46,000 വര്‍ഷത്തോളം 100 അടിയോളം താഴ്ചയിൽ മയക്കം!; ആ ചെറു ജീവി വർഗത്തെ ഉണർത്തിയത് എന്തിന്?
ജീവിതത്തിനും മരണത്തിനും ഇടയില്‍ 46,000 വര്‍ഷത്തോളം മയങ്ങിക്കിടന്ന ഒരു ചെറു ജീവിയെ ജീവിതത്തിലേക്കു കൊണ്ടുവരുന്നതില്‍ ശാസ്ത്രലോകം വിജയിച്ച വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു . സൈബീരിയയിലെ മണ്ണും മഞ്ഞു കൂടി കിടക്കുന്ന പെര്‍മഫ്രോസ്റ്റ് പ്രദേശത്ത് 131.2അടി(40 മീറ്റര്‍) ആഴത്തില്‍ നിന്നായിരുന്നു ഈ
ജീവിതത്തിനും മരണത്തിനും ഇടയില്‍ 46,000 വര്‍ഷത്തോളം മയങ്ങിക്കിടന്ന ഒരു ചെറു ജീവിയെ ജീവിതത്തിലേക്കു കൊണ്ടുവരുന്നതില്‍ ശാസ്ത്രലോകം വിജയിച്ച വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു . സൈബീരിയയിലെ മണ്ണും മഞ്ഞു കൂടി കിടക്കുന്ന പെര്‍മഫ്രോസ്റ്റ് പ്രദേശത്ത് 131.2അടി(40 മീറ്റര്‍) ആഴത്തില്‍ നിന്നായിരുന്നു ഈ
ജീവിതത്തിനും മരണത്തിനും ഇടയില്‍ 46,000 വര്‍ഷത്തോളം മയങ്ങിക്കിടന്ന ഒരു ചെറു ജീവിയെ ജീവിതത്തിലേക്കു കൊണ്ടുവരുന്നതില്‍ ശാസ്ത്രലോകം വിജയിച്ച വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു . സൈബീരിയയിലെ മണ്ണും മഞ്ഞു കൂടി കിടക്കുന്ന പെര്‍മഫ്രോസ്റ്റ് പ്രദേശത്ത് 131.2അടി(40 മീറ്റര്‍) ആഴത്തില്‍ നിന്നായിരുന്നു ഈ
ജീവിതത്തിനും മരണത്തിനും ഇടയില്‍ 46,000 വര്‍ഷത്തോളം മയങ്ങിക്കിടന്ന ഒരു ചെറു ജീവിയെ ജീവിതത്തിലേക്കു കൊണ്ടുവരുന്നതില്‍ ശാസ്ത്രലോകം വിജയിച്ച വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു . സൈബീരിയയിലെ മണ്ണും മഞ്ഞു കൂടി കിടക്കുന്ന പെര്‍മഫ്രോസ്റ്റ് പ്രദേശത്ത് 131.2അടി(40 മീറ്റര്‍) ആഴത്തില്‍ നിന്നായിരുന്നു ഈ വിരയെ കണ്ടെടുത്തത്.
പുതിയൊരു ജീവിവര്‍ഗത്തെത്തന്നെയാണ് തിരിച്ചറിഞ്ഞതെന്ന് PLOS ജനറ്റിക്‌സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. എന്നാൽ ഇത്തരത്തിൽ അജ്ഞാത ജീവി വർഗത്തെ എന്തിനാണ് വീണ്ടും ഉണർത്തുന്നത്, മാരക രോഗാണുക്കളുണ്ടാകാൻ സാധ്യതയില്ലേ, ശാസ്ത്രലോകത്തിനു പരിചയമില്ലാത്ത പുതിയൊരു പ്രതിസന്ധിയുണ്ടായാലോ?, ഇത്തരം നിരവധി ചോദ്യങ്ങളുയരുമ്പോൾ. ആ 'ചെറിയ' മയക്കത്തെക്കുറിച്ചു പരിശോധിക്കാം.
ഒരു മുത്തശികഥ പോലെയുണ്ട് ഈ കണ്ടെത്തല്‍
കൂടുതല്‍ കാലം ഉറങ്ങിക്കിടന്ന ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോഡ് ഒരുപക്ഷേ ഈ ചെറു ജീവിക്കായിരിക്കും. 46,000 വര്‍ഷമെന്നത് നീണ്ട കാലയളവാണ്' പഠനത്തിന് നേതൃത്വം നല്‍കിയ ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളികുലാര്‍ സെല്‍ ബയോളജി ആന്‍ഡ് ജനറ്റിക്‌സിലെ പ്രൊഫ. ടെയ്മുറസ് കുസ്ചാലിയ പറയുന്നു.
ദീര്‍ഘകാലത്തേക്ക് ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്തത്രയും പതുക്കെയാക്കാന്‍ ഇത്തരം വിരകള്‍ക്ക് സവിശേഷ കഴിവുണ്ട്. ക്രിപ്‌റ്റോബയോസിസ് എന്നാണ് ഇതിനെ പറയുന്നത്. ഈ ഗാഢനിദ്രാകാലത്ത് ചലിക്കുകയോ സന്താനങ്ങളെ ഉദ്പാദിപ്പിക്കുകയോ ഭക്ഷണം ദഹിപ്പിക്കുകയോ പോലും ഇവയുടെ ശരീരം ചെയ്യില്ല. ഇക്കാലത്ത് ഇവക്ക് ജീവനുണ്ടോ എന്നു തിരിച്ചറിയുക പോലും എളുപ്പമല്ല.
ജീവിതത്തിനും മരണത്തിനും ഇടയില്‍ ജീവന്റെ ചെറിയൊരു തെളിവു പോലും അവശേഷിപ്പിക്കാതെ ദീര്‍ഘകാലം കഴിയാന്‍ ഇവക്ക് സാധിക്കും. ഇക്കാലത്ത് ഇവക്ക് വെള്ളത്തിന്റേയോ ഓക്‌സിജന്റേയോ ആവശ്യമുണ്ടാവില്ല. ഉയര്‍ന്ന താപനിലയേയും കുറഞ്ഞ താപനിലയേയും അതിജീവിക്കാനും ഉപ്പു നിറഞ്ഞ വെള്ളത്തില്‍ കഴിയാനും ഇവക്ക് സാധിക്കും. ജീവന് താല്‍ക്കാലിക വിരാമം ഇടാനും അനുകൂല സാഹചര്യത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുമുള്ള ഇവയുടെ കഴിവ് സവിശേഷമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡ്രെസ്‌ഡനിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ സെൽ ബയോളജി ആൻഡ് ജനറ്റിക്‌സിലെ പ്രൊഫസർ എമറിറ്റസും ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരിൽ ഒരാളുമായ കുർസാലിയയുടെ അഭിപ്രായത്തിൽ ഈ ജീവിയുടെ പുനരുജ്ജീവനം സുപ്രധാനമാണ്. ഒരു ക്രിപ്‌റ്റോബയോട്ടിക് അവസ്ഥയിലുള്ള ജീവജാലങ്ങൾക്ക് വെള്ളത്തിന്റെയോ ഓക്‌സിജന്റെയോ പൂർണമായ അഭാവത്തിലും ജീവിക്കാനും മരവിപ്പിക്കുന്ന തണുപ്പുള്ള അല്ലെങ്കിൽ ഉപ്പുവെള്ളം എന്നിവയെ നേരിടാനും കഴിയുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഈ ജീവികളെക്കുറിച്ചുള്ള പഠനത്തിന് മറ്റ് ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ പുരോഗമിപ്പിക്കാൻ കഴിയും, അസാധാരണമായ കണ്ടെത്തൽ പ്രതിരോധശേഷിയെക്കുറിച്ചു പുതിയ വെളിച്ചം വീശുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ നിലവിലെ കാലഘട്ടത്തിൽ അങ്ങേയറ്റത്തെ പാരിസ്ഥിതിക സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന മറ്റ് ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംരക്ഷണ ശ്രമങ്ങളെ സഹായിക്കുന്ന ഉൾക്കാഴ്ചകൾ ലഭിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
നൂറോളം വിരകളെ സ്വന്തം പോക്കറ്റിലിട്ട് ജര്‍മനിയിലേക്കു കൊണ്ടുപോയി
2018ല്‍ അനസ്താഷ്യ ഷാറ്റിലോവിക് എന്ന റഷ്യന്‍ ഗവേഷകക്ക് സമാനമായ രീതിയില്‍ തണുപ്പില്‍ ഉറഞ്ഞു പോയ രണ്ടു വിരകളെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിരുന്നു. സൈബീരിയയിലെ മഞ്ഞു മരുഭൂമിയില്‍ നിന്നു തന്നെയായിരുന്നു ഈ കണ്ടെത്തലും. ഇതിനുശേഷം നൂറോളം വിരകളെ സ്വന്തം പോക്കറ്റിലിട്ട് ഇവര്‍ ജര്‍മനിയിലേക്കു തുടര്‍പഠനത്തിനായി കൊണ്ടുപോവുകയും ചെയ്തിരുന്നു.
വിരകളെ കണ്ടെത്തിയ ഭാഗത്തെ ചെടികളുടെ ഫോസിലുകളില്‍ റേഡിയോ കാര്‍ബണ്‍ പരിശോധന നടത്തിയാണ് 45,839 വര്‍ഷത്തിനും 47,769 വര്‍ഷത്തിനും ഇടക്ക് പഴക്കം ഇതിനുണ്ടെന്ന് തിരിച്ചറിഞ്ഞത്. Panagrolaimus kolymaenis എന്നാണ് പുതുതായി കണ്ടെത്തിയ വിരകള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ 46,000 വര്‍ഷം പഴക്കമുള്ള വിരയെയാണ് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുന്നതില്‍ ശാസ്ത്രലോകം വിജയിച്ചതെങ്കില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ ഇടവേളയില്‍ ജീവികളെ ഇതേ രീതിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.