ഗഗൻയാൻ പരീക്ഷണ ദൗത്യം ആദ്യം നിർത്തി, പിന്നെ പൂർണ വിജയകരം; എന്താണ് സംഭവിച്ചത്?: വിഡിയോ
ഗഗൻയാൻ എന്ന ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള വിവിധ പരീക്ഷഘട്ടങ്ങളിലൊന്നാണ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) പൂർണ വിജയമായിരിക്കുന്നു. ഇതിനായി ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പരീക്ഷണ വാഹനമായ (ടെസ്റ്റ് വെഹിക്കിൾ) ക്രൂ മൊഡ്യൂൾ

ഗഗൻയാൻ എന്ന ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള വിവിധ പരീക്ഷഘട്ടങ്ങളിലൊന്നായ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) പൂർണ വിജയമായിരിക്കുന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പരീക്ഷണ വാഹനമായ (ടെസ്റ്റ് വെഹിക്കിൾ) ക്രൂ മൊഡ്യൂൾ (സിഎം), ക്രൂ എസ്കേപ് സിസ്റ്റം (സിഇഎസ്) എന്നിവയുമായി കുതിച്ചുയര്‍ന്നു. വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി. കൗണ്ട്ഡൗൺ ഇന്നലെ(20) വൈകിട്ട് ആരംഭിച്ചിരുന്നു. ഐഎൻഎസ് ശക്തി, എസ്‍സിഐ സരസ്വതി കപ്പലുകൾ വീണ്ടെടുക്കൽ ദൗത്യത്തിന് സജ്ജമായി കടലിൽ ഉണ്ടായിരുന്നു.
8 മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് 8.45ലേക്കു മാറ്റിയിരുന്നു. എന്നാല്‍, റോക്കറ്റിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ അസ്വാഭാവികത കണ്ടതോടെ വീണ്ടും 10 മണിയെന്നതാക്കി സമയം വ്യത്യാസപ്പെടുത്തി. 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി.
പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ വീണു. നാവികസേനാ വിഭാഗം ക്രൂമൊഡ്യൂൾ വീണ്ടെടുത്ത് കരയിലെത്തിക്കുകയും ചെയ്തു. അടിയന്തര സാഹചര്യമുണ്ടായിൽ സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയാണു പരിശോധിക്കപ്പെട്ടത്.
അവസാന കൗണ്ട്ഡൗൺ നടക്കുമ്പോളാണ് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ സ്‌ക്രീനുകളിൽ ഒരു "ഹോൾഡ്" സിഗ്നൽ മിന്നിമറഞ്ഞത്. എന്താണ് ആ സമയം സംഭവിച്ചതെന്നു ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറയുന്നു.
ടിവി-ഡി1 മിഷന്റെ വിജയകരമായ നേട്ടം അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഗഗൻയാൻ പ്രോഗ്രാമിന്റെ ക്രൂ എസ്‌കേപ്പ് സിസ്റ്റം പ്രദർശിപ്പിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ഉദ്ദേശമെന്നു ഐഎസ്ആർഒ മേധാവി പറഞ്ഞു.
ലിഫ്റ്റ്-ഓഫ് പ്രക്രിയയിലെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുമ്പോളാണ് ഗ്രൗണ്ട് കമ്പ്യൂട്ടർ ഓട്ടോമാറ്റിക് ലോഞ്ച് സീക്വൻസ് കമ്പ്യൂട്ടർ ഒരു അപാകത അറിയച്ചത്, ദൗത്യം മുന്നോട്ട് പോകാനും എഞ്ചിനെ ത്രസ്റ്റിംഗ് തുടർന്നില്ല . പിന്നീടു വളരെ വേഗത്തിൽ തിരിച്ചറിയാനും പരിഹരിക്കാനും സാധിച്ചു.
∙രാവിലെ മഴ പെയ്തതോടെ ഫ്ലൈറ്റ് ഷെഡ്യൂളിൽ 45 മിനിറ്റ് വൈകിയത്.
∙കാലാവസ്ഥാ സാഹചര്യങ്ങൾ അനുയോജ്യമാണെന്ന് മിഷൻ ഡയറക്ടർ പിന്നീട് സ്ഥിരീകരിച്ചു
∙ ഓട്ടോമാറ്റിക് ലോഞ്ച് സീക്വൻസ് 8.30ന് ആരംഭിച്ചു, എന്നാൽ ദൗത്യത്തിന്റെ ഗ്രൗണ്ട് കമ്പ്യൂട്ടറുകൾ ചില പ്രശ്നങ്ങൾ കണ്ടെത്തിയതോടെ പരിഹരിക്കാനാരംഭിച്ചു.
∙ രാവിലെ 10 മണിക്ക് ദൗത്യം വീണ്ടും ആരംഭിച്ചു
∙ ക്രൂ എസ്‌കേപ്പ് സിസ്റ്റം ക്രൂ മൊഡ്യൂളിനെ വിക്ഷേപണ വാഹനത്തിൽ നിന്ന് വിജയകരമായി വേർപെടുത്തി.
∙പാരച്യൂട്ടുകൾ ഉപയോഗിച്ച് താഴേക്ക് ഇറങ്ങിയ ശേഷം അത് ബംഗാൾ ഉൾക്കടലിൽ വിജയകരമായി വീണു.
എന്താണ് ഗഗൻയാൻ ദൗത്യം?
ഗഗൻയാൻ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം മനുഷ്യരെ ബഹിരാകാശത്തേക്ക് 400 കിലോമീറ്റർ ഉയരത്തിൽ ലോ എർത്ത് ഓർബിറ്റിൽ സ്ഥാപിക്കുക,ദൗത്യത്തിനുശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുക എന്നതാണ്.