യുഎഫ്ഒ: യുഎസ് പുകമറയ്ക്കു പിന്നിൽ എന്ത്?ആ മനുഷ്യേതര വസ്തുക്കൾ എവിടെ?
എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളും അനുഭവങ്ങളും പുറത്തുവന്നിട്ടും അസ്തിത്വം അംഗീകരിക്കാൻ ശാസ്ത്രലോകം തയ്യാറാകാത്ത വസ്തുക്കൾ–യുഎഫ്ഒ. കാരണം കാഴ്ചയും വ്യക്തമാകാത്ത ചില വിഡിയോകളും അനുഭവ വിവരണങ്ങളൊന്നുമല്ലാതെ പ്രകടമായ തെളിവുകളൊന്നുമില്ലെന്നതുതന്നെ. എന്നാൽ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു അനുഭവ വിവരണമുണ്ട്

എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളും അനുഭവങ്ങളും പുറത്തുവന്നിട്ടും അസ്തിത്വം അംഗീകരിക്കാൻ ശാസ്ത്രലോകം തയ്യാറാകാത്ത വസ്തുക്കൾ–യുഎഫ്ഒ. കാരണം കാഴ്ചയും വ്യക്തമാകാത്ത ചില വിഡിയോകളും അനുഭവ വിവരണങ്ങളൊന്നുമല്ലാതെ പ്രകടമായ തെളിവുകളൊന്നുമില്ലെന്നതുതന്നെ. എന്നാൽ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു അനുഭവ വിവരണമുണ്ട് ഡേവിഡ് ഗ്രുഷ് എന്ന യുഎസ് വൈമാനികന്റേത്, യുഎഫ്ഒകളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങള്‍ സുതാര്യമാക്കാനുള്ള യുസ് കോൺഗ്രസ് ഹിയറിങ്ങിന്റെ ഭാഗമായി നിരവധി സാക്ഷി മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് ഹിയറിങിലാണ് ഇത്തരം പദ്ധതികളുടെ ഭാഗമായ റിട്ട. ഉദ്യോഗസ്ഥരോടും സാക്ഷികളോടും തെളിവുകൾ ശേഖരിച്ചത്. നിയമനിർമാണ നയരൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് കമ്മിറ്റികൾ വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഔപചാരിക രീതിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് ഹിയറിങ്.
ഇത്തരമൊരു കമ്മിറ്റി കഴിഞ്ഞ ദിവസം നടന്ന യുഎഫ്ഒകളെക്കുറിച്ചുള്ള ഹിയറിങിലാണ് വിവരങ്ങൾ മറച്ചുവെക്കാനുള്ള സർക്കാർ ശ്രമങ്ങളെക്കുറിച്ചു ഗ്രുഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ക്രാഷായ യുഎഫ്ഒ അവശിഷ്ടങ്ങൾ ശേഖരിച്ചെന്നും റിവേഴ്സ് എഞ്ചിനിയങിലൂടെ തെളിവുകളെല്ലാം മൂടിവയ്ക്കാനുള്ള ശ്രമം ഉണ്ടായെന്നും ഗ്രുഷ് പറയുന്നു. പ്രവർത്തനത്തില്‍ പരുക്കേറ്റ ഒന്നിലധികം സഹപ്രവർത്തകരെക്കുറിച്ചു അറിയാമെന്നു ഡേവിഡ് ഗ്രുഷ് അവകാശപ്പെട്ടു. മൂന്ന് സാക്ഷികളാണ് ഹിയറിങിനായെത്തിയത്.
എയർഫോഴ്സിലെ മുൻ യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ഡേവിഡ് ഗ്രുഷ്, മുൻ യുഎസ് നേവി കമാൻഡർ ഡേവിഡ് ഫ്രേവർ, മുൻ നാവികസേനാ പൈലറ്റായ റയാൻ ഗ്രേവ്സ് എന്നിവർ അസാധാരണ അനുഭവങ്ങളാണ് ഇവർ പങ്കുവച്ചത്. തന്നെ നിശ്ശബ്ദനാക്കാൻ ഉദ്ദേശിച്ചുള്ള "ഭരണപരമായ ഭീകരത" അനുഭവിച്ചതായി ഗ്രുഷ് അവകാശപ്പെടുന്നു. 1930 മുതൽ ഇത്തരം 'നോൺ ഹ്യുമൻ' പ്രവർത്തനങ്ങളുടെ വിവരങ്ങൾ യുഎസിന്റെ കൈവശമുണ്ടത്രെ. യുഎപി(unidentified aerial phenomena) എന്നാണ് യുഎസ് ഗവൺമെന്റ് യുഎഫ്ഒകളെ ഔദ്യോഗികമായി പറയുന്നത്.
എന്നാൽ യുഎപി ക്രാഷ് റിട്രീവൽ, റിവേഴ്സ് എഞ്ചിനീയറിങ് പ്രോഗ്രാമിനെക്കുറിച്ചുള്ള ഗ്രുഷിന്റെ അവകാശവാദങ്ങൾ പെന്റഗൺ നിഷേധിക്കുകയാണ്. "ഇന്നുവരെ, ഓൾ-ഡൊമെയ്‌ൻ അനോമലി റെസല്യൂഷൻ ഓഫീസ് (AARO) അന്യഗ്രഹ വസ്തുക്കളുടെ കൈവശം വയ്ക്കുന്നതിനോ റിവേഴ്‌സ് എഞ്ചിനീയറിങ് ചെയ്യുന്നതിനോ സംബന്ധിച്ച ഏതെങ്കിലും പ്രോഗ്രാമുകൾ മുമ്പ് നിലനിന്നിരുന്നതായോ അല്ലെങ്കിൽ നിലവിൽ നിലവിലുണ്ടെന്നോ ഉള്ള ഒരു സ്ഥിരീകരണ വിവരവും കണ്ടെത്തിയിട്ടില്ല," പെന്റഗൺ വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഒരു പരിശീലന അഭ്യാസത്തിനിടെ തന്റെ എയർക്രൂവിന് യുഎപി നേരിടേണ്ടി വന്നതായി ഗ്രേവ്സ് നിയമനിർമ്മാതാക്കളോട് പറഞ്ഞു.' യുഎപി വിദേശ ഡ്രോണുകളാണെങ്കിൽ, അത് അടിയന്തര ദേശീയ സുരക്ഷാ പ്രശ്നമാണെന്നും മറ്റെന്തെങ്കിലും ആണെങ്കിൽ, അത് ശാസ്ത്രത്തിന് ഒരു പ്രശ്നമാണ്. ഏത് സാഹചര്യത്തിലും, അജ്ഞാത വസ്തുക്കൾ ഫ്ലൈറ്റ് സുരക്ഷയ്ക്ക് ഒരു ആശങ്കയാണ്" എന്നു ഗ്രേവ്സ് മുന്നറിയിപ്പ് നൽകുന്നു.
എന്തായാലും ഹിയറിങ് പുരോഗമിക്കുമ്പോൾ, യുഎഫ്‌ഒകളുടെ നിലനിൽപ്പിനെയും നമ്മുടെ ലോകത്ത് അവ ചെലുത്തുന്ന സ്വാധീനത്തെയും പുതിയ കഥകളെയും കുറിച്ചുള്ള വിസ്മയിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പ്രതീക്ഷിച്ച് രാജ്യവും ശാസ്ത്രവും യുഎഫ്ഒ പ്രേമികളും കാത്തിരിക്കുന്നു.