ഉപ്പുവെള്ളത്തിന്റെ രണ്ട് പുതിയ രൂപങ്ങളുടെ കണ്ടെത്തൽ അടിസ്ഥാന രസതന്ത്രത്തെ തിരുത്തിയെഴുതുന്നത്
ശാസ്ത്രശാഖകളിലെ അടിസ്ഥാനങ്ങളില്‍ കാര്യമായ മാറ്റം വരുത്തുന്ന കണ്ടെത്തലുകള്‍ സമീപകാലങ്ങളില്‍ അധികം സംഭവിക്കാറില്ല. രസതന്ത്രത്തില്‍ അതിനുള്ള സാധ്യത തുറക്കുന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. തണുത്തുറഞ്ഞ വെള്ളവും ഉപ്പും ചേരുന്ന രണ്ട് പുതിയ രൂപങ്ങളാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.

ശാസ്ത്രശാഖകളിലെ അടിസ്ഥാനങ്ങളില്‍ കാര്യമായ മാറ്റം വരുത്തുന്ന കണ്ടെത്തലുകള്‍ സമീപകാലങ്ങളില്‍ അധികം സംഭവിക്കാറില്ല. രസതന്ത്രത്തില്‍ അതിനുള്ള സാധ്യത തുറക്കുന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. തണുത്തുറഞ്ഞ വെള്ളവും ഉപ്പും ചേരുന്ന രണ്ട് പുതിയ രൂപങ്ങളാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തല്‍ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലെ ശാസ്ത്രലോകം പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം നിറഞ്ഞിരിക്കുന്ന അവസ്ഥക്ക് വിശദീകരണം നല്‍കുന്നതാണ്.
ഭൂമിയില്‍ വളരെ സാധാരണമാണ് വെള്ളവും ഉപ്പും. രണ്ട് ജല തന്മാത്രകള്ക്ക് ഒരു ഉപ്പു തന്മാത്ര എന്ന നിലയിലാണ് ഭൂമിയിലെ സാധാരണ ഉപ്പുവെള്ളം കാണപ്പെടുന്നത്. എന്നാല്‍ ഭൂമിയിലുള്ളതിനേക്കാള്‍ സമ്മര്‍ദവും തണുപ്പും കൂടിയ സാഹചര്യങ്ങളില്‍ ഉപ്പുവെള്ളത്തിലെ തന്മാത്രാ ഘടനയില്‍ തന്നെ മാറ്റം വരുമെന്നാണ് പുതിയ കണ്ടെത്തല്‍ കാണിക്കുന്നത്. ഇതോടെ ഉയര്‍ന്ന സമ്മര്‍ദത്തിലും തണുപ്പിലും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ശാസ്ത്രലോകം നിര്‍ബന്ധിതരായിരിക്കുകയാണ്.
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ യൂറോപ്പയിലും ഗാനിമീഡിലും ശനിയുടെ ഉപഗ്രഹമായ എന്സലാഡസിലും വലിയ തോതില്‍ ജലമുണ്ടെന്നാണ് കരുതപ്പെടുന്നത്. സൂര്യനില്‍ നിന്നും അകലെയുള്ള ഈ ഉപഗ്രഹങ്ങളിലുള്ള ജലം ഭൂമിയില്‍ കാണപ്പെടുന്ന ഉപ്പുവെള്ളമായിരിക്കില്ലെന്നാണ് ഇപ്പോള്‍ ശാസ്ത്രം തിരിച്ചറിയുന്നത്. ഭൂമിയിലെ ഏറ്റവും ആഴമേറിയ സമുദ്രഭാഗത്തെ മര്‍ദം കൂടിയ ജലത്തേക്കാള്‍ നൂറിരട്ടി കട്ടിയേറിയ ജലമാവും ഈ ഉപഗ്രഹങ്ങളിലെന്നാണ് കരുതപ്പെടുന്നത്. ഉയര്‍ന്ന മര്‍ദവും തണുപ്പുമാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിക്കുന്നത്.
ഈ കണ്ടെത്തലുകള്‍ 1800കളില്‍ നമ്മള് ചെയ്തിരുന്ന രസതന്ത്രത്തിലെ അടിസ്ഥാനപരമായ പരീക്ഷണങ്ങളെ വീണ്ടും നിയന്ത്രിത സാഹചര്യങ്ങളില്‍ ചെയ്തു നോക്കേണ്ടതിലേക്ക് എത്തിക്കുന്നുവെന്നാണ് പഠനത്തിന് നേതൃത്വം നല്കിയ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ബഹിരാകാശ ശാസ്ത്രജ്ഞന് ബാപ്റ്റിസ്റ്റെ ജോണോക്സ് പറയുന്നത്.
ഭൂമിയിലെ മര്‍ദത്തിന്റെ 25,000 ഇരട്ടിയിലും -123 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലും പരീക്ഷണങ്ങള്‍ നടത്തിയപ്പോഴാണ് പുതിയ വെള്ളത്തിന്റേയും ഉപ്പിന്റേയും സംയുക്തങ്ങളെ ജോണോക്സിനും സംഘത്തിനും കണ്ടെത്തനായത്. ഉപ്പിന്റെ അളവ് കൂട്ടുമ്പോള്‍ എങ്ങനെയാണ് ഐസിന് മാറ്റമുണ്ടാവുകയെന്നാണ് പരീക്ഷിച്ചത്. എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് പരീക്ഷണത്തിനിടെ മര്‍ദം കൂട്ടിയപ്പോള്‍ മഞ്ഞു പരലുകള്‍ കൂടുകയാണുണ്ടായത്. രണ്ട് ഉപ്പു തന്മാത്രകളും 17 ജല തന്മാത്രകളും ചേര്‍ന്ന് ഒരു സംയുക്തമുണ്ടാവുകയും 13 ജല തന്മാത്രകളും ഒരു ഉപ്പു തന്മാത്രയും ചേര്‍ന്ന് മറ്റൊരു ഉപ്പുവെള്ള സംയുക്തമുണ്ടാവുകയും ചെയ്തു. ഇത്തരം ഉപ്പുവെള്ളങ്ങള് ഭൂമിയില്‍ കണ്ടെത്തിയിട്ടില്ലെങ്കിലും അങ്ങനെയൊന്നിന് സാധ്യതയുണ്ടെന്നതും ശ്രദ്ധേയമാണ്.
രണ്ട് ഉപ്പു തന്മാത്രയും 17 ജല തന്മാത്രയും ചേരുന്ന സംയുക്തത്തിന് -50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ നിലനില്ക്കാനാവും. ഭൂമിയിലെ അതീവ ശൈത്യമുള്ള മേഖലയില്‍ ഈ ഉപ്പുവെള്ളമുണ്ടാവുമെന്ന പ്രതീക്ഷയും ഗവേഷകര്‍ പങ്കുവെക്കുന്നു. മഞ്ഞുമൂടിയ അന്റാര്‍ട്ടിക്കയിലെ പ്രദേശങ്ങള്ക്കടിയിലാണ് ഇതിനുള്ള സാധ്യതയുള്ളത്. സൂര്യനില്‍ നിന്നും വിദൂരതയിലുള്ള ഗ്രഹങ്ങളിലെ ജലസാന്നിധ്യം എന്തെല്ലാം രൂപത്തിലാകാമെന്ന സാധ്യതകള്‍ ഇതേക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ നല്‍കും. പ്രൊസീഡിങ്സ് ഓപ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലാണ് പഠനത്തിന്റെ പൂര്‍ണ രൂപം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Discovery of two new forms of Salt Water could rewrite fundamental Chemistry