വിദൂര താരാപഥങ്ങളില്‍ ജീവനുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഗുരുത്വ തരംഗങ്ങള്‍ സഹായിക്കുമെന്ന് രാജ്യാന്തര ശാസ്ത്രജ്ഞരുടെ കൂട്ടായ്മ. ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി അഥവാ ലിഗോ പോലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ക്ക് അന്യഗ്രഹജീവികള്‍ അയക്കാനിടയുള്ള ഗുരുത്വ തരംഗങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദൂര താരാപഥങ്ങളില്‍ ജീവനുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഗുരുത്വ തരംഗങ്ങള്‍ സഹായിക്കുമെന്ന് രാജ്യാന്തര ശാസ്ത്രജ്ഞരുടെ കൂട്ടായ്മ. ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി അഥവാ ലിഗോ പോലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ക്ക് അന്യഗ്രഹജീവികള്‍ അയക്കാനിടയുള്ള ഗുരുത്വ തരംഗങ്ങള്‍ പിടിച്ചെടുക്കാനാവുമെന്നാണ് പഠനം പറയുന്നത്. മന്ത്‌ലി നോട്ടീസസ് ഓഫ് ദ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി എന്ന ശാസ്ത്ര ജേണലില്‍ വിശദ പരിശോധനക്കായി പഠനം സമര്‍പ്പിച്ചിരിക്കുകയാണ്.

അന്യഗ്രഹജീവന്‍ തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് ഏറെക്കാലത്തെ പഴക്കമുണ്ടെങ്കിലും ഇന്നുവരെ അന്യഗ്രഹജീവന്‍ ഉറപ്പിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. വൈദ്യുതി കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ചുള്ള അന്വേഷണങ്ങള്‍ക്ക് പരിമിതികളുണ്ട്. അവയുടെ സംവേദനക്ഷമത നിശ്ചിത ദൂരത്തിനു ശേഷം കുറഞ്ഞു വരികയോ ഇല്ലാതാവുകയോ ചെയ്യുന്നുവെന്നതാണ് ഇതില്‍ പ്രധാനം. 

ADVERTISEMENT

അതേസമയം, ഗുരുത്വ തരംഗങ്ങളെ അന്യഗ്രഹജീവികളെ തേടാന്‍ കാര്യക്ഷമമായി ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. വൈദ്യുത കാന്തിക തരംഗങ്ങളെ അപേക്ഷിച്ച് ഗുരുത്വ തരംഗങ്ങള്‍ക്ക് കൂടുതല്‍ ദൂരത്തേക്ക് സഞ്ചരിക്കാനാവും. പ്രപഞ്ചത്തില്‍ എവിടെയെങ്കിലും അന്യഗ്രഹജീവികളും അവയ്ക്ക് ഗുരുത്വ തരംഗങ്ങള്‍ അയക്കാനുള്ള ശേഷിയുമുണ്ടെങ്കില്‍ നമുക്ക് അത് തിരിച്ചറിയാന്‍ സാധിക്കും. 

പ്രകാശം സ്വാധീനിക്കാത്ത തരംഗമാണെന്നതാണ് ഗുരുത്വതരംഗങ്ങളുടെ പ്രധാന പ്രത്യേകത. ഗ്രഹങ്ങളും നക്ഷത്രങ്ങളും കൂട്ടിയിടിക്കുമ്പോഴും തമോഗര്‍ത്തങ്ങളിലും ന്യൂട്രോണ്‍ സ്റ്റാറുകളിലുമൊക്കെയാണ് ഗുരുത്വതരംഗങ്ങള്‍ സംഭവിക്കുന്നത്. ഒരു കുളത്തില്‍ കല്ല് വീഴുമ്പോള്‍ ഓളങ്ങള്‍ സംഭവിക്കുന്നതുപോലെയാണ് ഗുരുത്വതരംഗങ്ങള്‍ വിദൂരപ്രപഞ്ചത്തിലേക്ക് വ്യാപിക്കുന്നത്. 

ADVERTISEMENT

ഭാരമുള്ള ഏതൊരു വസ്തുവിനും ഗുരുത്വ തരംഗങ്ങള്‍ സൃഷ്ടിക്കാനാവും. കലിഫോര്‍ണിയ ലോസ്ആഞ്ചല്‍സ് സര്‍വകലാശാലയിലെ ഭൗതിക ശാസ്ത്രജ്ഞന്‍ ലൂക്ക സെല്ലറും സംഘവും ചേര്‍ന്ന് അന്യഗ്രഹജീവികള്‍ നിര്‍മിക്കാനിടയുള്ള പറക്കുംതളികകളുടെ വലുപ്പവും വേഗവും കണക്കുകൂട്ടിയിട്ടുണ്ട്. ഇവരുടെ കണക്കുകൂട്ടലിലുള്ള പറക്കുംതളിക ഭൂമിയില്‍ നിന്നും 3.26 ലക്ഷം പ്രകാശവര്‍ഷം വരെയുള്ള ചുറ്റളവില്‍ എവിടെ ചലിച്ചാലും നമുക്ക് തിരിച്ചറിയാനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ചുള്ള അന്യഗ്രഹജീവന്‍ തേടുന്നത് ഇനിയും തുടരും. എന്നാല്‍ ഗുരുത്വതരംഗങ്ങള്‍ കൂടി ഈ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതോടെ കൂടുതല്‍ പ്രദേശത്തേക്ക് അന്യഗ്രഹജീവന്‍ തേടുന്നത് വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ADVERTISEMENT

English Summary: Gravitational Wave Observatories Could Search for Warp Drive Signatures