ഇന്ത്യ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) സെപ്തംബർ രാവിലെ 11:50 ന് സൂര്യനെ പഠിക്കാനുള്ള ആദിത്യ-എൽ 1 ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു പിഎസ്എൽവി റോക്കറ്റിൽ വിക്ഷേപിച്ചു. 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) സെപ്തംബർ രാവിലെ 11:50 ന് സൂര്യനെ പഠിക്കാനുള്ള ആദിത്യ-എൽ 1 ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു പിഎസ്എൽവി റോക്കറ്റിൽ വിക്ഷേപിച്ചു. 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയർന്നു. ഇന്ത്യയുടെ പ്രഥമ സൗരദൗത്യത്തെക്കുറിച്ചുപ്രാഥമികമായി അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ പരിശോധിക്കാം.

∙ഇസ്രോ മുൻപ് ഉപഗ്രഹങ്ങളിലൂടെ സൗര പഠനം നടത്തിയിട്ടുണ്ടെങ്കിലും ബഹിരാകാശത്തെ  ലാഗ്രാഞ്ച് പോയിന്റിൽ പേടകമെത്തിച്ചു നടത്തുന്ന ആദ്യത്തെ ദൗത്യമാണ് ഇത്.

ADVERTISEMENT

∙ആദിത്യ-എൽ1 സൂര്യനിൽ ഇറങ്ങുകയോ സൂര്യന്റെ അടുത്തേക്കു ചെല്ലുകയോ ഉണ്ടാവില്ല. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) റോക്കറ്റിൽ വിക്ഷേപിച്ച ശേഷം ആദിത്യ എൽ1 ദൗത്യം ഭൗമ ഭ്രമണപഥത്തിൽ എത്തും. അവിടെ നിന്ന് ചന്ദ്രയാനിന്റേതു സമാനമായ തന്ത്രത്തിൽ ഭ്രമണപഥം ഉയർത്തി പുറത്തുകടന്നശേഷം, അതു ഹാലോ പരിക്രമണ പഥത്തിലേക്കു പ്രവേശിക്കും.

∙4മാസത്തെ യാത്രയ്ക്കു ശേഷമായിരിക്കും ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ളസൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലഗ്രാഞ്ചേ ബിന്ദു (എൽ1)വിൽ എത്തുക

ലഗ്രാഞ്ചേ പോയിന്റുകൾ 

L1 മുതൽ L5 വരെയുള്ള അഞ്ച് ലഗ്രാഞ്ചേ പോയിന്റുകളുണ്ട്. ഈ സ്ഥാനങ്ങള്‍ ആകാശഗോളങ്ങളുടെ ഗുരുത്വാകർഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ബഹിരാകാശ പേടകങ്ങൾക്ക് കുറഞ്ഞ ഇന്ധന ഉപഭോഗത്തിൽ ഒരു നിശ്ചിത സ്ഥാനത്ത് തുടരുന്നതിന് പോയിന്റുകൾ 'പാർക്കിംഗ് സ്പോട്ടുകളായി' ഉപയോഗിക്കാം. ഇറ്റാലിയൻ-ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ജോസഫ്-ലൂയിസ് ലഗ്രാഞ്ചിന്റെ (1736-1813) പേരിലാണ് ഈ സ്ഥാനങ്ങൾ ആദ്യമായി കണ്ടെത്തിയത്.

ADVERTISEMENT

∙സൗരോർജ്ജ പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ് എജക്ഷൻ തുടങ്ങിയവ തത്സമയം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും.

∙ആകെ ഏഴ് പേലോഡുകളുണ്ട്, അവയിൽ നാലെണ്ണം സൂര്യന്റെ റിമോട്ട് സെൻസിംഗ് നടത്തുകയും മൂന്നെണ്ണം ഇൻ-സിറ്റു നിരീക്ഷണം നടത്തുകയും ചെയ്യുന്നു.

1. വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VLEC): സോളാർ കൊറോണയെപ്പറ്റി പഠിക്കും.

2.സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് (SUIT): സോളാർ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും UV ചിത്രം പകർത്തും.

ADVERTISEMENT

3. സൂര്യനില്‍ നിന്നും പുറപ്പെടുന്ന പല തരത്തിലുള്ള എക്‌സ് റേ തരംഗങ്ങളെക്കുറിച്ചുള്ള വിവര ശേഖരണമാണ് സോളാര്‍ ലോ എനര്‍ജി എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍(SoLEXS), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ് റേ സെപ്‌ക്ടോമീറ്റര്‍(HEL1OS) എന്നീ ഉപകരണങ്ങള്‍ വഴി നടക്കുന്നത്.

4.സൗര കാറ്റിലേയും മറ്റും ഇലക്ട്രോണുകളേയും പ്രോട്ടോണുകളേയും ഊര്‍ജകണങ്ങളേയും ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടികിള്‍ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ(PAPA) എന്നിവ പഠിക്കും.

5.സൂര്യന്റെ കാന്തിക മണ്ഡലത്തെക്കുറിച്ച് അഡ്വാന്‍സ്ഡ് ട്രി ആക്‌സിയല്‍ ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോമീറ്ററാണ് പഠിക്കുക.

∙ആദിത്യ-എൽ1-ലെ ഏറ്റവും വലുതും സാങ്കേതികമായി ഏറ്റവും വെല്ലുവിളി നിറഞ്ഞതുമായ പേലോഡാണ് സിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് . ഭ്രമണപഥത്തിൽ എത്തിയതിന് ശേഷം വിശകലനത്തിനായി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് പ്രതിദിനം 1,440 ചിത്രങ്ങൾ അയയ്ക്കുമത്രെ.

∙ബെംഗലൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) ആണ് ആദിത്യ എൽ1 പേടകം നിർമിച്ചത്.

ലോഞ്ച് തത്സമയം എവിടെ കാണാം?

ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യത്തിന്റെ വിക്ഷേപണം കാണുന്നതിന് ഇസ്രോ സ്ട്രീമിങ് ലിങ്കുകൾ നൽകിയിട്ടുണ്ട്. തത്സമയ ഫീഡ് രാവിലെ 11:20 ന് ആരംഭിക്കും.

• ISRO വെബ്സൈറ്റ്:  https://isro.gov.in

• ISRO ഔദ്യോഗിക YouTube ചാനൽ

• ISRO ഔദ്യോഗിക Facebookചാനൽ:  https://facebook.com/ISRO

English Summary: Aditya L1 Launch: India's First Solar Mission To Begin Journey Towards Sun