ചൊവ്വാഗ്രഹത്തിൽ അടിച്ച പൊടിച്ചെകുത്താൻ കാറ്റിന്‌റെ ദൃശ്യങ്ങൾ പകർത്തിയെടുത്ത് പെഴ്‌സിവീയറൻസ് റോവർ. ഡേർട്ട് ഡെവിൾ, ഡസ്റ്റ് ഡെവിൾ തുടങ്ങിയ പേരുകളിലാണ് പൊടിച്ചെകുത്താൻ കാറ്റ് അറിയപ്പെടുന്നത്.18 ഇഞ്ച് വിസ്തീർണമുള്ള ചെറിയ കാറ്റുകൾ മുതൽ 30 അടി വിസ്തീർണമുള്ള വലിയ കാറ്റുകൾ വരെ ഈ വിഭാഗത്തിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വാഗ്രഹത്തിൽ അടിച്ച പൊടിച്ചെകുത്താൻ കാറ്റിന്‌റെ ദൃശ്യങ്ങൾ പകർത്തിയെടുത്ത് പെഴ്‌സിവീയറൻസ് റോവർ.ഡേർട്ട് ഡെവിൾ, ഡസ്റ്റ് ഡെവിൾ തുടങ്ങിയ പേരുകളിലാണ് പൊടിച്ചെകുത്താൻ കാറ്റ് അറിയപ്പെടുന്നത്.18 ഇഞ്ച് വിസ്തീർണമുള്ള ചെറിയ കാറ്റുകൾ മുതൽ 30 അടി വിസ്തീർണമുള്ള വലിയ കാറ്റുകൾ വരെ ഈ വിഭാഗത്തിലുണ്ട്. ഓസ്‌ട്രേലിയയിൽ ഇവ വില്ലി വില്ലി എന്ന പേരിൽ അറിയപ്പെടുന്നു.ഭൂമിയിലടിക്കുന്ന പൊടിച്ചെകുത്താൻ കാറ്റുകൾ പൊതുവെ അത്ര പ്രശ്‌നക്കാരല്ല. ചുഴലിക്കാറ്റുകളുടെയത്ര തീവ്രത ഇവ നേടാറില്ല.

ഭൂമിയുടെ ഉപരിതലത്തിലുള്ള ചൂട് വായു പെട്ടെന്നുയർന്ന് തണുത്ത വായുവിന് മുകളിലെത്തുമ്പോഴാണ് ഇവ രൂപപ്പെടുന്നത്.ചൊവ്വയുടെ കാലാവസ്ഥാ ഘടനകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതാണ് പെഴ്‌സിവീയറൻസിന്‌റെ ഈ പുതിയ കണ്ടെത്തൽ.റോവറിന്‌റെ നാവ്കാംസ് എന്ന ക്യാമറയാണ് ദൃശ്യം പകർത്തിയത്.ജ്യോതിശ്ശാസ്ത്ര വിദഗ്ധരുടെ അഭിപ്രായപ്രകാരം പൊടിച്ചെകുത്താൻ കാറ്റുകൾ ചൊവ്വയുടെ ഉപരിതല ഘടനയിൽ നിർണായക സ്ഥാനം വഹിക്കുന്നുണ്ട്. ചൊവ്വയിലെ പൊടി പുനക്രമീകരിക്കുന്നത് ഈ കാറ്റാണ്.ജെസീറോ ക്രേറ്റർ എന്ന ഗർത്തമേഖലയിലാണ് പെഴ്‌സിവീയറൻസ് സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT

ജെസീറോയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള തോറോഫേർ റിഡ്ജിലാണ് ഇതിന്‌റെ സ്ഥാനം. ചൊവ്വയിൽ കിഴക്കു നിന്നു പടിഞ്ഞാറേക്കുള്ള ദിശയിൽ മണിക്കൂറിൽ 19 കിലോമീറ്റർ വേഗത്തിലാണ് ഈ കാറ്റ് അടിച്ചത്. 2 കിലോമീറ്ററോളം പൊക്കത്തിലായിരുന്നു ഇതു സ്ഥിതി ചെയ്തത്.ഭൂമിയിലെ പൊടിച്ചെകുത്താൻ കാറ്റുകളേക്കാൾ വലുപ്പവും തീവ്രതയുമേറിയതാണ് ചൊവ്വയിലെ ഇത്തരം കാറ്റുകൾ.2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.

ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവീയറൻസ്. സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ.ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിച്ചിരുന്നു. ഇതിനെ പലതവണ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറത്തി.പെഴ്‌സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്. ഗ്രഹത്തിന്‌റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു.

ADVERTISEMENT

ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു. ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ഗവേഷകർക്ക് പ്രതീക്ഷയുണ്ട്.ഇന്നും അതിന്‌റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. പഴയകാലത്തുണ്ടായിരുന്ന ജീവന്‌റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും.

ADVERTISEMENT

അത് അന്വേഷിക്കലാണ് പെഴ്‌സിവീയറൻസിന്‌റെ പ്രധാന ജോലി. അതിനായാണ് സാംപിളുകൾ ശേഖരിക്കുന്നതും.

എന്നാൽ ജീവന്‌റെ തെളിവല്ല, ഒരു പക്ഷേ സൂക്ഷ്മകോശരൂപത്തിൽ ജീവൻ തന്നെ നിലനിൽക്കുന്ന സാധ്യത തള്ളിക്കളയാനാകില്ല. നേർത്ത അന്തരീക്ഷവും വ്യത്യസ്തമായ ധാതുഘടനയും ഉയർന്ന തോതിൽ ഉപരിതലത്തിൽ എത്തുന്ന വികിരണങ്ങളുമൊക്കെ കാരണം നിലവിൽ ചൊവ്വയിൽ ജീവൻ ഉണ്ടാകാൻ യാതൊരു സാധ്യതയും ഗവേഷകർ കൽപിക്കുന്നില്ല.