മനുഷ്യനിലെക്കെത്തിയ ഏഴ് കൊറോണ വൈറസുകൾ മൃഗങ്ങളിൽ നിന്ന്; എട്ടാമൻ എവിടെ നിന്നാകാം?
തിരിച്ചറിയപ്പെട്ട കൊറോണ വൈറസ് വർഗ്ഗങ്ങളിൽ ഏഴെണ്ണമാണ് മനുഷ്യനിൽ രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവയൊക്കെ പല സമയങ്ങളിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തിയവയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിൽ ഏഴാമത്തേതായിരുന്നു കോവിഡ് 19 രോഗം കൊണ്ടുവന്ന സാർസ് കോവ് 2. പുരാതനമായ വൈറസുകൾ ആദ്യത്തെ കൊറോണ
തിരിച്ചറിയപ്പെട്ട കൊറോണ വൈറസ് വർഗ്ഗങ്ങളിൽ ഏഴെണ്ണമാണ് മനുഷ്യനിൽ രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവയൊക്കെ പല സമയങ്ങളിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തിയവയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിൽ ഏഴാമത്തേതായിരുന്നു കോവിഡ് 19 രോഗം കൊണ്ടുവന്ന സാർസ് കോവ് 2. പുരാതനമായ വൈറസുകൾ ആദ്യത്തെ കൊറോണ
തിരിച്ചറിയപ്പെട്ട കൊറോണ വൈറസ് വർഗ്ഗങ്ങളിൽ ഏഴെണ്ണമാണ് മനുഷ്യനിൽ രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവയൊക്കെ പല സമയങ്ങളിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തിയവയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിൽ ഏഴാമത്തേതായിരുന്നു കോവിഡ് 19 രോഗം കൊണ്ടുവന്ന സാർസ് കോവ് 2. പുരാതനമായ വൈറസുകൾ ആദ്യത്തെ കൊറോണ
തിരിച്ചറിയപ്പെട്ട കൊറോണ വൈറസ് വർഗ്ഗങ്ങളിൽ ഏഴെണ്ണമാണ് മനുഷ്യനിൽ രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവയൊക്കെ പല സമയങ്ങളിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തിയവയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിൽ ഏഴാമത്തേതായിരുന്നു കോവിഡ് 19 രോഗം കൊണ്ടുവന്ന സാർസ് കോവ് 2.
പുരാതനമായ വൈറസുകൾ
ആദ്യത്തെ കൊറോണ വൈറസിന്റെ ജനനം പതിനായിരം മുതൽ 300 ദശലക്ഷം വർഷങ്ങൾക്കു മുൻപായിരുന്നുവെന്ന കണക്കാണ് ഗവേഷകരുടെ കൈയിലുള്ളത്. മനുഷ്യനെ ബാധിക്കുന്ന ഏഴ് കൊറോണ വൈറസുകളിൽ നാല് ഇനങ്ങൾ മനുഷ്യനിൽ സാധാരണ ജലദോഷമുണ്ടാകുന്നവയാണ്.ഇതിൽ രണ്ടെണ്ണം റോഡൻറുകളിൽ (എലി വർഗം) നിന്നും , രണ്ടെണ്ണം വവ്വാലുകളിൽ നിന്നും ഉത്ഭവിച്ചവയാണ്. ബാക്കി മൂന്നു കൊറോണ ഇനങ്ങൾ അതിതീവ്ര രോഗമുണ്ടാക്കി മനുഷ്യനെ ഞെട്ടിച്ചവയാണ്.
ഇവ മൂന്നും പ്രാഥമികമായി വവ്വാലുകളിൽ നിന്നാണെന്നാണ് നിഗമനം. കഴിഞ്ഞ 20 വർഷത്തെ മനുഷ്യ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട രോഗങ്ങളുണ്ടാക്കിയ അവ വവ്വാലിൽ നിന്ന് , ഇടയ്ക്കുള്ള ആതിഥേയ മൃഗം വഴി മനുഷ്യനിലെത്തിയ കൊറോണ വൈറസുകളാണ്.
2002-ലെ സാർസ്- കോവ് രോഗം (SARS)വെരുകുകൾ വഴിയും , 2012-ലെ മേർസ് ( MERS)ഒട്ടകങ്ങൾ വഴിയും വവ്വാലുകളിൽ നിന്ന് മനുഷ്യരിൽ എത്തിയ കൊറോണകളായിരുന്നു. പിന്നീട് 2019-ൽ സാർസ് -കോവ് - 2 എന്ന ഭീകരനുമെത്തി.മേൽപറഞ്ഞ ചരിത്രത്തിന്റെ ഗതി പരിശോധിച്ചാൽ ഓരോ പത്തുവർഷം കൂടുമ്പോഴും കൊറോണ വൈറസ് രോഗബാധയുമായി എത്തുന്നതായി കാണാം.
മലേഷ്യയിലെ 'നായ' കൊറോണ വൈറസ്
മലേഷ്യയിലെ ഒരു ആശുപത്രിയിലെ രോഗികളുടെ മൂക്കിൽ നിന്നു ശേഖരിച്ച സ്രവ സാംപിളുകളിൽ നിന്ന് പുതിയൊരു തരം കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നുവെന്ന റിപ്പോർട്ട് ക്ലിനിക്കൽ ഇൻഫക്ഷ്യസ് ഡിസീസ് ജേണലിൽ ഏതാനും വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. 2017, 2018 വർഷങ്ങളിൽ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായവരായിരുന്നു ആ രോഗികൾ. പരിശോധന നടത്തിയ 301 സാംപിളുകളിൽ എട്ടെണ്ണത്തിൽ ( 2.7ശതമാനം) നിന്ന് ഗവേഷകർക്ക് ലഭിച്ചത് നായ്ക്കളിൽ കാണപ്പെടുന്ന കൊറോണ വൈറസിന്റെ പുതിയ ഒരു വർഗ്ഗത്തെയായിരുന്നു.
സാധാരണ ന്യൂമോണിയ ബാധയുണ്ടായിരുന്ന മേൽപറഞ്ഞ രോഗികളുടെ ശ്വാസനാളത്തിൽ നിന്നാണ് വൈറസുകളുടെ ഒരു പുതിയ ഇനം അവർ കണ്ടെത്തിയത്. നായ്ക്കളിലെ കൊറോണ വൈറസുകൾ മനുഷ്യരിലേക്ക് പകരുന്നതായി അതുവരെ കണ്ടെത്തിയിട്ടില്ലായിരുന്നു. പലതരം കൊറോണ വൈറസുകളെ ഒരേ സമയം തിരിച്ചറിയാൻ സാധിക്കുന്ന RT PCR ടെസ്റ്റാണ് അവിടെ ഗവേഷകർ ഉപയോഗിച്ചത്. കോവിഡ്- 19 രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ് കൃത്യമായി സാർസ് കോവ് - 2 നെ മാത്രം കണ്ടു പിടിക്കുന്നതായിരുന്നെന്നും ഓർക്കുക.
മലേഷ്യയിൽ ന്യൂമോണിയ രോഗികളിൽ നിന്നും ലഭിച്ച വൈറസിൻ്റെ ജനിതകഘടന വിശദമായ പരിശോധനയ്ക്കു വിധേയമാക്കപ്പെട്ടിരുന്നു.ജനിതകഘടനയുടെ പഠനത്തിൽ നിന്നും ചില സുപ്രധാന കാര്യങ്ങൾ ഗവേഷകർക്ക് അനുമാനിക്കാൻ കഴിഞ്ഞു. പന്നികളിലും ,പൂച്ചകളിലും ബാധിച്ചിരുന്ന ഈ വൈറസ് നായ്ക്കൾ വഴിയാണ് മനുഷ്യരിലെത്തിയത്.പുതിയ വൈറസിൻ്റെ ജനിതകഘടനയുടെ മുഖ്യഭാഗവും നായ-കൊറോണയുടേതു തന്നെയായിരുന്നു. മൃഗങ്ങളിലെ കൊറോണ വൈറസുകളുടെ പഠനത്തിൽ ആഗോള പ്രസിദ്ധയായ ഒഹിയോ സർവകലാശാല ഗവേഷക അനസ്റ്റാസ്യാ വ്ലാസോവ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ആശങ്ക ഉണ്ടാക്കുന്നതായിരുന്നു.
നായ്ക്കളിലെ മറ്റു കൊറോണ വൈറസുകളിലൊന്നുമില്ലാത്ത ഒരു വ്യതിയാനമായിരുന്നു അത്. എന്നാൽ ആ വ്യതിയാനം മനുഷ്യരിലെ കൊറോണ വൈറസുകളിൽ കാണപ്പെടുന്നവയുമാണ്.ഈ വ്യതിയാനമാണ് മനുഷ്യരിൽ നിലനിൽക്കാൻ പുതിയ കൊറോണയെ സഹായിക്കുന്നത്. ഇത്തരമൊരു മാറ്റമാണ് ഒരു പക്ഷേ മനുഷ്യനിൽ താമസമുറപ്പിക്കാനുള്ള കഴിവ് അവർക്ക് നൽകിയത്.
ഭയക്കേണ്ടതില്ല, ജാഗ്രത വേണം
വൈറസിന്റെ പുതിയ യാത്രയുടെ തുടക്കത്തിൽ തന്നെയാണ് ഇത്തരമൊരു കണ്ടെത്തൽ ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത്.ഈ കൊറോണ വൈറസിന് എത്രമാത്രം ഫലപ്രദമായി മനുഷ്യനിൽ കഴിയാനും രോഗമുണ്ടാക്കാനും കഴിയുമെന്നതും, മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ കഴിയുമോ എന്നതും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നതു മാത്രമാണെന്നതും ഓർക്കുക.കഴിഞ്ഞ 30 വർഷമായി കോറോണ വൈറസുകളേക്കുറിച്ച് പഠനം നടത്തുന്ന അർക്കാനാസാസ് സർവകലാശാല ഗവേഷകൻ സുമിങ്ങ് സാങ്ങ് പറയുന്നതനുസരിച്ച്, പുതിയ വൈറസിനെ മനുഷ്യരിലെ കൊറോണ ഇനമെന്ന് ഇപ്പോഴൊന്നും വിളിക്കാനാവില്ല. കാരണം ഈ വൈറസാണ് മലേഷ്യയിലെ രോഗികളിൽ ന്യൂമോണിയ വരുത്തിയതെന്നത് തെളിയിക്കപ്പെട്ടിട്ടില്ല.
അവരുടെ സ്രവത്തിൽ ഇതും ഉണ്ടായിരുന്നു എന്നതു മാത്രമാണ് അറിഞ്ഞിട്ടുള്ളത്. പുതിയ കൊറോണ വൈറസിനെ മനുഷ്യനിൽ കുത്തിവച്ച് രോഗബാധയുണ്ടാകുന്നതായി കണ്ടാൽ മാത്രമേ ഇത് ഉറപ്പിച്ചു പറയാൻ കഴിയുകയുള്ളൂ. അതിനും മുൻപ് ലോകത്ത് പല ഭാഗങ്ങളിലും സമാനമായ ഗവേഷണങ്ങളും മൃഗങ്ങളിലെ പരീക്ഷണങ്ങളും നടക്കണം. എങ്കിലും പല മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് കൊറോണ വൈറസ് എത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നത് നിസംശയമാണ്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പുതിയ രോഗബാധകൾ തടയാൻ മനുഷ്യരിലുള്ള അസാധാരണവും ഗുപ്തവുമായ രോഗ ബാധകളേക്കുറിച്ച് ഗവേഷകർ പഠിക്കുകയും കൂടുതൽ പരിശോധനകൾ നടത്തുകയും വേണം.