ഭയത്തിന്റെ കൊടുമുടിയിലെത്തിച്ച സിനിമ, വിറച്ചു പോയ സീൻ; ശാസ്ത്രം പറയുന്നത് ഇങ്ങനെ

പേടിപ്പിക്കുന്ന സിനിമകള്‍ക്ക് എക്കാലത്തും പ്രത്യേകം ആരാധകരുണ്ട്. എങ്കിലും ഏറ്റവും പേടിപ്പിച്ച സിനിമ ഏതാണെന്നു ചോദിച്ചാല്‍ ഇവര്‍ക്കും വ്യത്യസ്തമായ അഭിപ്രായമായിരിക്കും. ഈയൊരു ചോദ്യത്തിന് ശാസ്ത്രത്തിന് വ്യക്തമായ ഉത്തരമുണ്ട്. ഏറ്റവും പേടിപ്പിക്കുന്ന സിനിമ മാത്രമല്ല ഏറ്റവും പേടിപ്പിക്കുന്ന സിനിമയിലെ

പേടിപ്പിക്കുന്ന സിനിമകള്‍ക്ക് എക്കാലത്തും പ്രത്യേകം ആരാധകരുണ്ട്. എങ്കിലും ഏറ്റവും പേടിപ്പിച്ച സിനിമ ഏതാണെന്നു ചോദിച്ചാല്‍ ഇവര്‍ക്കും വ്യത്യസ്തമായ അഭിപ്രായമായിരിക്കും. ഈയൊരു ചോദ്യത്തിന് ശാസ്ത്രത്തിന് വ്യക്തമായ ഉത്തരമുണ്ട്. ഏറ്റവും പേടിപ്പിക്കുന്ന സിനിമ മാത്രമല്ല ഏറ്റവും പേടിപ്പിക്കുന്ന സിനിമയിലെ സീന്‍ വരെ ഏതാണെന്നു വരെ അറിയാം.
സയന്‍സ് ഓഫ് സ്കെയര്‍ പ്രൊജക്ടാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ പ്രധാനപ്പെട്ട പേടിപ്പിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ആദ്യം തെരഞ്ഞെടുത്തു. ഈ സിനിമകള്‍ ഓരോന്നായി 250 പേരടങ്ങുന്ന പഠനത്തിന് സഹായിച്ച സംഘത്തെ കാണിച്ചു. സിനിമ കാണുമ്പോള്‍ ഇവരുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സൂഷ്മമായി നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനങ്ങള്‍ ഘടിപ്പിച്ചിരുന്നു. മിനുറ്റില്‍ എത്ര തവണ ഹൃദയമിടിപ്പുണ്ടാവുന്നുവെന്നും മില്ലി സെക്കന്റില്‍ എത്ര ഹൃദയമിടിപ്പുണ്ടെന്നും കൃത്യമായി രേഖപ്പെടുത്തി.
'ഹൃദയമിടിപ്പ് എത്രത്തോളം കൂടുന്നുവോ അത്രത്തോളം പ്രേക്ഷകരെ പേടിപ്പിക്കുന്നുണ്ട് ഓരോ സിനിമയും. ഓരോ ഹൃദയമിടിപ്പിന് ഇടയിലുള്ള സമയവും വ്യക്തമായി രേഖപ്പെടുത്തി' എന്നും സയന്‍സ് ഓഫ് സ്കെയര്‍ പ്രൊജക്ട് വിശദീകരിക്കുന്നു. എത്രത്തോളം കൂടുതല്‍ സമയം ഹൃദയമിടിപ്പിനിടെ രേഖപ്പെടുത്തുന്നോ അത്രയും കൂടുതല്‍ പ്രേക്ഷകര്‍ പേടിക്കാനുള്ള സാധ്യതയും കൂടുന്നുണ്ടെന്നും പഠനം പറയുന്നു.
ശരാശരി ഹൃദയമിടിപ്പ്, സിനിമ കാണുമ്പോഴുള്ള ശരാശരി ഹൃദയമിടിപ്പ്, ഇവ തമ്മിലുള്ള വ്യത്യാസം, ഏറ്റവും ഉയര്‍ന്ന ഹൃദയമിടിപ്പ്, ഹൃദയമിടിപ്പുകള്‍ക്കിടയിലെ സമയം എന്നിവയെല്ലാം കണക്കിലെടുത്താണ് ഏറ്റവും പേടിപ്പിക്കുന്ന സിനിമയുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പരമാവധി 100ല്‍ 96 നേടിക്കൊണ്ട് 2012ല്‍ പുറത്തിറങ്ങിയ സിനിസ്റ്റര്‍ ആണ് ഏറ്റവും മുന്നിലെത്തിയത്. സാധാരണ ശരാശരി 64 തവണ ഹൃദയമിടിക്കുന്നവരുടെ ഹൃദയമിടിപ്പ് ഈ ചിത്രം കണ്ടുകൊണ്ടിരിക്കേ ശരാശരി 86 ആയി ഉയരുകയും ചെയ്തു. മിനുറ്റില്‍ 131 തവണ വരെ സിനിസ്റ്റര്‍ കണ്ടു കൊണ്ടിരിക്കെ പ്രേക്ഷകരുടെ ഹൃദയമിടിപ്പ് വര്‍ധിച്ചു.
ഒരു പരാജയപ്പെട്ട എഴുത്തുകാരനാണ് എലിസണ്‍ ഓസ്വാള്‍ഡ്. ഒരു സാധാരണ കുടുംബത്തിലെ ഇളയ കുട്ടിയെ കാണാതാവുകയും മാതാപിതാക്കളടക്കം മറ്റു നാലുപേര്‍ തൂങ്ങി മരിക്കുകയും ചെയ്യുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി എലിസണ്‍ കുടുംബ സമേതം എത്തുകയാണ്.
ഈ ദുരന്തം നടന്ന വീട്ടില്‍ തന്നെ താമസിച്ചുള്ള അന്വേഷണങ്ങളും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിസ്റ്റര്‍ പറയുന്നത്.
പട്ടികയില്‍ രണ്ടാം സ്ഥാനം ഹോസ്റ്റും(95) മൂന്നാം സ്ഥാനം സ്കിനാമറിങ്കും(91) നാലാം സ്ഥാനം ഇന്‍സിഡിയസും(90) അഞ്ചാം സ്ഥാനം ദ കോണ്ജുറിങും(88) നേടി. ഹിയര്ഡിറ്റാറി(81), സ്മൈല്‍(78), ദ എക്സോര്‍സിസം ഓഫ് എമിലി റോസ്(76), ഹെല് ഹൗസ് എല്‍എല്‍സി(75), ടോക്ക് ടു മി(75) എന്നിവയാണ് ആറു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളിലുള്ള സിനിമകള്‍.
ഹോളിവുഡിലെ എക്കാലത്തേയും പേടിപ്പിക്കുന്ന സിനിമ സിനിസ്റ്ററാണെങ്കിലും പ്രേക്ഷകരെ ഏറ്റവും പേടിപ്പിക്കുന്ന സീനുള്ളത് ഈ ചിത്രത്തിലല്ല.
2010ല്‍ പുറത്തിറങ്ങിയ ഇന്സിഡിയസിലാണ് ഹോളിവുഡിലെ എക്കാലത്തേയും പേടിപ്പിക്കുന്ന രംഗമുള്ളത്. ദമ്പതികളുടെ മകന് തളര്‍ന്നു കിടപ്പാണ്. ഈ കുട്ടിയുടെ അരികിലേക്ക് ഒരു പിശാച് വരുന്നതു കണ്ടുവെന്ന് അമ്മൂമ്മ വിവരിക്കുന്ന രംഗമാണ് കാഴ്ച്ചക്കാരെ ഏറ്റവും കൂടുതല്‍ പേടിപ്പിച്ചത്. ഇന്സിഡിയസില് ഈ രംഗം കാണുമ്പോള്‍ പ്രേക്ഷകരുടെ ഹൃദയമിടിപ്പ് മിനുറ്റില്‍ 133 വരെയായി കുതിച്ചുയര്‍ന്നുവെന്നും പഠനം പറയുന്നു.