്തമാകും.
2100 ആകുമ്പോഴേക്കും ഗ്രീൻലൻഡ‍് മഞ്ഞുപാളികൾ ഉയരുന്നതു വഴി സമുദ്രനിരപ്പ് 2–3 ഇഞ്ചെങ്കിലും ഉയരുമെന്നാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നു. 2017–ൽ പുറത്തു വന്ന ഒരു പഠനം പറയുന്നത് മുമ്പ് കണക്കാക്കിയിരുന്നതിലും ഏഴു ശതമാനം വേഗത്തിൽ ഗ്രീൻലൻഡിലെ മഞ്ഞ് ഉരുകുന്നു എന്നാണ്. അതോടൊപ്പം ശ്രദ്ധേയമായ കാര്യം, മഞ്ഞ് ഉരുകി തീരുന്ന പ്രദേശങ്ങളിൽ നേരിയ തോതിലാണെങ്കില്‍ പോലും മണ്ണ് ഉയർന്നു വരുന്നുണ്ട് എന്നാണ്. വർഷത്തിൽ 12 മി.മീ എന്നതാണ് മണ്ണ് ഉയർന്നു വരുന്നതിന്റെ തോത്. ഹിമയുഗത്തിൽ മണ്ണിൽ വന്നിട്ടുള്ള മാറ്റങ്ങളും മനുഷ്യ സംസ്കാരത്തിന്റെ രൂപപ്പെടലിലേക്ക് നയിച്ച കാര്യങ്ങളുമൊക്കെ കൂടുതലായി മനസിലാക്കാൻ ഇത് സഹായിക്കുമെന്ന് അന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് 20 ലക്ഷം വർഷം പഴയ സസ്യ, ജന്തു, സൂക്ഷ്മാണുക്കളുടെ ഡിഎൻഎ കണ്ടെത്തിയ പഠനങ്ങളും പുറത്തു വരുന്നത്.
English Summary: 20 year old DNA reveals lost ecosystem in Greenland