സൂര്യനെ നിരീക്ഷിക്കുകയും ബഹിരാകാശത്ത് സൂര്യന്റെ പ്രവർത്തനം മൂലമുണ്ടാകുന്ന കാര്യങ്ങൾ പഠിക്കുകയും പ്രധാനലക്ഷ്യമാക്കി യാത്ര തിരിച്ച സൗരദൗത്യം ആദിത്യ എൽ1 സൗരജ്വാലകളുടെ അതി തീവ്ര ഊർജ്ജ പ്രവാഹത്തിന്റെ എക്സ്റേ ദൃശ്യങ്ങൾ പകർത്തിയതായി ഇസ്രോ. ആദിത്യയിലെ ഹൈ എനർജി L1 ഓർബിറ്റിംഗ് എക്സ്-റേ സ്പെക്ട്രോമീറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യനെ നിരീക്ഷിക്കുകയും ബഹിരാകാശത്ത് സൂര്യന്റെ പ്രവർത്തനം മൂലമുണ്ടാകുന്ന കാര്യങ്ങൾ പഠിക്കുകയും പ്രധാനലക്ഷ്യമാക്കി യാത്ര തിരിച്ച സൗരദൗത്യം ആദിത്യ എൽ1 സൗരജ്വാലകളുടെ അതി തീവ്ര ഊർജ്ജ പ്രവാഹത്തിന്റെ എക്സ്റേ ദൃശ്യങ്ങൾ പകർത്തിയതായി ഇസ്രോ. ആദിത്യയിലെ ഹൈ എനർജി L1 ഓർബിറ്റിംഗ് എക്സ്-റേ സ്പെക്ട്രോമീറ്റർ (HEL1OSSpectrometer) ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. 

2023 ഒക്ടോബർ 29-ന് ഏകദേശം 12:00 മുതൽ 22:00 UT വരെയുള്ള ആദ്യ നിരീക്ഷണ കാലയളവിലാണ് ഈ ദൃശ്യങ്ങൾ പകർത്താനായതെന്നു ഐഎസ്ആർഒ എക്സ്(ട്വിറ്റർ) പോസ്റ്റിൽ വ്യക്തമാക്കി.ബെംഗളൂരുവിലെയുആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ ബഹിരാകാശ ഗവേഷകരാണ്  HEL1OS വികസിപ്പിച്ചത്.

Image Credit: ISRO
ADVERTISEMENT

എന്താണ് സൗരജ്വാല

സൗര അന്തരീക്ഷത്തിലെ പെട്ടെന്നുള്ള തെളിച്ചമാണ് സൗരജ്വാല. സൂര്യന്റെ കൊറോണയിലും പ്ലാസ്മയുടെ ഊഷ്മാവ് ദശലക്ഷങ്ങളോളം കെൽ‌വിൻ ഉയരുകയും തുടർന്ന് ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, മൂലകങ്ങളുടെ അയോണുകൾ തുടങ്ങിയവ പ്രകാശത്തോടടുത്ത വേഗത്തിൽ ശക്തമായി പ്രവാഹിക്കുകയും ചെയ്യുമ്പോഴാണ് ഈ ജ്വാല രൂപപ്പെടുന്നത്.

ADVERTISEMENT

പതിറ്റാണ്ടുകളായി എക്സ്-റേകളിലും ഗാമാ-റേകളിലും സോളാർ ജ്വാലകൾ പഠിച്ചിട്ടുണ്ടെങ്കിലും, ജ്വലന സമയത്തെ ചിത്രീകരിക്കാനും മനസ്സിലാക്കാനും വളരെ ബുദ്ധിമുട്ടാണ്.  ഇത്തരം ജ്വാലയിലുണ്ടാകുന്ന എക്സ്-റേ അൾട്രാ വയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്ഫിയറിനെ ബാധിക്കുകയും ദീർഘദൂര റേഡിയോ സം‌പ്രേക്ഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പൂർണ സൂര്യഗ്രഹണ സമയത്തെ സൂര്യന്റെ ദൃശ്യങ്ങളിൽ വശങ്ങളിലായി ഈ ജ്വാലകൾ ശ്രദ്ധേയ കാഴ്ചയാണ്. 

Photo: X/@isro

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാൻ -3യുടെ വിജയകരമായി സോഫ്റ്റ് ലാൻഡിങിന് ശേഷം, സെപ്റ്റംബർ 2 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഐഎസ്ആർഒ രാജ്യത്തിന്റെ കന്നി സൗരോർജ്ജ ദൗത്യമായ ആദിത്യ-എൽ 1 വിക്ഷേപിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT