യുഎസ് ബഹിരാകാശ സഞ്ചാരിയെ രക്ഷിക്കാൻ റഷ്യയുടെ പേടകം
സഞ്ചരിക്കേണ്ട പേടകത്തിൽ ചെറുഉൽക്ക വീണു തകരാറുണ്ടായതിനാൽ മടക്കയാത്ര സാധിക്കാതെ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ 3 യാത്രികരെ തിരിച്ചെത്തിക്കാൻ റഷ്യ പുതിയ പേടകം വിടുന്നു. ശൂന്യമായ നിലയിൽ സോയൂസ് പേടകം ബഹിരാകാശ നിലയത്തിൽ ഞായറാഴ്ചയെത്തും. രണ്ട് റഷ്യൻ യാത്രികരും ഒരു യുഎസ് യാത്രികനുമാണ്
സഞ്ചരിക്കേണ്ട പേടകത്തിൽ ചെറുഉൽക്ക വീണു തകരാറുണ്ടായതിനാൽ മടക്കയാത്ര സാധിക്കാതെ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ 3 യാത്രികരെ തിരിച്ചെത്തിക്കാൻ റഷ്യ പുതിയ പേടകം വിടുന്നു. ശൂന്യമായ നിലയിൽ സോയൂസ് പേടകം ബഹിരാകാശ നിലയത്തിൽ ഞായറാഴ്ചയെത്തും. രണ്ട് റഷ്യൻ യാത്രികരും ഒരു യുഎസ് യാത്രികനുമാണ്
സഞ്ചരിക്കേണ്ട പേടകത്തിൽ ചെറുഉൽക്ക വീണു തകരാറുണ്ടായതിനാൽ മടക്കയാത്ര സാധിക്കാതെ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ 3 യാത്രികരെ തിരിച്ചെത്തിക്കാൻ റഷ്യ പുതിയ പേടകം വിടുന്നു. ശൂന്യമായ നിലയിൽ സോയൂസ് പേടകം ബഹിരാകാശ നിലയത്തിൽ ഞായറാഴ്ചയെത്തും. രണ്ട് റഷ്യൻ യാത്രികരും ഒരു യുഎസ് യാത്രികനുമാണ്
സഞ്ചരിക്കേണ്ട പേടകത്തിൽ ചെറുഉൽക്ക വീണു തകരാറുണ്ടായതിനാൽ മടക്കയാത്ര സാധിക്കാതെ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ 3 യാത്രികരെ തിരിച്ചെത്തിക്കാൻ റഷ്യ പുതിയ പേടകം വിടുന്നു. ശൂന്യമായ നിലയിൽ സോയൂസ് പേടകം ബഹിരാകാശ നിലയത്തിൽ ഞായറാഴ്ചയെത്തും. രണ്ട് റഷ്യൻ യാത്രികരും ഒരു യുഎസ് യാത്രികനുമാണ് തിരികെയെത്തുന്നത്.
ഡിസംബറിൽ ഭൂമിയിലേക്കു മടങ്ങേണ്ടതായിരുന്നു യാത്രികർ. എന്നാൽ ഉൽക്കമൂലം പേടകത്തിനു തകരാർ സംഭവിച്ചതിനാൽ ഇവരുടെ മടക്കയാത്ര വൈകി.കസഖ്സ്ഥാനിൽ നിന്നാണു സോയൂസ് പേടകത്തിന്റെ വിക്ഷേപണം. ഇതിന്റെ തകരാർ പരിശോധന നീണ്ടതിനാലാണു രക്ഷാദൗത്യം വിടാൻ ഇത്രയും വൈകിയത്. നാസയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശോധനപ്പറക്കൽ കാണാനായി എത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ എതിർചേരിയിൽ നിൽക്കുന്ന യുഎസിന്റെ യാത്രികനെ തിരികെ കൊണ്ടുവരാനായുള്ള റഷ്യയുടെ ശ്രമം ആഗോളശ്രദ്ധ നേടിയിട്ടുണ്ട്.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്യപ്പെട്ട എംഎസ് 22ൽ കഴിഞ്ഞ വർഷം ഡിസംബർ 15ന് പൊടുന്നനെ ലീക്ക് ഉണ്ടാകുകയായിരുന്നു. വളരെ ചെറിയ വലുപ്പമുള്ള ഉൽക്ക വന്നിടിച്ചതാണ് ഇതിനു കാരണമായതെന്നാണു കരുതപ്പെടുന്നത്. ഉൽക്ക ഇടിച്ചതു മൂലം 0.8 മില്ലിമീറ്റർ വ്യാസമുള്ള ദ്വാരം പേടകത്തിന്റെ ശിതീകരണ സംവിധാനത്തിൽ ഉടലെടുത്തു. ഇതെത്തുടർന്ന് പേടകത്തിലെ താപനില 40 ഡിഗ്രി വരെ ഉയർന്നു. റഷ്യൻ യാത്രികർ ഇതിനിടയ്ക്ക് ബഹിരാകാശ നടത്തത്തിനു പദ്ധതിയിട്ടിരുന്നു. എന്നാൽ ഈ സംഭവവികാസത്തിന്റെ പശ്ചാത്തലത്തിൽ ഇതു മാറ്റിവച്ചു.
റഷ്യൻ ബഹിരാകാശ സഞ്ചാരികളായ സെർഗി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിൻ, യുഎസ് സഞ്ചാരി ഫ്രാൻസിസ്കോ റൂബിയോ എന്നിവരാണ് ബഹിരാകാശ നിലയത്തിലുള്ളത്. ശീതയുദ്ധകാലത്തിനുശേഷം വിവിധ ശാക്തികചേരികൾ തമ്മിലുണ്ടായ മൈത്രിയുടെ പ്രതീകമാണ് രാജ്യാന്തര ബഹിരാകാശ നിലയം. നിലയവുമായുള്ള സഹകരണം 2024ൽ റഷ്യ അവസാനിപ്പിക്കുമെന്ന അഭ്യൂഹം ശക്തമാണ്. സ്വന്തം നിലയിൽ ബഹിരാകാശ നിലയം നിർമിക്കുകയെന്ന ലക്ഷ്യത്തിലേക്കാണു റഷ്യ പോകുന്നതെന്ന് നിരീക്ഷകർ സംശയിക്കുന്നുണ്ട്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ്, നാറ്റോ കക്ഷികളായ യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായി ഉടലെടുത്ത പ്രശ്നങ്ങളാണ് സ്വന്തം നിലയം എന്ന ലക്ഷ്യത്തിലേക്കു വീണ്ടും റഷ്യയെ നയിക്കുന്നത്.
2024നു ശേഷം തങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയവുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കുമെന്നു റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിന്റെ പുതിയ മേധാവി യൂറി ബോറിസോവ് പ്രഖ്യാപിച്ചതായി ഇടയ്ക്ക് റിപ്പോർട്ടുകളുണ്ടായിരുന്നു. ഭാവിയിൽ സ്വന്തം നിലയ്ക്കു നടപ്പാക്കാനുദ്ദേശിക്കുന്ന ബഹിരാകാശ നിലയത്തിന്റെ വിവരങ്ങളും റഷ്യ പുറത്തുവിട്ടിരുന്നു.
‘ആർമി 2022’ എന്ന സൈനിക പ്രദർശന വേദിയിലാണ് റോസ്കോമോസ് ‘റോസ്’ എന്ന തങ്ങളുടെ ഭാവി ബഹിരാകാശ നിലയത്തിന്റെ രൂപരേഖ മുന്നോട്ടുവച്ചത്. രണ്ടുഘട്ടങ്ങളായാകും ഇതിന്റെ വിക്ഷേപണം. ആദ്യഘട്ടത്തിൽ 4 മൊഡ്യൂളുകളുള്ള സ്പേസ് സ്റ്റേഷൻ ബഹിരാകാശത്തെത്തിക്കും. ഭാവിയിൽ രണ്ടു മൊഡ്യൂളുകൾകൂടി ബഹിരാകാശം താണ്ടും. ഇതിനുശേഷം ഒരു സർവീസ് പ്ലാറ്റ്ഫോമും. പൂർത്തിയായിക്കഴിയുമ്പോൾ 4 കോസ്മോനോട്ടുകളെയും (റഷ്യൻ ബഹിരാകാശ യാത്രികർ) ശാസ്ത്ര ഉപകരണങ്ങളെയും വഹിക്കാനുള്ള ശേഷി നിലയത്തിനുണ്ടാകും.
2025–26 കാലയളവിൽ നിലയത്തിന്റെ ആദ്യവിക്ഷേപണം നടത്താനാണു റഷ്യ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. 2030ന് അപ്പുറത്തേക്ക് ഇതു നീളരുതെന്നു റോസ്കോമോസിനു നിഷ്കർഷയുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേതുപോലെ എപ്പോഴും മനുഷ്യസാന്നിധ്യം എന്ന രീതി റഷ്യൻ നിലയത്തിനുണ്ടാകില്ല. വർഷത്തിൽ രണ്ടുതവണയാകും ഇവിടെ ആളുകൾ പാർക്കുക.ഇറാൻ, ചൈന എന്നീ രാജ്യങ്ങളുമായി ബഹിരാകാശരംഗത്തു സഹകരണം ശക്തമാക്കാനും റഷ്യയ്ക്കു പദ്ധതിയുണ്ട്.
1998ൽ നിർമാണം തുടങ്ങിയ രാജ്യാന്തര ബഹിരാകാശ നിലയം 2011ൽ പൂർണാർഥത്തിൽ യാഥാർഥ്യമായി. ഇപ്പോഴും പുതിയ ദൗത്യങ്ങളും പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. 2000 നവംബർ 2 മുതൽ നിലയത്തിൽ മുഴുവൻ സമയവും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസി അംഗരാജ്യങ്ങൾ, യുഎസ്, റഷ്യ, കാനഡ, ജപ്പാൻ എന്നിവ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്. യുഎസ് 153 പേരെയും റഷ്യ 50 പേരെയും ഇങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. 2021 വരെ 9 രാജ്യങ്ങളിൽ നിന്നായി 244 യാത്രികർ നിലയം സന്ദർശിച്ചിട്ടുണ്ടെന്നു നാസയുടെ കണക്ക് പറയുന്നു.
ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു. 2024 വരെയുള്ള നിലയത്തിന്റെ പ്രവർത്തന പരിപാടികൾ ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2028 വരെ ഇതു പ്രവർത്തന യോഗ്യമായി തുടരുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ അതിനുശേഷം? 2031ൽ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മിഷൻ ചെയ്യപ്പെടുമെന്ന് ഒരു കൂട്ടം വിദഗ്ധർ പറയുന്നു. ഇതോടെ നാസയുടെ ഈ മേഖലയിലെ അപ്രമാദിത്വത്തിനു തിരശ്ശീല വീഴുമെന്നും അവർ കരുതുന്നുണ്ട്.
English Summary: Russia sends Soyuz rescue ship to International Space Station