ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം 5 ജീവനുകളുമായി ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകള്‍. അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധന നടത്തുന്നതിലൂടെ കാര്യകാരണങ്ങളിലേക്കുള്ള അന്വേഷണങ്ങളിലാണ് ശാസ്ത്ര ലോകം. അതോടൊപ്പം പ്രത്യേക സമ്മതപത്രം ഒപ്പിട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം 5 ജീവനുകളുമായി ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകള്‍. അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധന നടത്തുന്നതിലൂടെ കാര്യകാരണങ്ങളിലേക്കുള്ള അന്വേഷണങ്ങളിലാണ് ശാസ്ത്ര ലോകം. അതോടൊപ്പം പ്രത്യേക സമ്മതപത്രം ഒപ്പിട്ടു വാങ്ങിച്ചശേഷം ഇത്തരത്തിൽ നടത്തുന്ന  യാത്രയുടെ സുരക്ഷിതത്വത്തെക്കുറിച്ചു പ്രതികൂലമായി പല റിപ്പോർട്ടുകളും വന്നിരുന്നു. 

അതിനിടെ  ഇപ്പോഴിതാ തങ്ങളുടെ എല്ലാ പര്യവേക്ഷണ, വാണിജ്യ  പരിപാടികളും നിർത്തിവച്ചെന്നു ഓഷൻഗേറ്റ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. എന്താണ് കാരണമെന്നു വെബ്സൈറ്റിലെ ചെറിയ കുറിപ്പിൽ പരാമർശിക്കുന്നില്ല. രണ്ട് സബ്മേർസിബിളുകളിൽ പസഫിക്, അറ്റ്​ലാന്റിക്, ഗൾഫ് ഓഫ് മെക്സികോ എന്നിവിടങ്ങളിൽ പതിനാലിൽ അധികം പര്യവേക്ഷണങ്ങളും 200ൽ അധികം ഡൈവുകളും ഇതുവരെ പൂർത്തിയാക്കിയതായി ഓഷൻഗേറ്റ് പറയുന്നു. 2021ൽ ആണ്  ടൈറ്റാനികിലേക്കുള്ള മുങ്ങൽ ആദ്യമായി നടത്തിയത്. പരീക്ഷണാത്മകം എന്നു കമ്പനി വിളിക്കുന്ന, ടൈറ്റാനികിലേക്കുള്ള സമുദ്രാന്തര യാത്രയുടെ വിജയനിരക്ക് ഏകദേശം 14 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളത്രെ.

ADVERTISEMENT

ജൂൺ പതിനെട്ടിനാണ് ലോകത്തെ ഞെട്ടിച്ച ആ ദുരന്തം സംഭവിച്ചത്. ടൈറ്റൻ സമുദ്രപേടകം കടലിലിറങ്ങി രണ്ടുമണിക്കൂറിനുള്ളിൽത്തന്നെ മദർഷിപ്പുമായുള്ള ബന്ധം നഷ്ടമായിരുന്നു. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. സമുദ്രാന്തർഭാഗത്തു വച്ച് പേടകം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേരും മരിച്ചു.

ജൂൺ 18, 2023

ADVERTISEMENT

ടൈറ്റാൻ സബ്‌മെർസിബിൾ ടൈറ്റാനിക് അവശിഷ്ടങ്ങളിലേക്കുള്ള അതിന്റെ ഇറക്കം ആരംഭിക്കുന്നു. രണ്ട് മണിക്കൂറിൽ  മദർഷിപ്പുമായുള്ള ബന്ധം നഷ്ടമായി യു.എസ് കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചു. 

ജൂൺ 19, 2023

ADVERTISEMENT

യുഎസ് കോസ്റ്റ് ഗാർഡും വിവിധ ഏജന്സികളും ടൈറ്റനുവേണ്ടി ആഴക്കടലിൽ തെരച്ചിൽ ആരംഭിച്ചു.

ജൂൺ 20, 2023

ടൈറ്റാനിക് അവശിഷ്ടങ്ങളിലേക്ക് ഇറങ്ങുന്നതിനിടയിൽ മുങ്ങിക്കപ്പലിന് ഒരു വലിയ സ്ഫോടനം ഉണ്ടായതായി കണ്ടെത്തുന്നു. അവശിഷ്ടങ്ങൾ കണ്ടെത്തുന്നു.

ജൂൺ 29, 2023

കരയിലെത്തിച്ച ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ്ഗാർഡ്.

English Summary: Titan sub completed less than just 15 percent of deep dive to famed Titanic shipwreck: Report