ആദിത്യ എൽ1 ദൗത്യം: 'ഗെറ്റ് സെറ്റ് ഗോ'; ഇനി കൗണ്ട്ഡൗൺ
ചന്ദ്രയാൻ -3 ന്റെ ചരിത്ര വിജയത്തിന് ശേഷം, ഇസ്രോയുടെ സൂര്യനിലേക്കുള്ള ദൗത്യം പിഎസ്എൽവിയിലേറി കുതിക്കാനൊരുങ്ങുന്നു. ബെംഗലൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) നിർമിച്ച ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു സെപ്റ്റംബർ രണ്ടിന് രാവിലെ 11.50നാണ്

ചന്ദ്രയാൻ -3 ന്റെ ചരിത്ര വിജയത്തിന് ശേഷം, ഇസ്രോയുടെ സൂര്യനിലേക്കുള്ള ദൗത്യം പിഎസ്എൽവിയിലേറി കുതിക്കാനൊരുങ്ങുന്നു. ബെംഗലൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) നിർമിച്ച ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു സെപ്റ്റംബർ രണ്ടിന് രാവിലെ 11.50നാണ് വിക്ഷേപിക്കുക.
സൂര്യനെക്കുറിച്ചു പഠിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ ദൗത്യമെന്ന പ്രത്യേകതയാണ് ആദിത്യ എൽ1ന് ഉള്ളത്. വിക്ഷേപണത്തിന്റെ റിഹേഴ്‌സൽ പൂർത്തിയാക്കിയതായും റോക്കറ്റും ഉപഗ്രഹവും തയ്യാറാണെന്നും ഇനി കൗണ്ട്ഡൗൺ ആരംഭിക്കണമെന്നും ഐഎസ്ആർഒ മേധാവി സോമനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
4 മാസത്തെ യാത്രയ്ക്കു ശേഷമായിരിക്കും ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ളസൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എൽ1)യിൽ എത്തുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൗര വികിരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.
ആദിത്യ എല്‍1 ദൗത്യത്തില്‍ ഏഴാണ് പേ ലോഡുകള്‍. വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ്(VELC) കൊറോണയെക്കുറിച്ചു പഠിക്കുകയും കൊറോണല്‍ മാസ് എജക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സൂര്യനിലെ ഫോട്ടോസ്ഫിയറിനേയും ക്രോമോസ്ഫിയറിനേയും നിരീക്ഷിക്കാനും ചിത്രമെടുക്കാനുമാണ് സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപുള്ളത്.