ആകാശത്ത് പർപ്പിൾ നിറമുള്ള ദുരൂഹരശ്മി; ഞെട്ടിത്തരിച്ച് ആളുകൾ, പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ
കഴിഞ്ഞ വാരാന്ത്യത്തിൽ യൂറോപ്പിൽ പലയിടങ്ങളിലും ആളുകൾ പർപ്പിൾ നിറത്തിലുള്ള പ്രകാശരശ്മി കണ്ടു അമ്പരന്നു. നവംബർ 4 മുതൽ അഞ്ചുവരെയുള്ള തീയതികളിൽ സൂര്യനിൽ നിന്നുള്ള രണ്ട് ശക്ത സൗരവാതങ്ങളായ കൊറോണ മാസ് ഇജക്ഷനുകൾ ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയിരുന്നു. ഇതിനൊപ്പമായിരുന്നു പർപ്പിൾ രശ്മിയുമെത്തിയത്. ഈ സൗരവാതമാണ്

കഴിഞ്ഞ വാരാന്ത്യത്തിൽ യൂറോപ്പിൽ പലയിടങ്ങളിലും ആളുകൾ പർപ്പിൾ നിറത്തിലുള്ള പ്രകാശരശ്മി കണ്ടു അമ്പരന്നു. നവംബർ 4 മുതൽ അഞ്ചുവരെയുള്ള തീയതികളിൽ സൂര്യനിൽ നിന്നുള്ള രണ്ട് ശക്ത സൗരവാതങ്ങളായ കൊറോണ മാസ് ഇജക്ഷനുകൾ ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയിരുന്നു. ഇതിനൊപ്പമായിരുന്നു പർപ്പിൾ രശ്മിയുമെത്തിയത്. ഈ സൗരവാതമാണ് പർപ്പിൾ രശ്മി സൃഷ്ടിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നഗ്നനേത്രങ്ങളാൽ കാണാവുന്നത്ര തീവ്രമായിരുന്നു അത്. സ്റ്റീവ് എന്ന പ്രതിഭാസമാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
സ്‌ട്രോങ് തെർമൽ വെലോസിറ്റി എൻഹാൻസ്‌മെന്‌റ് എന്നതിന്‌റെ ചുരുക്കരൂപമാണ് സ്റ്റീവ്. അടുത്തകാലത്തായി ശാസ്ത്രജ്ഞർ കണ്ടെത്തിയതും മനസ്സിലാക്കിയതുമായ ഒരു പ്രതിഭാസമാണിത്. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒറോറ അഥവാ ധ്രുവദീപ്തിയുമായി ഇതിനു സാമ്യമുണ്ടെങ്കിലും രണ്ടിനും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്.
സൗരവാതം പോലുള്ള ഭൗമകാന്തിക പ്രതിഭാസങ്ങൾ ഉണ്ടാകുമ്പോൾ ഉടലെടുക്കുന്ന ചൂടുവാതകങ്ങളുടെ ഒഴുക്കാണ് സ്റ്റീവ്. 3000 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ഈ പ്രതിഭാസം ഭൂമിയുടെ കാന്തിക മണ്ഡലത്തിലൂടെ സെക്കൻഡിൽ 6 കിലോമീറ്റർ എന്ന അതിവേഗത്തിൽ സഞ്ചരിക്കും.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്റ്റീവ് പ്രതിഭാസത്തെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഈ രശ്മികളുടെ ഉത്ഭവം സംബന്ധിച്ച് 75 ശതമാനവും ദുരൂഹതയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.