അന്യഗ്രഹജീവികളുണ്ടെങ്കില്‍ ഒരു പക്ഷേ അവര്‍ നമ്മളെ പോലെ വടക്കുനോക്കിയന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവാം. 12 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഗ്രഹത്തില്‍ നിന്നും കാന്തിക മണ്ഡലത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടുള്ള റേഡിയോ സിഗ്നലുകള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വിദൂര പ്രപഞ്ചത്തില്‍ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്യഗ്രഹജീവികളുണ്ടെങ്കില്‍ ഒരു പക്ഷേ അവര്‍ നമ്മളെ പോലെ വടക്കുനോക്കിയന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവാം. 12 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഗ്രഹത്തില്‍ നിന്നും കാന്തിക മണ്ഡലത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടുള്ള റേഡിയോ സിഗ്നലുകള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വിദൂര പ്രപഞ്ചത്തില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നുമുള്ള ഹാനികരമായ റേഡിയേഷനുകളെ തടഞ്ഞ് ജീവന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിന് നിര്‍ണായക പങ്കുണ്ട്. സജീവമായ കാന്തികമണ്ഡലമുള്ള ഗ്രഹമെന്നത് ജീവനും ജീവികള്‍ക്കുമുള്ള സാധ്യത കൂടിയാണ്‍ വര്‍ധിപ്പിക്കുന്നത്. 

ADVERTISEMENT

യുഎസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷനില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് വിദൂരഗ്രഹത്തില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ വഴി കാന്തിക മണ്ഡലത്തിന്റെ സാധ്യത കണ്ടെത്തിയിരിക്കുന്നത്. ചുവപ്പു കുള്ളന്‍ നക്ഷത്രമായ YZ സെറ്റിയെ വലംവെക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ YZ സെറ്റി b എന്ന ഗ്രഹത്തിലാണ് കാന്തിക മണ്ഡലമുണ്ടെന്ന സൂചന ശാസ്ത്രലോകം പങ്കുവെക്കുന്നത്. ഈ ഗ്രഹത്തിലും ഭൂമിയുടേതിന് സമാനമായ രീതിയില്‍ ധ്രുവദീപ്തി സംഭവിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. 

ബഹിരാകാശം വരെ നീളുന്ന വൈദ്യുത ചാര്‍ജുള്ള പാളിയാണ് ഭൂമിയുടെ കാന്തികമണ്ഡലം. നമ്മുടെ കാലിനടിയില്‍ ഭൂമിക്കുള്ളില്‍ തിളച്ചു മറിയുന്ന ദ്രവരൂപത്തിലുള്ള ഇരുമ്പിന്റെ കറക്കമാണ് ഇങ്ങനെയൊരു കാന്തികമണ്ഡലത്തിന് രൂപംകൊടുത്തത്. സ്വന്തം അച്യുതണ്ടിലുള്ള ഭൂമിയുടെ ഭ്രമണവും ഇതിന് സഹായിക്കുന്നു. വടക്കുനോക്കിയന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതും സൂര്യനില്‍ നിന്നുള്ള ജീവന് ഹാനികരമായ സൗര കാറ്റുകളേയും വിദൂരപ്രപഞ്ചത്തില്‍ നിന്നുള്ള കോസ്മിക് റേഡിയേഷനുകളേയും തടയുന്നതുമെല്ലാം ഈ കാന്തികമണ്ഡലത്തിന്റെ ജോലിയാണ്. 

ADVERTISEMENT

ഇങ്ങനെയൊരു കാന്തികമണ്ഡലം ഇല്ലായിരുന്നെങ്കില്‍ ഓസോണ്‍ പാളി പോലും ഭൂമിയെ സംരക്ഷിക്കാന്‍ ഉണ്ടാവില്ലായിരുന്നു. അതുകൊണ്ടൊക്കെയാണ് ഭൂമിയിലെ ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നായി ഈ കാന്തിക മണ്ഡലം മാറുന്നത്. നമ്മുടെ അന്തരീക്ഷത്തെ പിടിച്ചു നിര്‍ത്തുന്നതിനും കാന്തിക മണ്ഡലത്തിന് പങ്കുണ്ട്. 

YZ സെറ്റി ബി എന്ന ഗ്രഹത്തില്‍ നിന്നും ആവര്‍ത്തിച്ച് റേഡിയോ സിഗ്നലുകള്‍ വരുന്നത് കാള്‍ ജി ജാന്‍സ്‌കി വെരി ലാര്‍ജ് അറേ ടെലസ്‌കോപ് വഴിയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 12 പ്രകാശ വര്‍ഷം അകലെയുള്ള ഈ ഗ്രഹത്തില്‍ നിന്നുള്ള തരംഗങ്ങള്‍ കണ്ടെത്താനായി എന്നതു തന്നെ ഈ ഗ്രഹത്തിന് ശക്തമായ കാന്തിക മണ്ഡലമുള്ളതിന്റെ തെളിവായും കണക്കാക്കപ്പെടുന്നു. 

ADVERTISEMENT

സൂര്യനില്‍ നിന്നും വരുന്ന ചാര്‍ജുള്ള ചില കണങ്ങള്‍ ഭൂമിയുടെ കാന്തിക വലയത്തിന്റെ സ്വാധീനത്താല്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഈ കണങ്ങള്‍ നമ്മുടെ അന്തരീക്ഷത്തിലെ ഓക്‌സിജനും നൈട്രജനും പോലുള്ള വാതക കണങ്ങളുമായി കൂട്ടിയിടിച്ചാണ് ധ്രുവ ദീപ്തി സംഭവിക്കുന്നത്. ചുവപ്പ്, പച്ച, നീല നിറങ്ങളിലാണ് ധ്രുവ ദീപ്തി കാണപ്പെടാറ്. സാധാരണ സമയത്ത് അപ്രത്യക്ഷമായിരിക്കുന്ന കാന്തികമണ്ഡലം ഈ ധ്രുവദീപ്തിയുടെ സമയത്താണ് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന രൂപത്തിലാവുന്നത്. 

YZ സെറ്റി ബി ഗ്രഹം അതിന്റെ മാതൃ നക്ഷത്രത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കേവലം രണ്ട് ദിവസം മതി ഈ ഗ്രഹത്തിന് നക്ഷത്രത്തെ വലം വെക്കാന്‍. അതുകൊണ്ടുതന്നെ നക്ഷത്രത്തില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ കുറഞ്ഞ ഇടവേളയില്‍ ഈ ഗ്രഹത്തിലെത്തുന്നുവെന്നും കരുതപ്പെടുന്നു. കാന്തികമണ്ഡലം ഉണ്ടെന്ന് തെളിഞ്ഞാല്‍ YZ സെറ്റി ബി അന്യഗ്രഹജീവന്‍ തേടുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറും. കാരണം ഭൂമിയുടേതിന് തുല്യമായ വലുപ്പവും പാറക്കെട്ടുകള്‍ നിറഞ്ഞ ഉപരിതലവുമാണ് ഈ ഗ്രഹത്തിനുള്ളത്.

English Summary: ‘Coherent’ radio signal is detected from an alien planet 12 light-years away