വ്യാഴത്തിന്റെ ചന്ദ്രനായ ഈയോയുടെ അടുക്കലേക്ക് നാസയുടെ ജൂണോ പേടകം എത്തി നിരീക്ഷണം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈയോയുടെ ഉപരിതലത്തിൽ നിന്ന് 35500 കിലോമീറ്റർ പൊക്കത്തിൽ ജൂണോയെത്തും. ശനിഗ്രഹത്തെപ്പറ്റി പഠിക്കാനായി ഉദ്ദേശിച്ചിറക്കിയ പേടകമാണ് ജൂണോ. വ്യാഴത്തിനു ചുറ്റും 80 കോടി കിലോമീറ്റർ ജൂണോ ഇതുവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാഴത്തിന്റെ ചന്ദ്രനായ ഈയോയുടെ അടുക്കലേക്ക് നാസയുടെ ജൂണോ പേടകം എത്തി നിരീക്ഷണം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈയോയുടെ ഉപരിതലത്തിൽ നിന്ന് 35500 കിലോമീറ്റർ പൊക്കത്തിൽ ജൂണോയെത്തും. ശനിഗ്രഹത്തെപ്പറ്റി പഠിക്കാനായി ഉദ്ദേശിച്ചിറക്കിയ പേടകമാണ് ജൂണോ. വ്യാഴത്തിനു ചുറ്റും 80 കോടി കിലോമീറ്റർ ജൂണോ ഇതുവരെ സഞ്ചരിച്ചിട്ടുണ്ട്. 2016ലാണ് ഈ ഉപഗ്രഹം ഇവിടെയെത്തിയത്. ജൂണോ അടുത്തെത്തി നിരീക്ഷണം നടത്തുന്നതോടെ ഈയോയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു ശാസ്ത്രജ്ഞർ.

ADVERTISEMENT

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലിയാണ് ഒരു ടെലിസ്കോപുപയോഗിച്ച് 1610 ജനുവരി ഏഴിന് ഇയോയെ ആദ്യമായി കണ്ടെത്തിയത്. പയനിയർ 10 എന്ന നാസ പേടകമാണ് ആദ്യമായി ഈ ചന്ദ്രനു സമീപത്തുകൂടി പറന്നുപോയത്. പിൽക്കാലത്ത് 1979ൽ വൊയേജർ 1, 2 എന്നീ ഇരട്ട ദൗത്യങ്ങളും ഇയോയുടെ തൊട്ടടുത്തുകൂടി പോയി. 1995ൽ വ്യാഴത്തിലേക്കുള്ള ദൗത്യമെന്ന നിലയിൽ എത്തിയ നാസയുടെ ഗലീലിയോ ആണ് ഇയോയെപ്പറ്റി കുറേയേറെ വിവരങ്ങൾ ശാസ്ത്ര സമൂഹത്തിന് നൽകിയത്. പിന്നീട് കസീനി, ന്യൂ ഹൊറൈസൺസ് തുടങ്ങിയ പേടകങ്ങളും ഇതിനടുത്തെത്തി.

ADVERTISEMENT

സൗരയൂഥത്തിൽ ഏറ്റവും പ്രക്ഷുബ്ധമായ ഇടം ഏതെന്നു ചോദിച്ചാലുള്ള ഉത്തരങ്ങളിൽ തീർച്ചയായും ഈയോയും പെട്ടിട്ടുണ്ടാകും. വ്യാഴത്തിന്റെ അനേകം ചന്ദ്രൻമാരിലെ ഒരു പ്രമുഖ ചന്ദ്രനാണ് ഈയോ. ഈയോ, ഗാനീമീഡ്, യൂറോപ്പ, കാലിസ്റ്റോ എന്നീ 4 വ്യാഴച്ചന്ദ്രൻമാർ ഗലീലിയൻ ചന്ദ്രൻമാർ എന്നാണ് അറിയപ്പെടുന്നത്. വ്യാഴത്തിന്റെ ഏറ്റവും വലിയ ചന്ദ്രൻമാരാണ് ഇവ. ഇവയിൽ ഏറ്റവും ഉള്ളിൽ സ്ഥിതി ചെയ്യുന്ന ചന്ദ്രനാണ് ഈയോ.

ADVERTISEMENT

വല്ലാത്ത പ്രതിസന്ധിയിലുള്ള ഒരു ചന്ദ്രനാണ് ഈയോ. സൗരയൂഥത്തിലെ ഏറ്റവും വമ്പൻ ഗ്രഹമായ വ്യാഴത്തെ ചുറ്റുന്നതിനാൽ ഗ്രഹത്തിന്റെ ഗുരുത്വബലം ഈയോയെ പിടിച്ചുമുറുക്കിക്കൊണ്ടേയിരിക്കും. ഇതിനൊപ്പം തന്നെ സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനായ ഗാനിമീഡും യൂറോപ്പയും ഈയോയ്ക്കു മേൽ ഗുരുത്വശക്തി പുലർത്തുന്നുണ്ട്. എല്ലായിടത്തുനിന്നുമുള്ള ഈ സമ്മർദ്ദത്തിന്റെ ഫലമായി ഉള്ളിലുള്ള ലാവ അസംഖ്യം അഗ്നിപർവതങ്ങളിലൂടെ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ് ഈയോയിൽ. ഭൂമിയുടെ ചന്ദ്രനേക്കാൾ അൽപം കൂടി വലുപ്പമേറിയ ചന്ദ്രനായ ഇയോ സൗരയൂഥത്തിൽ ഏറ്റവും വലിയ അഗ്നിപർവത പ്രവർത്തനം നടക്കുന്ന ഇടമാണ്. നാനൂറിലധികം അഗ്നിപർവതങ്ങൾ ഇവിടെ പുകയും ലാവയും തുപ്പിക്കൊണ്ടേയിരിക്കുകയാണ്. ഇതിനാൽ തന്നെ വൻ തോതിൽ സൾഫർ, സൾഫർ ഡയോക്സൈഡ് പുകപടലങ്ങൾ ഇതിൽ നിന്നു പുറപ്പെടുന്നുണ്ട്.

English Summary: NASA's Juno spacecraft to make closest flyby of Jupiter's volcanic moon, Io