മിന്നൽപിണറടിച്ചു! വിരിമാറു കാട്ടി ഭൂമിയെ രക്ഷിക്കുന്ന ‘വല്യേട്ടന്’ എന്തുപറ്റി'? ചിത്രം പകർത്തി നാസ
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിൽ കൊടും മിന്നൽ ഉടലെടുക്കുന്നതിന്റെ ചിത്രം പകർത്തി നാസയുടെ ജൂണോ പേടകം. വ്യാഴത്തിന്റെ ഉത്തരധ്രുവത്തിനടുത്താണ് ഈ മിന്നൽ. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ നിന്ന് 32000 കിലോമീറ്റർ മുകളിലായാണ് ചിത്രമെടുക്കുന്ന സമയത്ത് ജൂണോ സ്ഥിതി ചെയ്തതെന്ന് നാസ

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിൽ കൊടും മിന്നൽ ഉടലെടുക്കുന്നതിന്റെ ചിത്രം പകർത്തി നാസയുടെ ജൂണോ പേടകം. വ്യാഴത്തിന്റെ ഉത്തരധ്രുവത്തിനടുത്താണ് ഈ മിന്നൽ. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽനിന്ന് 32000 കിലോമീറ്റർ മുകളിലായാണ് ചിത്രമെടുക്കുന്ന സമയത്ത് ജൂണോ സ്ഥിതി ചെയ്തതെന്ന് നാസ അറിയിച്ചു.
ഭൂമിയിൽ മിന്നൽപിണരുകൾ മഴമേഖങ്ങളിൽ നിന്ന് ഉടലെടുക്കാറാണ് പതിവ്. ഭൂമധ്യരേഖയ്ക്കു സമീപമുള്ള സ്ഥലത്താണ് കൂടുതൽ മിന്നൽപിണരുകളും സംഭവിക്കുക. എന്നാൽ വ്യാഴഗ്രഹത്തിൽ അമോണിയ, വെള്ളം എന്നിവയടങ്ങിയ മേഘങ്ങളിലാണ് മിന്നൽപിണരുണ്ടാകുന്നത്. ധ്രുവപ്രദേശങ്ങളിലാണ് ഇവ കൂടുതൽ കാണപ്പെടുന്നത്.
ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ അഥവാ വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ് വമ്പനെ വലംവയ്ക്കുന്നത്. ഗാനിമീഡ്, യൂറോപ്പ, ലോ, കലിസ്റ്റോ എന്നിവരാണ് ഇവയിലെ പ്രമുഖൻമാർ.
വ്യാഴത്തിന്റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം ഇടയ്ക്ക് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു .ചൊവ്വാഗ്രഹത്തെക്കാൾ അൽപം വലുപ്പം കുറഞ്ഞ ഗാനിമീഡിൽ ഭൂമിയിൽ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തെക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് ശാസ്ത്രജ്ഞർ പണ്ടുമുതൽ തന്നെ സംശയിക്കുന്നുണ്ട്.
സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡ്. ജൂപ്പിറ്ററിലെ ഒരു ദിവസത്തിനു ഭൂമിയിലെ 10 മണിക്കൂറോളം ദൈർഘ്യമേ ഉള്ളൂ. വാതകപടലങ്ങൾ പിന്നിട്ട് ജൂപ്പിറ്ററിന്റെ ഉൾക്കാമ്പിലെത്തിയെന്നിരിക്കട്ടെ, എത്രയാണ് അവിടത്തെ താപനിലയെന്നറിയാമോ?വെറും 35,000 ഡിഗ്രി സെൽഷ്യസ്! ഗുരുത്വാകർഷണം കൂടിയതിനാൽ എന്തിനെയും വലിച്ചടുപ്പിക്കും.
ഭൂമിയുടെ ‘ബോഡിഗാർഡ്’ കൂടിയാണ് ഈ ‘വല്യേട്ടൻഗ്രഹ’മെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. പലപ്പോഴും ഭൂമിക്കു നേരെ വരുന്ന ചില ഭീകരൻ ഛിന്നഗ്രഹങ്ങളെ വ്യാഴം വഴിതിരിച്ചുവിട്ടിട്ടുണ്ട്, ചിലതിനു നേരെ സ്വന്തം വിരിമാറുകാട്ടി നമ്മെ രക്ഷിക്കുകയും ചെയ്തു. 1994ൽ നമുക്കു നേരെ വന്ന ഷൂമാക്കർ ലെവി എന്ന വാൽനക്ഷത്രത്തെ പിടിച്ചെടുത്തത് ജൂപ്പിറ്ററാണ്.
വ്യാഴത്തിന് ഒരു കാലത്ത് വലയങ്ങളുണ്ടായിരുന്നെന്നും ഇവ പിന്നീട് അപ്രത്യക്ഷമായതാണെന്നും ഇടയ്ക്ക് സിദ്ധാന്തങ്ങളുണ്ടായിരുന്നു. യുഎസ് ബഹിരാകാശ ഏജൻസി നാസ ഈയിടെ ബഹിരാകാശത്തേക്ക് അയച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് പകർത്തിയ വ്യാഴഗ്രഹത്തിന്റെ ചിത്രം ഇടയ്ക്കു ശ്രദ്ധേയമായിരുന്നു.
ശനിയുടേതു പോലെ വ്യക്തമല്ലെങ്കിലും, സൗരയൂഥത്തിലെ ഏറ്റവും വലിയ വാതകഭീമനായ വ്യാഴത്തിന്റെ മങ്ങിയ നിലയിലുള്ള വലയങ്ങൾ ജയിംസ‌്‌വെബ് ചിത്രങ്ങളിൽ കാണാമായിരുന്നു.